പഞ്ചായത്ത് ഫണ്ടിൽനിന്നും ഏതൊക്കെ കാര്യങ്ങൾക്ക് ചിലവഴിക്കാം ?






കേരള പഞ്ചായത്ത് രാജ് ആക്ട് 1994, മൂന്നാം പട്ടിക പ്രകാരം ഗ്രാമപഞ്ചായത്തുകളുടെ ചുമതലകളും, ഉത്തരവാദിത്വങ്ങളും. ( വിശദമായ റിപ്പോർട്ടിന് ഔദ്യോഗിക കുറിപ്പ് പരിശോധിക്കുക)

പഞ്ചായത്ത് ഫണ്ടില്‍ നിന്നും തുക ചെലവഴിക്കുന്നതിനുളള 7 (ഏഴ്) നിയമാനുസൃത മാര്‍ഗ്ഗങ്ങള്‍.

കേരളാ പഞ്ചായത്ത് രാജ് ആക്ട് 1994 - സെക്ഷന്‍ 213 (1) ബന്ധപ്പെട്ട പഞ്ചായത്ത് പ്രദേശത്ത് അധിവസിക്കുന്ന ആളുകളുടെ രക്ഷയ്ക്കോ / ആരോഗ്യത്തിനോ / വിദ്യഭ്യാസത്തിനോ / സൗകര്യത്തിനോ / സുഖത്തിനോ / ക്ഷേമത്തിനോ വേണ്ടിയുളളതോ ഉതകുന്നതോ ആയതും പഞ്ചായത്ത് ഭരണത്തിന് ആനുഷംഗികമായതുമായ കാര്യങ്ങളക്ക് പഞ്ചായത്ത് ഫണ്ട് ചെലവഴിക്കാം. ഈ കാര്യങ്ങള്‍ പഞ്ചായത്ത് പ്രദേശത്തിനകത്ത് വച്ച് നടക്കുന്നവ ആയിരിക്കണം (സര്‍ക്കാരിന്‍റെ പ്രത്യേകാനുമതി ഉണ്ടെങ്കില്‍ മാത്രം പഞ്ചായത്തിന് പുറത്ത് വെച്ചുളള കാര്യങ്ങള്‍ക്കും പഞ്ചായത്ത് ഫണ്ട് ചെലവഴിക്കാം)

എ. പഞ്ചായത്തിന്‍റെ അനിവാര്യ ചുമതലകള്‍

കേരള പഞ്ചായത്ത് രാജ് ആക്ട് പട്ടിക 3 സെക്ഷന്‍ 166(1) ബജറ്റ് വകയിരുത്തി പദ്ധതി അംഗീകാരങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി കെ.പി.ആര്‍ ആക്ടിനും അതിന്‍കീഴില്‍ ഉണ്ടാക്കപ്പെട്ട ചട്ടങ്ങള്‍ക്കും വിധേയമായി ഫണ്ട് ചെലവഴിക്കാവുന്നതാണ്

1. കെട്ടിട നിര്‍മ്മാണം നിയന്ത്രിക്കുക.

2. പൊതുസ്ഥലങ്ങള്‍ കൈയ്യേറ്റം ചെയ്യപ്പെടാതെ സംരക്ഷിക്കുക.

3. പരമ്പരാഗത കുടിവെളള സ്രോതസ്സുകള്‍ സംരക്ഷിക്കുക.

4. കുളങ്ങളും മറ്റ് ജലസംഭരണികളും സംരക്ഷിക്കുക.

5. ഗ്രാമപഞ്ചായത്തിന്‍റെ ചുമതലയിലുളള ജലമാര്‍ഗ്ഗങ്ങളും കനാലുകളും പരിരക്ഷിക്കുക.

6. ഖരമാലിന്യങ്ങള്‍ ശേഖരിക്കുകയും കൈയൊഴിയുകയും ചെയ്യുക, ദ്രവമാലിന്യം നീക്കം ചെയ്യുന്നത് ക്രമീകരിക്കുക.

7. പേമാരി മൂലമുണ്ടാകുന്ന വെളളം ഒഴുക്കി കളയുക.

8. പരിസ്ഥിതി ആരോഗ്യരക്ഷകമാക്കി സംരക്ഷിക്കുക.

9. പൊതുമാര്‍ക്കറ്റുകള്‍ പരിപാലിക്കുക.

10. സാംക്രമിക രോഗവാഹികളെ നിയന്ത്രിക്കുക.

