ജല അതോറിറ്റിയുടെ കുടിവെള്ള കണക്ഷൻ എടുക്കുന്ന സമയത്ത് ചൂഷണത്തിന് വിധേയരാകാത്തിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം ?






കേരള ജലവിതരണ അതോറിറ്റിയുടെ കുടിവെള്ള കണക്ഷൻ ലഭിക്കുന്നതിന് വേണ്ടി രണ്ടു രീതിയിൽ അപേക്ഷ നൽകാം....

  1. അതാത് സെക്ഷൻ ഓഫീസുകളിൽ നേരിട്ട് അപേക്ഷ നൽകി ജലഅതോറിറ്റിയുടെ ഓഫീസ് വഴി നേരിട്ട് കണക്ഷൻ എടുക്കാം. അപ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നേരിട്ട് വന്ന് estimate എടുക്കും. ഉപഭോക്താവ് ജലഅതോറിറ്റിയുടെ ഓഫീസിൽ അപേക്ഷാഫീസായ 565 രൂപ അടച്ചാൽ മതി. BPL കുടുംബങ്ങൾക്ക് 250 രൂപ മാത്രം മതിയാവും. ജലഅതോറിറ്റിയുടെ ലൈനിൽ നിന്ന് 30 മീറ്റർ അകലെ വരെയുള്ള കണക്ഷനുകൾക്കാണ് ഈ നിരക്ക്. ദൂരം കൂടുതലാണെങ്കിൽ 500 രൂപ അധികം അടയ്ക്കണം. വെള്ളക്കടലാസിൽ എഴുതിയ അപേക്ഷയോടൊപ്പം വീടിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും കിട്ടിയ സർട്ടിഫിക്കറ്റും, ആധാർ കാർഡിന് കോപ്പിയും അപേക്ഷയോടൊപ്പം നൽകേണ്ടതാണ്. BPL കുടുംബം ആണെങ്കിൽ റേഷൻ കാർഡിന്റെ കോപ്പിയും അപേക്ഷയോടൊപ്പം വയ്ക്കേണ്ടതാണ്.
  2. അംഗീകൃത പ്ലമ്പർമാർ മുഖേനയും അപേക്ഷിക്കാം. അംഗീകൃത പ്ലംബർ മാരുടെ പട്ടിക അതാത് സെക്ഷൻ ഓഫീസുകളിൽ പ്രസിദ്ധീകരിക്കേണ്ടതാണ്. പ്ലംബർമാർക്ക് വാട്ടർ അതോറിറ്റി നൽകുന്ന തിരിച്ചറിയൽ കാർഡും ഉണ്ടാകണം. പ്ലംബർ മാരെ കുറിച്ച് പരാതിയുണ്ടെങ്കിൽ അതാത് സെക്ഷൻ ഓഫീസുകളിൽ അസിസ്റ്റന്റ് എന്ജിനീയർമാരെ അറിയിക്കേണ്ടതാണ്. പരാതിയിൽ നടപടി ഉണ്ടായില്ലെങ്കിൽ *മാനേജിങ് ഡയറക്ടർ, ജലഭവൻ* *തിരുവനന്തപുരം* എന്ന വിലാസത്തിൽ വീണ്ടും ഒരു പരാതി രെജിസ്റ്റഡ് തപാലിൽ അയക്കേണ്ടതാണ്.

ജല അതോറിറ്റി നേരിട്ട് കണക്ഷൻ നൽകുന്നതിനെക്കുറിച്ച് ഗുണഭോക്താക്കൾക്ക് അറിയില്ല.

ഇടനിലക്കാർ ഈ അജ്ഞത നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട്. ജല അതോറിറ്റി വർഷാവർഷം നടത്തുന്ന പരീക്ഷ പാസായവർക്ക് മാത്രമാണ് പ്ലംബർ ലൈസൻസ് കൊടുക്കുന്നത്. കിട്ടുന്ന ലൈസൻസ് പൊതുജനങ്ങൾ കാണത്തക്കവിധം പ്രദർശിപ്പിക്കേണ്ടതാണ്. എല്ലാവർഷവും ലൈസൻസ് പുതുക്കണം. ഏതെങ്കിലും വിധത്തിലുള്ള തിരിമറി നടത്തുന്നവരുടെ ലൈസൻസ് പുതുക്കി നൽകാറില്ല. പ്ലംബർമാരെ കുറിച്ച് പരാതിയുണ്ടെങ്കിൽ രേഖാമൂലം സെക്ഷനിൽ അറിയിക്കണം.

അഞ്ചു മീറ്റർ നീളത്തിൽ പൈപ്പിട്ട് എല്ലാവിധ ചെലവുകളും കൂടി കണക്ഷൻ എടുക്കുന്നതിന് *പരമാവധി 6000* രൂപ മാത്രമാണ് ചിലവ് വരുന്നത്.

എന്നാൽ ചില ഇടനിലക്കാർ മുഖേന കണക്ഷൻ എടുക്കുമ്പോൾ 15,000 രൂപ വരെ ഗുണഭോക്താവ് കൊടുക്കേണ്ടി വരുന്നുണ്ട്.

വാട്ടർ അതോറിറ്റിയുടെ ഉദ്യോഗസ്ഥന്മാർ നേരിട്ട് ഇടപെട്ടുകൊണ്ട് ഉപഭോക്താക്കൾക്ക് ഇടനിലക്കാരില്ലാതെ തന്നെ വാട്ടർ കണക്ഷൻ കൊടുക്കണം എന്നുള്ള ഉത്തരവ് നിലനിൽക്കുന്നുണ്ട്. 

ലൈസൻസുള്ള പ്ലംബർമാർ ഗുണഭോക്താക്കളുടെ കയ്യിൽ നിന്ന് വാങ്ങുന്ന പണത്തിന് രശീതി കൊടുക്കണം.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question