What is kudumbashree ?






സമൂഹ പങ്കാളിത്തത്തോടെ ദാരിദ്ര്യം നിർമാർജനം ചെയ്യുന്നതിനും സ്ത്രീശാക്തീകരണത്തിനുമുള്ള കേരള സർക്കാരിൻറെ പദ്ധതിയാണ് കുടുംബശ്രീ. നഗരപ്രദേശങ്ങളിൽ പോഷകാഹാര പ്രശ്നം പരിഹരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനും കേന്ദ്ര സർക്കാരിൻറെ സഹായത്തോടുകൂടി സ്വയംസഹായ സംഘങ്ങൾ രൂപീകരിക്കുന്ന പദ്ധതിയായും വിപുലപ്പെടുത്തി, കുടുംബശ്രീ എന്ന പേരിൽ സംസ്ഥാനമൊട്ടാകെ നടപ്പാക്കിയ  ദാരിദ്ര്യ നിർമാർജന പദ്ധതിയാണിത് .

 

ഇത് ദാരിദ്ര്യ നിർമാർജനത്തിനുള്ള മൾട്ടിസെക്ടറൽ മാതൃകയിൽ രൂപം കൊണ്ടത് പോലുള്ള മറ്റ് സംഘടനപോലെ കേന്ദ്ര സർക്കാരുമായും നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചറുമായും(NABARD) പങ്കാളിത്തത്തോടെ തുടങ്ങിയ സംരംഭം ആണ് കുടുംബശ്രീ മിഷൻ.

 

കേരളത്തിലെ നായനാർ സർക്കാർ ആവിഷ്ക്കരിച്ച പദ്ധതിയാണ് കുടുംബശ്രീ . സംസ്ഥാന സർക്കാരിന്റെ ബജറ്റ് വിഹിതവും കേന്ദ്ര സർക്കാരിന്റെ സ്വർണ്ണ ജയന്തി ഷെഹരി റോസ്ഗാർ യോജന (S.J.S.R.Y)പദ്ധതിയുമായി സഹകരിച്ച് കേരള സർക്കാർ, ദേശീയ കാർഷിക ഗ്രാമവികസന ബാങ്കിന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും പങ്കാളിത്തത്തോടെ നടപ്പാക്കിയ സമഗ്ര ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയാണ് ഇത്. കേന്ദ്ര സർക്കാർ പദ്ധതിക്കായി പണം മുടക്കുന്നുണ്ട് .

 

"ദരിദ്ര വനിതകളെ സ്വയം സഹായ ലക്ഷ്യമുള്ള ത്രിതല സമൂഹങ്ങളായി സംഘടിപ്പിച്ച്, ലഭ്യമായ ആശയ- വിഭവ സ്രോതസ്സുകളുടെ ആവശ്യാധിഷ്ഠിത സമന്വയത്തിലൂടെ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ കേവല ദാരിദ്ര്യത്തിന്റെ സമസ്ത പ്രകടിത ബഹുമുഖരൂപഭാവങ്ങളേയും വരുന്ന ഒരു ദശകത്തിനുള്ളിൽ ഉന്മൂലനം ചെയ്യാനുള്ള ഒരു നൂതന, ഏകോപിത സമൂഹാധിഷ്ഠിത സമഗ്ര ദാരിദ്ര്യ നിർമ്മാർജ്ജന സമീപനമാണ് കുടുംബശ്രീ" എന്നതാണ് കുടുംബശ്രീയുടെ മിഷൻ സ്റ്റേറ്റ്മെന്റ്.

 

രാജ്യത്ത് ആദ്യമായി ആരംഭിച്ച പദ്ധതി ആയതിനാൽ ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള അന്നത്തെ കേരള സർക്കാർ പദ്ധതി ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചു. 1998 മേയ് 17-ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയി മലപ്പുറത്ത് കുടുംബശ്രീ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.. 1999 ഏപ്രിൽ 1 ന് കുടുംബശ്രീ- സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ പ്രവർത്തനമാരംഭിച്ചു.

 

പൂർണ്ണമായും സംസ്ഥാന സർക്കാരിന്റെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിയന്ത്രണത്തിലാണ് കുടുംബശ്രീ പ്രവർത്തിക്കുന്നത്. ഒരുകൂട്ടം ഇല്ലായ്മകളുടേയും നിഷേധങ്ങളുടേയും ഫലമാണ് ദാരിദ്ര്യം എന്നതാണ് കുടുംബശ്രീയുടെ കാഴ്ചപ്പാട്.

 

അതിനാൽത്തന്നെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും എക്കാലവും പുറന്തള്ളപ്പെട്ടവരും ദാരിദ്ര്യത്തിന്റെ തീക്ഷ്ണത നേരിട്ടനുഭവിച്ചറിഞ്ഞവരുമായ ദരിദ്ര വനിതകളുടെ ശാക്തീകരണ പ്രക്രിയയ്ക്ക് ആക്കം കൂട്ടുന്ന പ്രവർത്തന തന്ത്രത്തിലൂടെ ദരിദ്ര സ്ത്രീകളുടെ കാര്യശേഷിയിലും ആസൂത്രണ വൈഭവത്തിലും പൂർണ്ണവിശ്വാസം പുലർത്തി തികച്ചും സുതാര്യവും വികേന്ദ്രീകൃതവുമായ സമീപനമാണ് പദ്ധതിയ്ക്കുള്ളത്.

 

ദാരിദ്ര ലഘൂകരണത്തിനുള്ള സമ്പാദ്യ വായ്പാ പദ്ധതികളും സ്വയംതൊഴിൽ സംരംഭങ്ങളുമായി തുടക്കം കുറിച്ച കുടുംബശ്രീ ഭാവനാപൂർണമായ വിപുലീകരണത്തിലൂടെയും വൈവിധ്യവൽക്കരണത്തിലൂടെയും ഇന്ന് സ്ത്രീജീവിതത്തിന്റെ സർവമണ്ഡലങ്ങളെയും സ്പർശിക്കുന്ന ജനകീയ പ്രസ്ഥാനമായി വളർന്നു പന്തലിച്ച് പടർന്നിരിക്കുന്നു.

 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question