ആധാരങ്ങൾ തെറ്റില്ലാതെ രജിസ്റ്റർ ചെയ്തതാണോ എന്ന് എങ്ങനെ അറിയാം ?


Transfer of property Act, Indian Contract Act, Hindu Succession Act, Indian Succession Act, Kerala Registration Rules, Land Reforms Act മുതലായ വിവിധ നിയമങ്ങളിൽ ഒരു വിധം മാന്യമായ അറിവ് ആധാരങ്ങൾ തയ്യാറാക്കുന്നവർക്ക് ഉണ്ടായിരിക്കേണ്ടത് സ്ഥലം വാങ്ങുന്നവന്റെ രേഖാപരമായ സുരക്ഷിതത്വത്തിന് അത്യാവശ്യമാണ്. നിലവിലെ നിയമമനുസരിച്ച് പത്താം ക്ലാസ്സ് മാത്രം പാസായവർക്കും ആധാരം തയ്യാറാക്കാൻ ലൈസൻസ് ലഭിക്കും. കൂടാതെ അഭിഭാഷകർക്കും ആധാരം തയ്യാറാക്കാം. ബന്ധപ്പെട്ട നിയമങ്ങളിൽ അടിസ്ഥാന വിവരമില്ലാത്തവർ അധാരം തയ്യാറാക്കുന്നതിന്റെ അനന്തരഫലം സ്ഥലം വാങ്ങുന്നയാൾ ജീവിതകാലം മുഴുവൻ അനുഭവിക്കുകയും ചെയ്യും. ഒരു സെന്റ് സ്ഥലത്തിന് നാമമാത്ര വിലയുണ്ടായിരുന്ന കാലത്ത് നിന്നും ഏതാനും സെന്റ് സ്ഥലം വാങ്ങുന്നതിന് ഒരു ജന്മം മുഴുവനുമുള്ള അധ്വാനഫലം വേണ്ടി വരുന്നു എന്ന കാലത്തേക്ക് നാം മാറിക്കഴിഞ്ഞു. ലക്ഷങ്ങളാണ് ഒരു സെന്റിന് വില. ഒരു ആധാരം തയ്യാറാക്കാൻ ചുരുങ്ങിയത് 30 വർഷ കാലപരിധിക്കകത്തുള്ള മുൻപ്രമാണങ്ങൾ പരിശോധിച്ച് നിയമസാധുത ഉറപ്പ് വരുത്തേണ്ടതുമുണ്ട്. കേരള രജിസ്ട്രേഷൻ റൂൾസ് പ്രകാരം രജിസ്ട്രേഷന് ഹാജരാക്കുന്ന ആധാരത്തിന്റെ നിയമ സാധുത പരിശോധിക്കാൻ രജിസ്റ്ററിംഗ് അധികാരികൾക്ക് അധികാരമില്ലെന്നിരിക്കെ രേഖകളുടെ നിയമ സാധുത പരിശോധിപ്പിച്ച് ഉറപ്പാക്കേണ്ട ബാധ്യത സ്ഥലം വാങ്ങുന്ന ഉടമയുടേത് മാത്രമാകുന്നു.

ഈ സാഹചര്യത്തിലാണ് ആധാര രജിസ്ട്രേഷന് മുമ്പായി രേഖാ പരിശോധനക്കും ആധാരങ്ങൾ തയ്യാറാക്കുന്നതിനും അഭിഭാഷകന്റെ സേവനം ഒഴിവാക്കാനാകാത്ത സ്ഥിതിയുണ്ടാകുന്നത്. ഇപ്പോൾ സാധാരണ നിലയിൽ അഭിഭാഷകൻ രേഖകൾ പരിശോധിച്ച് ഉറപ്പ് വരുത്താതെ ആരും ആധാരം ചെയ്യാൻ മുതിരാറില്ല. ആധാരം തയ്യാറാക്കലും ഒരു പരിധിവരെ അഭിഭാഷകർ ഏറ്റെടുത്ത് കഴിഞ്ഞു. ഡോക്യുമെന്റ് റൈറ്റേഴ്സ് ആന്റ് സ്ക്രൈബ്സ് റൂൾസ് പ്രകാരം അതിന് അഭിഭാഷകർക്ക് അധികാരവുമുണ്ട്. സങ്കീർണ്ണമായ പിന്തുടർച്ചാവകാശ നിയമങ്ങൾ മനസ്സിലാക്കി ശരിയായി ആധാരം തയ്യാറാക്കാൻ അഭിഭാഷകർക്ക് മാത്രമേ സാധിക്കുകയുള്ളു. ജീവിതത്തിലെ ആകെയുള്ള സമ്പാദ്യം ചിലവഴിച്ചു വാങ്ങുന്ന വസ്തു വകകളുടെ നിയമപരമായ നിലനിൽപ്പിന് ഒരു അഭിഭാഷകന്റെ സഹായം ആവശ്യമാണ്. ഇല്ലെങ്കിൽ ഒരു പക്ഷെ ഭാവിയിൽ നിയമപ്രശ്നങ്ങൾ ഉടലെടുക്കാം.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide