ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷന്റെ വായ്പ പദ്ധതികൾ എന്തൊക്കെയാണ് ?
Answered on May 05,2023
ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷന്റെ (എൻ.എസ്.എഫ്. ഡി.സി.) പുനർ വായ്പാ സഹായത്തോടു കൂടി പട്ടികജാതിക്കാർക്കു മാത്രമായി നടപ്പിലാക്കുന്ന പദ്ധതികളാണിവ.
-
കൃഷിഭൂമി വായ്പാ പദ്ധതി പട്ടികജാതിയിൽപ്പെട്ട ഭൂരഹിത കർഷകത്തൊഴിലാളികളെ ഭൂവുടമകളാക്കുക എന്ന മഹത്തായ ലക്ഷ്യം മുൻ നിർത്തി നടപ്പിലാക്കുന്ന പുതിയ “കൃഷിഭൂമി വായ്പാ പദ്ധതി” കഴിഞ്ഞ സാമ്പത്തിക വർഷം ആരംഭിച്ചു കഴിഞ്ഞു. കുറഞ്ഞത് 30 സെന്റ് കൃഷിഭൂമി വാങ്ങുന്നതിനായി പരമാവധി 5.00 ലക്ഷം രൂപ വരെ (50,000/- രൂപ സബ്സിഡി ഉൾപ്പെടെ) നൽകുന്നതാണ് ഇൗ പദ്ധതി. വായ്പയുടെ പലിശ നിരക്ക് 6% വും തിരിച്ചടവ് കാലാവധി 8 വർഷവുമാണ്.
-
മൈക്രോ ക്രെഡിറ്റ് ഫൈനാൻസ് പദ്ധതി പട്ടികജാതിയിൽപ്പെട്ടവരും സാമ്പത്തികമായി ഏറ്റവും പിന്നോക്കാവസ്ഥയിലുള്ളവരുമായ ലഘു സംരംഭകർക്ക് ഏറ്റവും ചുരുങ്ങിയ മുതൽ മുടക്ക് ആവശ്യമുള്ള മേഖലകളിൽ സ്വന്തമായി സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള പദ്ധതിയാണിത്. പരമ്പരാഗത തൊഴിൽ മേഖലകൾക്ക് പ്രാമുഖ്യം നൽകുന്നതാണ്. പരമാവധി 60,000/- രൂപ വരെയാണ് ഇൗ പദ്ധതിയിൻ കീഴിൽ വായ്പ നൽകുന്നത്. വായ്പയുടെ പലിശ നിരക്ക് 5% വും തിരിച്ചടവ് കാലാവധി 3 വർഷവുമാണ്.
-
ലഘു വ്യവസായ യോജന പട്ടികജാതിയിൽപ്പെട്ട സംരംഭകത്വ ഗുണമുള്ളവർക്ക് അവരുടെ അഭിരുചിക്കും തൊഴിൽപരമായ വൈദഗ്ദ്ധ്യത്തിനുമനുസരിച്ച് വായ്പ നൽകുന്ന പദ്ധതിയാണിത്. ഇതിൻപ്രകാരം വ്യക്തിഗത സംരംഭങ്ങൾക്ക് അവർക്ക് ആവശ്യമായ മേഖലകളിൽ മുതൽ മുടക്കാൻ പദ്ധതിയുടെ വിജയ സാധ്യത അനുസരിച്ച് വായ്പ നൽകുന്നതായിരിക്കും. പരമാവധി പദ്ധതി തുക 4.00 ലക്ഷം രൂപയാണ്. വായ്പയുടെ പലിശ നിരക്ക് 6% വും തിരിച്ചടവ് കാലാവധി 5 വർഷവുമാണ്.
-
മഹിളാ സമൃദ്ധി യോജന പട്ടികജാതി വിഭാഗത്തിൽപ്പെട്ട സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കിക്കൊണ്ട് ആവിഷ്ക്കരിച്ചിട്ടുള്ള ഇൗ പദ്ധതിയിൻ കീഴിൽ പരമാവധി 60,000/- രൂപ വായ്പ നൽകാവുന്നതാണ്. സ്ത്രീ സംരംഭകർക്ക് അനുയോജ്യമായതും എന്നാൽ കുറഞ്ഞ മുതൽ മുടക്ക് മാത്രം വേണ്ടി വരുന്നതുമായ ഏതെങ്കിലും തൊഴിലിൽ ഏർപ്പെട്ട് ഉപജീവന മാർഗ്ഗം കണ്ടെത്തുന്നതിനും അതുവഴി അവരുടെ സാമൂഹിക സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും ഉദ്ദേശിച്ചുകൊണ്ടുള്ള ഇൗ പദ്ധതിയുടെ പലിശ നിരക്ക് 4% വും തിരിച്ചടവ് കാലാവധി 3 വർഷവുമാണ്.
