എൻറെ വസ്തുവിനെ അതിർത്തി സംബന്ധിച്ച് അയൽക്കാരനുമായി തർക്കമുണ്ട് .ഭൂമിയുടെ അതിർത്തി നിർണയിച്ചു നൽകാൻ വില്ലേജ് ഓഫീസർക്ക് കഴിയുമോ ?






വില്ലേജിലെ ഓരോ സർവ്വേ നമ്പരിന്റെയും അടിസ്ഥാനത്തിലുള്ള സ്കെച്ച് വില്ലേജ് ഓഫീസിൽ ലഭ്യമാണ് അതിന് FMB(field measurement book) എന്നാണ് പറയുന്നത്.നിങ്ങളുടെ സ്ഥലത്തിൻറെ സ്കെച്ച് FMB യിൽ പ്രതിഫലിക്കുന്നുണ്ടെങ്കിൽ മാത്രമേ അതിർത്തി ചൂണ്ടി കാണിച്ചു നൽകുവാൻ റവന്യൂ ഓഫീസർക്ക് കഴിയുകയുള്ളൂ. അതിർത്തി നിർണയിച്ചു നൽകുന്നതിന് ഭൂരേഖാ തഹസിൽദാർക്ക് ഫാറം 10 ൽ അപേക്ഷ നൽകണം . നിശ്ചിത ഫീസുംഅടയ്ക്കണം .തഹസിൽദാർ സർവേയറെ നിയോഗിക്കും.അയൽ വസ്തു ഉടമകൾക്ക് നോട്ടീസ് നൽകിയ ശേഷം സർവെയർ അതിർത്തി നിർണയിച്ചു നൽകും .കാടുവെട്ടി തെളിക്കുക, സർവ്വേ അടയാളങ്ങൾ പുനസ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങളിൽ സർവ്വേയറെ സഹായിക്കാൻ നിങ്ങൾ ബാധ്യസ്ഥനാണ് .നിങ്ങളുടെ വസ്തു, നിയമപ്രകാരം സബ്‌ ഡിവിഷൻ ചെയ്തു FMB യിൽ പ്രതിഫലിക്കപ്പെടണമെങ്കിൽ ഫാറം 8 ൽ അപേക്ഷ നൽകണം. 500 രൂപ ഫീസ് ഒടുക്കിയാൽ നിങ്ങളുടെ സർവ്വേ നമ്പരിന്റെ FMB ഭൂപടം വില്ലേജ് ഓഫീസിൽ നിന്ന് വിലയ്ക്ക് വാങ്ങുവാനും കഴിയും. പ്രമാണത്തോടൊപ്പം അത് ഭദ്രമായി സൂക്ഷിച്ചു വയ്ക്കുക.

നിങ്ങളുടെ ഭൂമിയുടെ പ്രശ്നങ്ങൾ എന്തുമാകട്ടെ.കൃത്യമായ മാർഗ നിർദ്ദേശങ്ങൾക്കും ഇടപെടലുകൾക്കും പ്രശ്നപരിഹാരത്തിനും .

Jamesadhikaram land consultancy,Kottayam
Mob.9447464502, 6282868549, 9544728566

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide