കാർ /ബൈക്ക് സർവീസിനു കൊടുത്തതിനു ശേഷം ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്ന സംഭവങ്ങൾ ഉണ്ടായാൽ എന്ത് ചെയ്യണം ?






കാർ /ബൈക്ക് സർവീസിനു കൊടുത്തതിനു ശേഷം ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്ന സംഭവങ്ങൾ നിരവധിയാണ്. അതുകൊണ്ടുതന്നെ കാർ സർവീസിനു കൊടുക്കുന്നതിനു മുൻപ് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

  • എല്ലാവിധ വാഹന രേഖകളും /ലഗേജുകളും വാഹനത്തിൽ നിന്നും മാറ്റേണ്ടതാണ്.
  • വാഹനത്തിലെ odometre റീഡിങ് എടുക്കേണ്ടതാണ്. 40% അധികം ഇന്ധനം വാഹനത്തിൽ ബാക്കി നിൽക്കാതെ സൂക്ഷിക്കുക. അതോടൊപ്പം ബാറ്റെറിയുടെ സീരിയൽ നമ്പർ നോട്ട് ചെയ്യണം.
  • കാറിന്റെ സീറ്റിന്റെ അടിയിൽ ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണം ഘടിപ്പിച്ചുട്ടെങ്കിൽ അത് സർവീസ് അഡ്വൈസർ നെ അറിയിക്കേണ്ടതാണ്.
  • സർവീസിന് ശേഷം കാറിന്റെ ബോണറ്റ് തുറന്നു നോക്കി യാതൊരുവിധത്തിലുമുള്ള ഹോസുകളോ പൈപ്പുകളോ ലൂസായിട്ടില്ല എന്നു ഉറപ്പു വരുത്തണം.
  • Engine oil ലെവൽ check ചെയ്യുന്നതോടൊപ്പം ഓയിൽ മാറ്റി യി ട്ടുണ്ടെങ്കിൽ ഓയിലിന്റെ purity ചെക്ക് ചെയ്യണം.
  • റേഡിയേറ്റർ കൂലെന്റ്, ബാറ്ററി fluid എന്നിവയുടെ ലെവൽ നോക്കണം.
  • പറഞ്ഞേൽപ്പിച്ചിട്ടുള്ള എല്ലാ പ്രോബ്ലെംസ് solve ചെയ്തിട്ടുണ്ടോയെന്നു ഉറപ്പു വരുത്തണം.
  • Engine room lubricant ഉപയോഗിച്ച് clean ചെയ്യുവാൻ instruction കൊടുത്തതിനു ശേഷം വെള്ളം ഉപയോഗിച്ച് കഴുകിയാൽ വെള്ളം engine റൂമിൽ ഉണ്ടായാൽ അതിന്റെ photo ഫോണിൽ എടുത്തു വയ്ക്കണം.
  • ഏതെങ്കിലും പാർട്സ് replace ചെയ്തിട്ടു ണ്ടെങ്കിൽ പഴയത് തിരിച്ചു വാങ്ങി ബോധ്യപ്പെടണം.കാർ അവനവൻ തന്നെ inspect ചെയ്തു ബോധ്യപെടാതെ delivery നോട്ടിൽ ഒപ്പിട്ടു കൊടുക്കരുത്.
  • തന്നിരിക്കുന്ന ബില്ലും സർവീസ് അഡ്വൈസർ തന്ന എസ്റ്റിമേറ്റും തരം തിരിച്ചു ഒത്തു നോക്കുകയും over price ഉണ്ടാവുകയോ ഓർഡർ കൊടുക്കാതെ ഏതെങ്കിലും സാധനങ്ങൾ ബില്ലിൽ ഉണ്ടാവുകയോ ചെയ്താൽ അതിനെ ഉപഭോക്താക്കൾ ചോദ്യം ചെയ്യേണ്ടതാണ്. സെർവിസിനു ശേഷവും എസ്റ്റിമേറ്റും ബില്ലും ചുരുങ്ങിയത് ഒരു മാസമെങ്കിലും നഷ്ടപ്പെടാതെ സൂക്ഷിക്കുക. എല്ലാ സർവീസ് അഡ്വൈസോഴ്സും നയത്തിൽ സംസാരിക്കുമെങ്കിലും അവരുടെ ലക്ഷ്യം സർവീസ് target ഫിൽ ചെയ്യുക എന്നതാണെന്ന് ഓർക്കുക. സർവിസ്നു കൊടുക്കുന്നതിനു മുൻപ് തന്നെ വാഹനത്തിന്റെ എല്ലാ ഭാഗങ്ങളുടേയും ഫോട്ടോ എടുത്തു വയ്ക്കുന്നത് നന്നായിരിക്കും. ഉപഭോക്താക്കൾക്ക് ഏതെങ്കിലും തരത്തിലുള്ള സർവീസ് അപാകത ഉണ്ടായാൽ ഉപഭോക്ത ഫോറത്തിനെ സമീപിക്കാവുന്നതാണ്.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question