11. മൃഗങ്ങളുടെ കശാപ്പും, മാംസം, മത്സ്യം എളുപ്പത്തില്‍ കേടുവരുന്ന മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ വില്‍പ്പന മുതലായവയും നിയന്ത്രിക്കുക.

12. ഭക്ഷണശാലകളെ നിയന്ത്രിക്കുക.

13. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് തടയുക.

14. റോഡുകളും മറ്റ് പൊതുമുതലുകളും സംരക്ഷിക്കുക.

15. തെരുവ് വിളക്കുകള്‍ കത്തിക്കുകയും അവയെ പരിപാലിക്കുകയും ചെയ്യുക.

16. രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കുക.

17. രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ദേശീയ തലത്തിലും സംസഥാന തലത്തിലു മുളള തന്ത്രങ്ങളും പരിപാടികളും ഫലപ്രദമായി നടപ്പാക്കുക

18. ശവപ്പറമ്പുകളും ശ്മശാനങ്ങളും സ്ഥാപിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.

19. ശവം മറവ് ചെയ്യാനും ദഹിപ്പിക്കുവാനുമുളള സ്ഥലങ്ങള്‍.

20. ജനനവും മരണവും രജിസ്റ്റര്‍ ചെയ്യുക കെ.പി.ആര്‍.ആക്ട് സെക്ഷന്‍ 1969-ലെ ജനന-മരണ രജിസ്ട്രേഷന്‍ ആക്ടും 1999-ലെ ചട്ടങ്ങളും.

21. കുളിക്കടവുകളും അലക്കുകടവുകളും സ്ഥാപിക്കുക.

22. കടത്തുകള്‍ ഏര്‍പ്പെടുത്തുക.

23. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുളള താവളങ്ങള്‍ ഏര്‍പ്പെടുത്തുക.

24. യാത്രക്കാര്‍ക്കായി വെയിറ്റിംഗ് ഷെഡുകള്‍ നിര്‍മ്മിക്കുക.

25. പൊതുസ്ഥലങ്ങളില്‍ മൂത്രപ്പുരയും കക്കൂസും കുളിസ്ഥലങ്ങളും ഏര്‍പ്പെടുത്തുക.

26. മേളകളുടെയും ഉത്സവങ്ങളുടെയും നടത്തിപ്പ് ക്രമീകരിക്കുക.

27. വളര്‍ത്തു നായ്ക്കള്‍ക്ക് ലൈസന്‍സ് നല്‍കുകയും അലഞ്ഞുനടക്കുന്ന നായ്കളെ ഇല്ലായ്മ ചെയ്യുകയും ചെയ്യുക.

ബി. പൊതുവായ ചുമതലകള്‍

1. അവശ്യസ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുകയും കാലാനുസൃതമാക്കുകയും ചെയ്യുക.

2. സ്വാശ്രയ പ്രവര്‍ത്തകരെ സംഘടിപ്പിക്കുകയും കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കുകളാക്കുകയും ചെയ്യുക.

3. മിതവ്യയം ശീലിക്കുന്നതിന് പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുക.

4. മദ്യപാനം, മയക്കുമരുന്നുകളുടെ ഉപയോഗം, സ്ത്രീധനം, സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കല്‍ തുടങ്ങിയ സാമൂഹ്യതിډകള്‍ക്കെതിരെ ബോധവത്കരണം.

5. വികസനത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും പരമാവധി ജനപങ്കാളിത്തം ഉറപ്പുവരുത്തുക.

6. പ്രകൃതിക്ഷോഭമുണ്ടാകുമ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക.

7. പരിസ്ഥിതി സംബന്ധിച്ച ബോധവത്കരണം നടത്തുകയും അതിന്‍റെ ഉന്നമനത്തിനായി പ്രാദേശിക പ്രവര്‍ത്തന പരിപാടികള്‍ക്ക് പ്രേരണ നല്‍കുകയും ചെയ്യുക.

8. സഹകരണ മേഖല വികസിപ്പിക്കുക.

9. സാമുദായിക ഐക്യം മെച്ചപ്പെടുത്തുക.

10. വികസനാവശ്യങ്ങള്‍ക്ക് ഭൂമി സൗജന്യമായി വിട്ടുകൊടുക്കുന്നതുള്‍പ്പെടെ പണമായോ വസ്തുക്കളായോ പ്രാദേശിക- മായി വിഭവ സമാഹരണം നടത്തുക.

