ഇരുനില കെട്ടിടം നിർമ്മിക്കാൻ പോവുന്ന സ്ഥലം മുൻ ഭാഗം സ്റ്റേറ്റ് ഹൈവെയും , മറ്റൊരു ഭാഗം പഞ്ചായത്തിന്റെ മൂന്നരമീറ്റർ റോഡുമാണ്. അങ്ങിനെയെങ്കിൽ ഇരുവശവും എത്ര മീറ്റർ വീതം വിടണം?






ഒരു കെട്ടിടം നിർമിക്കുമ്പോൾ അത് റോഡിൽനിന്ന് എത്രമാത്രം അകലം പാലിക്കണമെന്നുള്ളത് കെട്ടിടത്തിന്റെ പൊക്കം, റോഡിൻറെ വീതി, നീളം, റോഡിന്റെ തരംതിരിവ്,പ്ലോട്ടിന്റെ വിസ്തൃതി, കെട്ടിടത്തിന്റെ മുൻവശം എവിടെയാണ്  എന്നിവയെ ആശ്രയിച്ചിരിക്കും. പൊതുവെ പറഞ്ഞാൽ കേരള പഞ്ചായത്ത് രാജ് ആക്ടിലെ വകുപ്പ് 220 ബി ബാധകമായ റോഡ് (ദേശീയ പാതകൾ, സംസ്ഥാന പാതകൾ, ജില്ലാ റോഡുകൾ, ഗ്രാമ പഞ്ചായത്ത് നിശ്ചയിച്ചിട്ടുള്ള മറ്റു റോഡുകൾ) ആണെങ്കിൽ കെട്ടിടം 3 മീറ്റർ അകലം പാലിച്ചിരിക്കണം. പഞ്ചായത്ത് റോഡിൻറെ വീതി 6 മീറ്ററോ അതിൽ കൂടുതലോ ആണെങ്കിലും 3 മീറ്റർ അകലം പാലിക്കണം.മറ്റുള്ള റോഡുകളിൽ നിന്ന് 2 മീറ്റർ അകലം പാലിച്ചിരിക്കണം എന്നിങ്ങനെയുള്ള നിബന്ധനകൾ ഉണ്ട്. 2019 ലെ കേരള പഞ്ചായത്ത് കെട്ടിടനിർമാണ ചട്ടങ്ങളിലെ മറ്റു പല നിബന്ധനകളും റോഡിൽ നിന്നുള്ള അകലത്തിന് ബാധകമായി വരും. ലൈസൻസുള്ള ഒരു ബിൽഡിംഗ് സൂപ്പർവൈസറെ പ്ലോട്ട് കാണിച്ച് ആവശ്യമായ ഉപദേശം തേടുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question