നിങ്ങളുടെ ഗ്രാമ/ വാർഡ് സഭയിൽ/ഊരുക്കൂട്ടത്തിൽ സോഷ്യൽ ഓഡിറ്റിംഗ് ടീമിനെ തിരഞ്ഞെടുത്തിട്ടുണ്ടോ?






പഞ്ചായത്ത്‌/ മുൻസിപ്പൽ കോർപറേഷൻ പൊതു ഖജനാവിലെ പണം ഓരോ വാർഡിലും ചിലവാക്കുമ്പോൾ, അതിന് വേണ്ടിയെടുത്ത തീരുമാനങ്ങൾ, അത്‌ നടപ്പിൽ വരുത്തുവാൻ എടുത്ത നടപടിക്രമങ്ങൾ സുതാര്യമായിരിക്കണം. അവയെല്ലാം തന്നെ പരിശോധിക്കുവാൻ പഞ്ചായത്തിലെ വോട്ടർമാർക്ക് ഉത്തരവാദിത്വവും, അധികാരവും ഉണ്ട്‌. ഇതിനെയാണ് സോഷ്യൽ ഓഡിറ്റിംഗ് എന്ന് പറയുന്നത്.

ഗ്രാമസഭയാണ് ഓഡിറ്റ് ടീമിനെ തിരഞ്ഞെടുക്കേണ്ടത്. ഗ്രാമസഭയിലെ അംഗങ്ങളായിരിക്കും ഓഡിറ്റ് ടീം. പഞ്ചായത്തിന്റെ പദ്ധതികളുടെ സാമ്പത്തിക വശം മാത്രമല്ല, നേട്ടങ്ങളും കോട്ടങ്ങളും ഓഡിറ്റ് ടീം വിലയിരുത്തേണ്ടതാണ്. അതായത് ജനങ്ങൾ നേരിട്ട് നടത്തുന്ന ഓഡിറ്റാണ് സോഷ്യൽ ഓഡിറ്റ്.

ഈ ടീം വിശദമായ ഓഡിറ്റ് റിപ്പോർട്ട്‌ ഗ്രാമസഭ കൂടുമ്പോൾ പൊതുവേദിയിൽ അവതരിപ്പിക്കുകയും ചർച്ചയ്ക്ക് വിധേയമാക്കേണ്ടതുമാണ്.

ഓഡിറ്റിങ്ങിന്റെ ഭാഗമായി മുൻസിപ്പൽ/ പഞ്ചായത്ത്‌ പ്രദേശത്ത് പദ്ധതി പ്രവർത്തനങ്ങൾ നടപ്പിലാക്കിയ ഉദ്യോഗസ്ഥരെ നേരിട്ട് സമീപിച്ച് വരവുചെലവു രേഖകളും, രജിസ്റ്ററുകളും പരിശോധിക്കുവാനും, പദ്ധതി പ്രദേശത്തെ ഗുണഭോക്താക്കളുമായി സംവേദിക്കുവാനും സോഷ്യൽ ഓഡിറ്റ് ടീമിന് അധികാരമുണ്ട്.

ഗ്രാമസഭയുടെ ഓഡിറ്റ് ടീം നടത്തി തയ്യാറാക്കിയ സോഷ്യൽ ഓഡിറ്റ് റിപ്പോർട്ടിൽ ഏതെങ്കിലും തരത്തിലുള്ള അപാകതകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിൽ, അത് ഭരണസമിതിയും ഉദ്യോഗസ്ഥരും അടങ്ങുന്ന യോഗത്തിൽ ഓഡിറ്റ് റിപ്പോർട്ട് ചർച്ചചെയ്യുകയും അപാകതകൾ പരിഹരിക്കുകയോ വിശദീകരണക്കുറിപ്പ് ലഭ്യമാക്കുകയോ ചെയ്യേണ്ടതാണ്.

പരാതികൾ LSGD തലത്തിൽ പരിഹരിക്കപ്പെട്ടില്ലെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാനെയോ, വിജിലൻസിനെയോ സമീപിക്കാവുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question