11. ദുര്‍ബല വിഭാഗങ്ങള്‍ക്കിടയില്‍ നിയമ ബോധവത്കരണം പ്രചരപ്പിക്കുക.

12. സാമ്പത്തിക കുറ്റങ്ങള്‍ക്കെതിരെ പ്രചാരണം നടത്തുക.

13. പാവപ്പെട്ടവരെ കേന്ദ്രീകരിച്ച് അയല്‍ക്കൂട്ടങ്ങളും സ്വാശ്രയ സംഘങ്ങളും രൂപീകരിയ്ക്കുക.

14. പൗരധര്‍മ്മത്തെപ്പറ്റി ബോധവത്കരണം നടത്തുക.

സി. മേഖലാടിസ്ഥാനത്തിലുളള ചുമതലകള്‍.

I. കൃഷി

(1) തരിശുഭൂമികളും പ്രാന്തപ്രദേശങ്ങളും കൃഷി ചെയ്യിപ്പിക്കുക.

(2) ഭൂമിയുടെ പരമാവധി ഉപയോഗം ഉറപ്പുവരുത്തുക.

(3) മണ്ണ് സംരക്ഷണം

(4) ജൈവവള ഉല്‍പാദനം.

(5) തവാരണാങ്ങള്‍ സ്ഥാപക്കുക

(6) സഹകരണ-കൂട്ടുകൃഷി സമ്പ്രദായം പ്രോര്‍സാഹിപ്പിക്കുക.

(7) കൃഷിക്കാര്‍ക്കിടയില്‍ സ്വാശ്രയ സംഘങ്ങള്‍ രൂപീകരിക്കുക.

(8) ഉദ്യാന കൃഷിയും പച്ചക്കറി കൃഷിയും പ്രോല്‍സാഹിപ്പിക്കുക.

(9) കാലിത്തീറ്റ വിള വികസനം.

(10) സസ്യ സംരക്ഷണം.

(11) വിത്തുല്‍പ്പാദനം.

(12) കൃഷിയിടങ്ങളുടെ യന്ത്രവല്‍ക്കരണം.

(13) കൃഷിഭവനുകളുടെ നടത്തിപ്പ്.

II. മൃഗസംരക്ഷണവും ക്ഷീരോല്പാദനവും

(1) കന്നുകാലി വികസന പരിപാടികള്‍.

(2) ക്ഷീരോല്പാദനം.

(3) കോഴി, തേനീച്ച, പന്നി, ആട്, മുയല്‍ ഇവ വളര്‍ത്തുക.

(4) മൃഗാശുപത്രികള്‍ നടത്തുക.

(5) ഐ.സി.ഡി.പി. ഉപകേന്ദ്രങ്ങള്‍ നടത്തുക.

(6) മൃഗങ്ങള്‍ക്കായുളള പ്രതിര്‍രോധ ആരോഗ്യ പരിപാടികള്‍.

(7) മൃഗങ്ങളോടുളള ക്രൂരത തടയുക.

(8) പ്രത്യുല്പാദന ക്ഷമതാ വികസന പരിപാടികള്‍ നടപ്പാക്കുക.

(9) മൃഗജന്യമായ രോഗങ്ങള്‍ നിയന്ത്രിക്കുക.

III. ചെറുകിട ജനസേചനം

(1) ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്തിനകത്ത് വരുന്ന എല്ലാ ചെറുകിട ജലസേചന പദ്ധതികളും പരിപാലിക്കുകയും നടപ്പാക്കുകയും ചെയ്യുക.

(2) എല്ലാ സൂക്ഷ്മ ജലസേചന പദ്ധതികളും നടപ്പാക്കുകയും പരിപാലിക്കുകയും ചെയ്യുക.

(3) ജലസംരക്ഷണം പ്രാവര്‍ത്തികമാക്കുക.

IV. മത്സ്യബന്ധനം

(1) കുളത്തിലെ മത്സ്യ സമ്പത്തിന്‍റെ വികസനവും ശുദ്ധജലത്തിലേയും ക്ഷാരജലത്തിലേയും മീന്‍ വളര്‍ത്തലും സമുദ്ര വിഭവ വികസനവും നടപ്പാക്കുക.

(2) മത്സ്യകുഞ്ഞുങ്ങളുടെ ഉല്‍പ്പാദനവും വിതരണവും വികസിപ്പിക്കുക.

(3) മീന്‍പിടുത്തത്തിനുളള ഉപകരണങ്ങള്‍ വിതരണം ചെയ്യുക.

