അമിത പലിശക്കാരന്റെ ചൂഷണം ഒഴിവാക്കാൻ എവിടെ പരാതിപ്പെടണം ?


പലിശയ്ക്ക് പണം വായ്പ കൊടുക്കുന്ന ബിസിനസ്സ് നിയന്ത്രിക്കുന്നതിനുവേണ്ടി നിർമ്മിക്കപ്പെട്ടിരിക്കുന്ന നിയമങ്ങളാണ് മണി ൻെഡേഴ്‌സ് ആക്ടിന്റെ പരിധിയിൽവരുന്നത്. സംസ്ഥാനത്ത് ഈ നിയമം നിലവിൽവന്നത് 1958 ലാണ്. പണം പലിശയ്ക്ക് കൊടുക്കുന്ന വ്യക്തിയേയും സ്ഥാപനങ്ങളേയുമാണ് മണി ലെൻഡർ എന്നുദ്ദേശിക്കുന്നത്. സഹകരണസംഘങ്ങൾ, എൽഐസി, സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപ്പറേഷനുകൾ കേന്ദ്ര *ഗവൺമെന്റിന്റെ കീഴിലുള്ള ധനകാര്യസ്ഥാപനങ്ങൾ* മണി ലെൻഡേഴ്‌സ് ആക്ടിന്റെ പരിധയിൽ വരുന്നില്ല.

കേരളത്തിൽ സ്വർണ്ണപണയത്തിന്മേൽ കടം കൊടുക്കുന്ന സ്ഥാപനങ്ങൾ ഈ നിയമപ്രകാരമാണ് പ്രവർത്തിക്കുന്നത്. മറ്റ് രീതിയിലും പണം വായ്പ നൽകുവാൻ ഈ നിയമം അനുവദിക്കുന്നുണ്ട്. പണം വായ്പകൊടുക്കുന്നതിന് ലൈസൻസ് ആവശ്യമാണെന്ന് ഈ നിയമം വ്യവസ്ഥചെയ്യുന്നു. ഇൻസ്‌പെക്ടിംഗ് അസിസ്്റ്റന്റ് കമ്മീഷണർ ഓഫ് അഗ്രിക്കൾച്ചറൽ ഇൻകം ടാക്‌സ് ആന്റ് സെയിൽ ടാക്‌സ് ആണ് ലൈസൻസിംഗ് അതോറിറ്റിയായി നിലവിൽ പ്രവർത്തിക്കുന്നത്. ഒന്നിലധികം ബ്രാഞ്ചുകൾ ഉള്ളവർ ഓരോ ബ്രാഞ്ചിനും പ്രത്യേകം ലൈസൻസ് എടുക്കേണ്ടതാണ്. ഒരു വർഷം നൽകാവുന്ന പരമാവധി വായ്പാതുകയുടെ അടിസ്ഥാനത്തിൽ ലൈസൻസ് ഫീയ്ക്ക് പുറമെ നിശ്ചിത തുക സെക്യൂരിറ്റിയായും നൽകിവേണം ലൈസൻസ് സമ്പാദിക്കുവാൻ.

മണി ലെൻഡിംഗ് ബിസിനസ്സ് നിയമവിധേയമാക്കി ഗവൺമെന്റിന്റെ നിയന്ത്രണത്തിൽ ആക്കുക എന്നുള്ളതാണ് ഈ നിയമത്തിന്റെ ലക്ഷ്യം. വായ്പ, ജാമ്യം, ഈട്, പലിശ, കണക്കുകൾ എന്നിവ സംബന്ധിച്ച് പ്രത്യേകം വ്യവസ്ഥകൾ ഈ നിയമത്തിലുണ്ട്. ലൈസൻസ് ഇല്ലാതെ ഈ ബിസിനസ് നടത്തുന്നത് നിയമവിരുദ്ധമാണ്.

ഒരു വായ്പയ്ക്ക് വാങ്ങാവുന്ന പരമാവധി വാർഷിക പലിശ സംബന്ധിച്ച് നിയമത്തിൽ പ്രത്യേകം വ്യവസ്ഥയുണ്ട്. നിയമത്തിന്റെ ഏഴാം വകുപ്പിലാണ് ഒരു വായ്പാ ഇടപാടിന് വാങ്ങാവുന്ന പരമാവദി പലിശ സംബന്ധിച്ചും ഇതര ചാർജ്ജുകൾ സംബന്ധിച്ചും വ്യവസ്ഥകളുള്ളത്. ഇതിലെ ഒന്നാം ഉപവകുപ്പ് പ്രകാരം കൊമേഷ്യൽ ബാങ്കുകൾ നൽകുന്ന വായ്പകൾക്ക് ഈടാക്കുന്ന പലിശനിരക്കിനേക്കാൾ പരമാവധി രണ്ട് ശതമാനത്തിലധികം പലിശ മാത്രമേ മണിലെൻഡേഴ്‌സിന് ഈടാക്കാൻ കഴിയുകയുള്ളൂ. എന്നാൽ മണി ലെൻഡേഴ്‌സിന് ഈടാക്കാവുന്ന പലിശ സംബന്ധിച്ച് ഗവൺമെന്റിന് പ്രത്യേക വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കാവുന്നതാണെന്നും ഈ വകുപ്പിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.