-
സ്ത്രീ ശാക്തീകരണ പരിപാടി (കുടുംബശ്രീ)സാമൂഹിക ശാക്തീകരണത്തിലൂടെ ഗ്രാമീണ സ്ത്രീകളുടെ ശാക്തീകരണം എന്ന ആശയം യാഥാർത്ഥ്യമാക്കാനുള്ള കോർപ്പറേഷന്റെ പുതിയ സംരംഭമാണ് സ്ത്രീ ശാക്തീകരണ പരിപാടി. പാവപ്പെട്ടവരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും മൈക്രോ ഫിനാൻസ് വഴി പുനരധിവസിപ്പിക്കാനുള്ള അന്തർലീനമായ കഴിവ് ആസൂത്രകരിൽ നിന്നും പോളിസി മേക്കർമാരിൽ നിന്നും വ്യാപകമായ പ്രശംസ നേടിയ സംസ്ഥാന സർക്കാരിന്റെ കുടുംബശ്രീ പ്രസ്ഥാനവുമായി സഹകരിച്ചാണ് പ്രോഗ്രാം നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം, പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഒരു കൂട്ടം വനിതാ സംരംഭകർക്ക് വരുമാനമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടത്താൻ കോർപ്പറേഷൻ വായ്പ നൽകുന്നു. കുടുംബശ്രീയുടെ അയൽപക്ക ഗ്രൂപ്പുകളുടെ മാതൃകയിൽ ഗ്രൂപ്പിൽ 5 മുതൽ 20 വരെ അംഗങ്ങൾ ഉൾപ്പെട്ടേക്കാം. പദ്ധതിയുടെ പരമാവധി പദ്ധതിച്ചെലവ് ഒരു അംഗത്തിന് 60,000 രൂപ പ്രകാരം ഗ്രൂപ്പിന് ആകെ 50000 രൂപ ആണ്. വായ്പയുടെ പലിശ 5% p.a ആയിരിക്കും. തിരിച്ചടവ് കാലയളവ് 3 വർഷം
-
ഇ-ഓട്ടോ സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതി സൗഹൃദ വികസന പരിപാടികളുടെ ഭാഗമായി കോർപ്പറേഷൻ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്ക് പുതിയ ഒരു വാഹന വായ്പാ പദ്ധതി ആരംഭിച്ചിട്ടുണ്ട്. സാധാരണ ഒാട്ടോറിക്ഷയെ അപേക്ഷിച്ച് കൂടുതൽ ഇന്ധനക്ഷമത ഉള്ളതും പരിസ്ഥിതി സൗഹൃദവുമായ “ഇ-ഒാട്ടോ” കേരള സർക്കാർ സ്ഥാപനമായ കേരള ഒാട്ടോമൊബൈൽസ് ലിമിറ്റഡ് (കെ.എ.എൽ) ൽ നിന്നും വാങ്ങുന്നതിന് കോർപ്പറേഷൻ വായ്പ നൽകുന്ന പദ്ധതിയാണിത്. പദ്ധതിയുടെ പരമാവധി തുക 3,09,700/- രൂപയാണ്. വായ്പയുടെ പലിശ നിരക്ക് 6% വും തിരിച്ചടവ് കാലാവധി 5 വർഷവുമാണ്.
മുകളിൽപ്പറഞ്ഞ (എൻ.എസ്.എഫ്.ഡി.സി.) പദ്ധതികളിൽ എല്ലാം തന്നെ അപേക്ഷകരുടെ കുടുംബ വാർഷിക വരുമാന പരിധി 3,00,000/- രൂപയാണ്. മേൽപ്പറഞ്ഞ എൻ.എസ്.എഫ്.ഡി.സി. പദ്ധതികളിൽ (കൃഷിഭൂമി വായ്പ ഒഴികെ) പരമാവധി 10,000/- രൂപ വരെ അർഹരായ ഗുണഭോക്താക്കൾക്ക് സർക്കാരിൽ നിന്നും ഫണ്ട് ലഭിക്കുന്ന പക്ഷം സബ്സിഡി നൽകുന്നതാണ്.
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 24,2020വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് documents അപ് ലോഡ് ചെയ്താൽ മാത്രം മതിയോ?
Please check this video.
2 0 180 -
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് documents അപ് ലോഡ് ചെയ്താൽ മാത്രം മതിയോ?
പോര. ഒറിജിനൽ RC, ഫീസ് റസീപ്റ്റ്, അപ് ലോഡ് ചെയ്ത അപേക്ഷാ ഫോറം, അഡ്രസ് പ്രൂഫ്, ട്രാൻസ്പോർട്ട് വാഹനമാണെങ്കിൽ പെർമിറ്റ് ക്യാൻസൽ ചെയ്ത / ട്രാൻസ്ഫർ ...
2 0 270 -
-
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 24,2020വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് അപേക്ഷാ ഫോറവും ഫീസ് റസീറ്റും പ്രിൻ്റ് എടുത്ത് എങ്ങനെ അയക്കണം?
Please check this video.
2 1 131 -
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് അപേക്ഷാ ഫോറവും ഫീസ് റസീറ്റും പ്രിൻ്റ് എടുത്ത് എങ്ങനെ അയക്കണം?
അവ പ്രിൻ്റെടുത്ത് ഒപ്പിട്ട് അപ് ലോഡ് ചെയ്യണം. ഫിനാൻസിയർ ഒപ്പിട്ട ഫോറവും അപ് ലോഡ് ചെയ്യണം.