(4) മത്സ്യവിപണനത്തിനുളള സഹായം നല്‍കുക.

(5) മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുക.

(6) മത്സ്യത്തൊഴിലാളി ക്ഷേമ പദ്ധതികള്‍ നടപ്പാക്കുക.

V. സാമൂഹ്യ വനവല്‍ക്കരണം.

(1) കാലിത്തീറ്റയ്ക്കോ വിറകിനോ വേണ്ടിയുളള വൃക്ഷങ്ങളും ഫവവൃക്ഷങ്ങളും ഉല്പാദിപ്പിക്കുക.

(2) വൃക്ഷം നട്ടുപിടിപ്പിക്കുന്നതിനും പരിസ്ഥിതി ബോധവല്‍ക്കരണം നടത്തുന്നതിനുമായി പ്രചരണങ്ങള്‍ സംഘടിപ്പിക്കുക.

(3) പാഴ്ഭൂമിയെ വനവല്‍ക്കരിക്കുക.

VI. ചെറുകിട വ്യവസായങ്ങള്‍

(1) കുടില്‍-ഗ്രാമീണ വ്യവസായങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക.

(2) കൈത്തൊഴിലുകള്‍ പ്രോല്‍സാഹിപ്പിക്കുക.

(3) പരമ്പരാഗതവും ചെറുതുമായ വ്യവസായങ്ങളെ വികസിപ്പിക്കുക.

VII. ഭവന നിര്‍മ്മാണം

(1) ഭവനരഹിതരേയും പുറമ്പോക്ക് നിവാസികളേയും കണ്ടെത്തി ഭവനനിര്‍മ്മാണത്തിനായി ഭൂമിയും, ഭവനങ്ങളും നല്‍കുക.

(2) ഗ്രാമീണ ഭവനനിര്‍മ്മാണ പദ്ധതികള്‍ നടപ്പാക്കുക.

(3) അഭയ കേന്ദ്രങ്ങളുടെ ഉദ്ധാരണ പരിപാടികള്‍ നടപ്പാക്കുക.

VIII. ജലവിതരണം

(1) ഒരു ഗ്രാമപഞ്ചായത്തിനകത്തുളള ജലവിതരണ പദ്ധതികളുടെ നടത്തിപ്പ്.

(2) ഒരു ഗ്രാമപഞ്ചായത്തിനകത്തുളള ജലവിതരണ പദ്ധതികള്‍ സംവിധാനപ്പെടുത്തുക.

IX. വിദ്യുച്ഛക്തിയും ഊര്‍ജ്ജവും

(1) നിരത്തുകളില്‍ വിളക്കുകള്‍ സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യുക.

(2) ജൈവ വാതകത്തിന്‍റ ഉപഭോഗം പ്രോല്‍സാഹിപ്പിക്കുക.

X. വിദ്യാഭ്യാസം

(1) സര്‍ക്കാര്‍ പ്രീ-പ്രൈമിറ സ്കൂളുകളുടേയും പ്രൈമിറ സ്കൂളുകളുടേയും നടത്തിപ്പ്.

(2) സാക്ഷരതാ പരിപാടികള്‍ നടപ്പാക്കുക.

(3) വായനശാലകളുടേയും, ഗ്രന്ഥശാലകളുടേയും നടത്തിപ്പും പ്രോല്‍സാഹനവും.

XI. പൊതുമരാമത്ത്

(1) ഒരു ഗ്രാമപഞ്ചായത്തിനുളളിലെ ഗ്രാമീണ റോഡുകള്‍ നിര്‍മ്മിക്കുകയും പരിപാലിക്കുകയും ചെയ്യുക.

(2) സര്‍ക്കാരില്‍ നിന്നും കൈമാറ്റം ചെയ്ത് കിട്ടിയതുള്‍പ്പെടെയുളള ളള സ്ഥാപനങ്ങള്‍ക്കുവേണ്ടിയുളള കെട്ടിട നിര്‍മ്മാണം നടത്തുക.

XII. പൊതുജനാരോഗ്യവും ശുചീകരണവും

(1) ഡിസ്പെന്‍സറികളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും. (എല്ലാത്തരം ചികില്‍സാ സമ്പ്രദായങ്ങളിലുംപെടുന്നവ) നടത്തുക.

(2) മാതൃ-ശിശുക്ഷേമ കേന്ദ്രങ്ങള്‍ നടത്തുക.

(3) രോഗവിമുക്തിയും മറ്റ് പ്രതിരോധ നടപടികളും നടത്തുക.