നിയമം ഈവിധമാണെങ്കിലും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ കൂടിതൽ പലിശ വ്യക്തികളിൽനിന്നും ഈടാക്കുന്നുണ്ട്. ഇപ്രകാരം ആവശ്യപ്പെടുന്ന

പലിശ കൊടുക്കേണ്ട ബാധ്യത ഉപഭോക്താവിനില്ല. പരാതിയുള്ളവർക്ക് ലൈസൻസിംഗ് അതോറിറ്റിയേയോ കോടതിയേയോ സമീപിക്കാം.തിരിച്ചടവുകൾക്ക് കൃത്യമായി രസീത് നൽകിയിരിക്കണം. ഇത് പ്രത്യേകം രേഖപ്പെടുത്തുകയും വേണം. ഡേ ബുക്ക്, ഇടപാടുകൾ സംബന്ധിച്ചുള്ള രജിസ്റ്റർ എന്നിവ കൃത്യമായി സൂക്ഷിക്കുവാൻ മണി ലെൻഡർ ബാധ്യസ്ഥനാണ്. ഉപഭോക്താവ് ആവശ്യപ്പെടുന്നപക്ഷം വിശദാംശങ്ങൾ നൽകുകയും വേണം.

ലൈസൻസ് ഇല്ലാതെയും ലൈസൻസിന് വിരുദ്ധമായും ബിസിനസ്സ് ചെയ്യുക, വായ്പ നൽകിയ സംഖ്യയിൽ കൂടുതൽ കണക്കിൽ കാണിക്കുക, അമിതപലിശ ഈടാക്കുക, എന്നിവയെല്ലാം മണി ലെൻഡേഴ്‌സ് ആക്ട്പ്രകാരം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ്. മുതലോ പലിശയോ ആവശ്യപ്പെട്ടുകൊണ്ട് *ഇടപാടുകാരനേയോ കുടുംബാംഗങ്ങളേയോ ഭീഷണിപ്പെടുത്തുക , കയ്യേറ്റം ചെയ്യുക, വസ്തുവകകളിൽ അതിക്രമിച്ചു കയറുക, അനുഭവത്തെ തടയുക ഇതെല്ലാം മണി ലെൻഡേഴ്‌സ് ആക്ട് പ്രകാരം തടവ്ശിക്ഷ വിധിക്കാവുന്ന കുറ്റകൃത്യമാണ്.

കേരളത്തിലാകമാനം സ്വകാര്യ മണി ലെൻഡേഴ്‌സ് അമിതപലിശ ഈടാക്കുന്നത്  ശ്രദ്ധയിൽപ്പെട്ടതിനേത്തുടർന്ന് 2012 ൽ കേരളാ ഗവൺമെന്റ് അമിത പലിശ ഈടാക്കൽ നിരോധന നിയമം (ദി കേരള പ്രൊഹിബിഷൻ ഓഫ് ചാർജ്ജിംഗ് എക്‌സോർബിറ്റന്റ് ആക്ട് 2012) നിയമം നടപ്പിലാക്കി. ഈ നിയമപ്രാകരം അമിതപലിശ ഈടാക്കുന്ന നടപടികളെ നിയമവിരുദ്ധമാക്കി. വായ്പാ ഈടാക്കുന്നതിന്

ഇടപാടുകാരനെ ശാരീരികമായോ, മാനസീകമായോ പീഢിപ്പിക്കുക, സമ്മർദ്ദം ചെലുത്തുക, കയ്യേറ്റം ചെയ്യുക എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങൾ ചെയ്തതായി തെളിഞ്ഞാൽ 3 വർഷംവരെ തടവ് നൽകുവാൻ ഈ നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇടപാടുകാരന്റെ സ്ഥാവരജംഗമ വസ്തുക്കൾ പലിശക്കാരൻ ഇടാപാടുമായി ബന്ധപ്പെട്ട് കൈവശപ്പെടുത്തിയിട്ടുണ്ടെങ്കിൽ *ഇടപാടുകാരന് ഈ വിഷയത്തിൽ കോടതിയെ സമീപിക്കാവുന്നതാണ്. അമിതപലിശ നൽകിയിട്ടുണ്ടെങ്കിലും ആ തുക മുതലിൽ അഡ്ജസ്റ്റ് ചെയ്ത് അക്കൗണ്ട് സെറ്റിൽ ചെയ്യുന്നതിന് ഉത്തരവിടാനും ഈ നിയമത്തിൽ വ്യവസ്ഥയുണ്ട്.

പലിശക്കാരുടെ പീഢനംമൂലം ആത്മഹത്യചെയ്ത നിരവധി സംഭവങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നപക്ഷം പലിശക്കാരൻ ആത്മഹത്യയ്ക്ക് പ്രേരകനായി എന്ന് വിവക്ഷിച്ച് പ്രോസിക്യൂട്ട് ചെയ്യുന്നതിന് നിയമത്തിൽ വ്യവസ്ഥയുണ്ട്. അമിതപലിശ എന്നത് സമൂഹത്തെ ബാധിച്ചിരിക്കുന്ന ഒരു ക്യാൻസറാണ്. അത് വാങ്ങില്ലെന്നും നൽകില്ലെന്നും ഓരോ വ്യക്തിയും തീരുമാനിക്കണം. നിമവിരുദ്ധമായി ആരെങ്കിലും പലിശ ആവശ്യപ്പെടുന്നപക്ഷം ഇത്തരക്കാർക്കെതിരെ നിയമപ്രാകരം നടപടികൾ സ്വീരിക്കേണ്ടതാണ്.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question