2 0 188 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 24,2020വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ലോൺ അവസാനിപ്പിക്കാൻ ഫീസുണ്ടോ?
Please check this video.
2 0 158 -
-
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ലോൺ അവസാനിപ്പിക്കാൻ ഫീസുണ്ടോ?
ഇല്ല. എന്നാൽ സർവ്വീസ് ചാർജ് ഉണ്ട്. 85 രൂപ
2 0 209 -
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ലോൺ അവസാനിപ്പിക്കാൻ ഫിനാൻസിയറുടെ പക്കൽ നിന്ന് പേപ്പർ എന്തെങ്കിലും വാങ്ങേണ്ടതുണ്ടോ?
ഉണ്ട്. ലോൺ അവസാനിപ്പിക്കുന്നതിനോ / നിലനിർത്തുന്നതിനോ ഫിനാൻസിയറുടെ ഒപ്പും സീലും പതിപ്പിച്ച ഫോറം വാങ്ങണം.
1 0 104 -
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് വാഹനത്തിന് ലോൺ ഉണ്ടെങ്കിൽ എന്ത് ചെയ്യണം ?
ലോൺ അവസാനിപ്പിക്കുകയോ (Termination), ലോൺ തുടരുകയോ (Continuation) ചെയ്യാം .
1 0 296 -
-
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 24,2020വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ഫീസും സർവ്വീസ് ചാർജും എങ്ങിനെ അടക്കും?
Please check this video.
2 0 207 -
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ഫീസും സർവ്വീസ് ചാർജും എങ്ങിനെ അടക്കും?
അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ ഓൺലൈനായി ഫീസ് അടക്കാം. ATM കാർഡോ/ ഇൻ്റർനെറ്റ് ബാങ്കിങ്ങോ ഉപയോഗിക്കാം.
2 0 266 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 24,2020വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ഫീസല്ലാതെ വേറെ ചാർജ് എന്തെങ്കിലും ഉണ്ടോ?
Please check this video.
2 0 111 -
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ഫീസല്ലാതെ വേറെ ചാർജ് എന്തെങ്കിലും ഉണ്ടോ?
ഉണ്ട്, സർവ്വീസ് ചാർജ് . മോട്ടോർ സൈക്കിൾ - INR 35, ലൈറ്റ് -INR 60, മീഡിയം -INR 110, ഹെവി - INR 170
2 0 159 -
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88424 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3149 65552 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 5983 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 392 7808 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് തണ്ടപ്പേര് ബുക്ക് അഥവാ തണ്ടപ്പേര് കണക്ക് അഥവാ തണ്ടപ്പേര് അക്കൗണ്ട് അഥവാ തണ്ടപ്പേര് നമ്പർ?
വില്ലേജ് ഓഫീസുകളിൽ, നമ്പർ ക്രമത്തിൽ , നികുതി അടയ്ക്കുന്ന ഭൂ ഉടമകളുടെ പേരും മേൽവിലാസവും വസ്തുവിൻറെ സർവേ നമ്പറും, വസ്തുവിൻറെ ഇനവും വസ്തുവിന്റെ അളവും രേഖപ്പെടുത്തി ...
1 0 6836 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2243 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on July 07,2020ഭൂമിയുടെ കരം / നികുതി ഓൺലൈനായി എങ്ങനെ അടയ്ക്കാം?
കേരളത്തിൽ ഭൂമിയുടെ കരം ഓൺലൈനായി അടയ്ക്കുന്നതിന്, തണ്ടപ്പർ ആവശ്യമാണ്. കമ്പ്യൂട്ടർ ജനറേറ്റുചെയ്ത നമ്പറാണ് തണ്ടപ്പർ. തണ്ടപ്പർ ലഭിക്കാൻ, ഇനിപ്പറയുന്ന രേഖകളുമായി വില്ലജ് ഓഫീസ് സന്ദർശിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ വർഷത്തെ ...
1 0 22440 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19032 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 07,2023കരമടച്ച രസീത് നഷ്ടമായാൽ എന്ത് ചെയ്യാം?
ഏറ്റവും പുതിയ സർട്ടിഫിക്കറ്റ് ആണ് നഷ്ടപ്പെട്ടതെങ്കിൽ ഡ്യൂപ്ലിക്കേറ്റ് വില്ലേജ് ഓഫീസിൽ നിന്നും വാങ്ങാം.
1 0 253 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് ഭൂമിയുടെ സർവേ നമ്പർ? എന്താണ് ഭൂമിയുടെ റീസർവേ നമ്പർ?
സർവേ നമ്പർ എന്താണെന്ന് പറയാൻ സാധിക്കാതെ ഒരു റവന്യൂ ജീവനക്കാരനായി ശമ്പളം വാങ്ങിക്കുന്നതിലും വലിയ ഒരു നാണക്കേടില്ല. കാരണം സർക്കാർ ചിലവിൽ ശമ്പളത്തോടെ സർവേ പഠിച്ചവരല്ലേ ...
1 121 5042