(4) കുടുംബക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക.

(5) ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക.

XIII. സാമൂഹ്യക്ഷേമം

(1) അംഗന്‍വാടികള്‍ നടത്തുക.

(2). അഗതികള്‍ക്കും, വിധവകൾക്കും, വികലാംഗര്‍ക്കും, കര്‍ഷകതൊഴിലാളികള്‍ക്കുമുളള പെന്‍ഷന്‍ അനുവദിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക.

(3) തൊഴിലില്ലായ്മ വേതനം അനുവദിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക.

(4) വിധവകളുടെ പെണ്‍മക്കളുടെ വിവാഹത്തിന് ധനസഹായം അനുവദിക്കുക.

(5) ദരിദ്ര വിഭാഗങ്ങള്‍ക്ക് ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുക.

XIV. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം

(1) ദരിദ്രരെ കണ്ടെത്തുക.

(2) പാവപ്പെട്ടവര്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്, സ്വയംതൊഴിലും, ഗ്രൂപ്പ് എംപ്ലോയ്മെന്‍റും പദ്ധതികള്‍ നടപ്പാക്കുക.

(3) പാവപ്പെട്ടവര്‍ക്ക് തുടര്‍ച്ചയായി മെച്ചം കിട്ടത്തക്കതരത്തില്‍ സാമൂഹ്യ ആസ്തികള്‍ ഉണ്ടാക്കുക.

XV. പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസനം.

(1) എസ്.സി.പി., റ്റി.എസ്.പി. ഇവയുടെ കീഴില്‍ ഗുണഭോക്താക്കളെ ലക്ഷ്യമാക്കിയുളള പദ്ധതികള്‍ നടപ്പാക്കുക.

(2) പട്ടികജാതി - പട്ടികവര്‍ഗ്ഗങ്ങള്‍ക്കുവേണ്ടി നഴ്സറി സ്കൂളുകള്‍ നടത്തുക.

(3) പട്ടികജാതി-പട്ടികവര്‍ഗ്ഗ വാസകേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക.

(4) പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കുക.

(5) പട്ടികജാതി-പട്ടികവര്‍ഗ്ഗങ്ങള്‍ക്ക് ആവശ്യമുളളപ്പോള്‍ വിവേചനാധിഷ്ഠിത സഹായം നല്‍കുക.

XVI. കായികവിനോദവും സാംസ്കാരിക കാര്യങ്ങളും

(1) കളിസ്ഥലങ്ങള്‍ നിര്‍മ്മിക്കുക.

(2) സാംസ്കാരിക നിലയങ്ങള്‍ സ്ഥാപിക്കല്‍.

XVII. പൊതുവിതരണ . സമ്പ്രദായം

(1) പൊതുവിതരണ സമ്പ്രദായത്തിനെതിരെയുളള പരാതികള്‍ പരിശോധിക്കുകയും നിവാരണ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി നടപ്പക്കുകയും ചെയ്യുക.

(2) അളവു-തൂക്കങ്ങള്‍ സംബന്ധിച്ച കുറ്റങ്ങള്‍ക്കെതിരായി പ്രചാരണം സംഘടിപ്പിക്കുക.

(3) റേഷന്‍കടകളുടേയും മാവേലി സ്റ്റോറുകളുടേയും നീതി സ്റ്റോറുകളുടേയും മറ്റ് പൊതുവിതരണ സമ്പ്രദായങ്ങളുടേയും പൊതുവായ മേല്‍നോട്ടവും മാര്‍ഗ്ഗനിര്‍ദ്ദേശവും, ആവശ്യമെങ്കില്‍ പുതിയപൊതുവിതരണ കേന്ദ്രങ്ങള്‍ ആരംഭിക്കുകയും ചെയ്യുക.

XVIII. പ്രകൃതിക്ഷോഭ ദുരിതാശ്വാസം

(1) ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പരിപാലിക്കുക.

(2) പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട പണികള്‍ നടത്തുക. ആസ്തികള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ പരിഹരിക്കുന്ന ജോലി അതതു പഞ്ചായത്തുകള്‍ നിര്‍വ്വഹിക്കേണ്ടതാണ്.

XIX. സഹകരണം

(1) ഗ്രാമപഞ്ചായത്ത് അതിര്‍ത്തിക്കുളളില്‍ സഹകരണ സംഘങ്ങള്‍ സംഘടിപ്പിക്കുക.

(2) നിലവിലുളള സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question