കേരളം സോഷ്യൽ സെക്യൂരിറ്റി മിഷൻ വഴി നടപ്പിലാക്കുന്ന ആശ്വാസകിരണം പദ്ധതിയുടെ ഗുണഭോക്താക്കളെ തിരനെടുക്കുന്ന മാനദണ്ഡം വ്യക്തമാക്കാമോ ?






Ramesh Ramesh
Answered on June 22,2020

മാനദണ്ഡങ്ങള്‍:

  1. കുടുംബ വാര്‍ഷിക വരുമാനം മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ പ്രദേശത്ത് 22,375/ രൂപയും,  പഞ്ചായത്തുകളില്‍ 20,000/രൂപയും വരെ.

  2. മാനസികരോഗികള്‍, ഓട്ടിസം, സെറിബ്രല്‍പാള്‍സി, ബുദ്ധിമാന്ദ്യം ഇവ ബാധിച്ചവരെ പരിചരിക്കുന്നവര്‍ക്ക് ധനസഹായത്തിന് വരുമാന പരിധി ബാധകമല്ല.

  3. വിധവ, വാര്‍ദ്ധക്യ, കര്‍ഷകത്തൊഴിലാളി, മറ്റു ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കുന്നവര്‍ക്കും ആശ്വാസകിരണം ആനുകൂല്യം ലഭ്യമാകുന്നതാണ്.

  4. പരിചരണം നല്കുന്നയാൾ (Care giver) ശമ്പളം പറ്റുന്നവരോ, മറ്റ് സ്ഥിരവരുമാനം ലഭിക്കുന്നവരോ ആയിരിക്കരുത്.

  5. ക്ഷേമ പെൻഷൻ ആനുകൂല്യങ്ങൾ (വിധവാ പെൻഷൻ, വാർദ്ധക്യ പെൻഷൻ, കർഷക തൊഴിലാളി പെൻഷൻതുടങ്ങിയവ) ലഭിക്കുന്നവർക്കും അവർ ചെയ്യുന്ന സേവനം(അവർ ശയ്യാവലംബരായ വ്യക്തികളെ പരിചരിക്കുന്നു എന്നത്) പരിഗണിച്ച് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതാണ്. എന്നാൽ ഇത്തരം പെൻഷനുകൾ ഒന്നും ലഭിക്കാത്തവർക്ക് മുൻഗണന നൽകുന്നതാണ്.


tesz.in
Hey , can you help?
Answer this question