BANK എടിഎമ്മിൽ നിന്ന് പണം എടുക്കുമ്പോൾ പണം ലഭിച്ചില്ല ? എന്നാൽ അക്കൗണ്ടിൽ നിന്നും പണം കുറവു ചെയ്തു. ബാങ്കിൽനിന്നും നഷ്ടപരിഹാരംലഭിക്കുമോ?






ഒരു ഉപഭോക്താവ്  ATM മ്മിൽ നിന്നും പണം എടുക്കുമ്പോൾ  എടിഎം ഇടപാട് പരാജയപ്പെടുകയും പണം നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് കുറവു വരികയും ചെയ്താൽ എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് പലർക്കും അറിയില്ല.

ATM കാർഡ്  നിങ്ങൾക്ക് നൽകിയ ബാങ്കിലോ അല്ലെങ്കിൽ പണമിടപാട് തടസ്സപ്പെട്ട എടിഎം ന്റെ ഉടമയായ ബാങ്കിലോ എത്രയും വേഗം പരാതി സമർപ്പിക്കുക. പരാതി ടോൾ ഫ്രീ നമ്പറുകളിൽ വിളിച്ചറിയിക്കാവുന്നതാണ്.  ഇങ്ങനെ വിളിച്ചറിയിക്കുമ്പോൾ ഡോക്കറ്റ് നമ്പർ വാങ്ങുക. ഇമെയിൽ വഴി ബാങ്ക് ബ്രാഞ്ചിനെ അറിയിക്കുകയും ചെയ്യാം.

എടിഎം ഇടപാട് പരാജയപ്പെട്ടാൽ, പരമാവധി T+5 കലണ്ടർ ദിവസങ്ങൾക്കുള്ളിൽ ഉപഭോക്താവിന്റെ അക്കൗണ്ടിൽ റീ-ക്രെഡിറ്റ് ചെയ്യാൻ ബാങ്കുകൾ ബാധ്യസ്ഥരാണ്. (ഇവിടെ 'T' എന്നത് ഇടപാടിന്റെ ദിവസമാണ്).

ഇടപാടിന്റെ തീയതി മുതൽ 5 കലണ്ടർ ദിവസങ്ങൾക്കപ്പുറം ഉപഭോക്താവിന്റെ തുക അക്കൗണ്ടിൽ തിരിച്ചു വന്നില്ലെങ്കിൽ കാലതാമസത്തിന് പ്രതിദിനം 100/-.രൂപ വീതം ബാങ്ക് നൽകേണ്ടതാണ്.
ഉപഭോക്താവ് വേറൊരു ക്ലെയിം ഉന്നയിക്കാതെ തന്നെ നഷ്ടപരിഹാരം ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യണമെന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ  ബാങ്കുകൾക്ക്  കൊടുത്തിട്ടുള്ള നിർദ്ദേശം.

ചട്ടപ്രകാരമുള്ള പരാതി പരിഹാരങ്ങൾ ബാങ്ക് കൈകൊണ്ടില്ലെങ്കിൽ  ബാങ്കിംഗ് ഓംബുഡ്സ്മാനെ സമീപിക്കുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question