പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷ൯ സ്വയം തൊഴിൽ പദ്ധതികൾ എന്തൊക്കെയാണ് ?






സ്വയം തൊഴിൽ പദ്ധതി

ബെനഫിഷ്യറി ഓറിയന്റ്ഡ് പദ്ധതി

സംസ്ഥാനത്തെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് ചെറിയ ഇടത്തരം സ്വയം തൊഴിൽ യൂണിറ്റുകൾ ആരംഭിക്കുന്നതിനു വേണ്ടി വായ്പ നൽകുന്ന പദ്ധതിയാണിത്. ഇൗ പദ്ധതിയിൻ കീഴിൽ 3,00,000/- രൂപ വരെ അനുവദിക്കുന്നതാണ്. പലിശ നിരക്ക് 7% വും തിരിച്ചടവ് കാലാവധി 5 വർഷവുമാണ്. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാന പരിധി 3.50 ലക്ഷം രൂപയാണ്.

പ്രൊഫഷണൽ സർവീസ് പദ്ധതി

നിശ്ചിത പ്രൊഫഷണൽ/സാങ്കേതിക യോഗ്യതയും വൈദഗ്ദ്ധ്യവുമുള്ള (ഡാക്ടർ എഞ്ചിനീയർ, ചാർട്ടേർഡ് അക്കൗണ്ടെന്റ്, ഫാർമസിസ്റ്റ് തുടങ്ങിയ) പട്ടികജാതിയിൽപ്പെട്ട യുവതീ യുവാക്കൾക്ക് സ്വന്തമായി പ്രാക്ടീസ് ചെയ്യുന്നതിനോ സ്വയം തൊഴിൽ ചെയ്യുന്നതിനോ കോർപ്പറേഷൻ പരമാവധി 5.00 ലക്ഷം രൂപ വരെ വായ്പ നൽകുന്നതാണ്. വായ്പയുടെ പലിശ നിരക്ക് 8% വും തിരിച്ചടവ് കാലാവധി 5 വർഷവുമാണ്. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാന പരിധി 3.50 ലക്ഷം രൂപ യാണ്.

വാഹന വായ്പാ പദ്ധതി

ഡ്രൈവിംഗ് ലൈസൻസുള്ള പട്ടികവിഭാഗത്തിൽപ്പെട്ട തൊഴിൽ രഹിതരായ യുവതീ യുവാക്കൾക്ക് സ്വയം തൊഴിൽ ഉപാധി എന്ന നിലയിൽ വാഹനം വാങ്ങുന്ന തിന് വായ്പ നൽകുന്ന പദ്ധതിയാണിത്. പരമാവധി പദ്ധതി തുക 10,00,000/- രൂപയാണ്. വായ്പയുടെ പലിശ നിരക്ക് 5 ലക്ഷം രൂപ വരെ 7% ഉം അതിനു മുകളിൽ 9% ഉം തിരിച്ചടവ് കാലാവധി 5 വർഷവുമാണ്. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാന പരിധി 5 ലക്ഷം രൂപ വരെയുള്ള വായ്പക്ക് 3.50 ലക്ഷം രൂപയും, അതിനു മുകളിലുള്ള വായ്പകൾക്ക് 10 ലക്ഷം രൂപയുമാണ്.

മൾട്ടി പർപ്പസ് യൂണിറ്റ് ലോൺ

പട്ടികവിഭാഗത്തിൽപ്പെട്ട മികച്ച സംരംഭകർക്ക് ചെറുകിട അഥവാ ഇടത്തരം വ്യവസായ വാണിജ്യ സംരംഭങ്ങൾ ഏറ്റെടുത്ത് നടത്തുവാൻ വായ്പാ സഹായം നൽകുന്ന തിനായി ആവിഷ്ക്കരിച്ചിരിക്കുന്ന പുതിയ പദ്ധതിയാണ് “മൾട്ടി പർപ്പസ് യൂണിറ്റ് ലോൺ”. നിർദ്ദിഷ്ട മേഖലയിൽ തൊഴിൽ പരിചയവും സാങ്കേതിക പരിജ്ഞാനവുമുള്ള ഊർജ്ജസ്വലരായ സംരംഭകരെ വിജയ സാധ്യതയുള്ള സംരംഭങ്ങളിൽ മുതൽ മുടക്കാൻ പ്രാപ്തരാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയിൻ കീഴിൽ നൽകുന്ന പരമാവധി വായ്പ 50.00 ലക്ഷം രൂപയാണ്. ഇതിൽ 4% ഗുണഭോക്തൃ വിഹിതമാണ്. വായ്പയുടെ പലിശ നിരക്ക് 5.00 ലക്ഷം രൂപ വരെ 7% വും, അതിന് മുകളിൽ 50.00 ലക്ഷം രൂപ വരെ 9% വുമാണ്. വായ്പ 5 വർഷംകൊണ്ട് തിരിച്ചടക്കേണ്ടതാണ്. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാന പരിധി 5 ലക്ഷം രൂപ വരെയുള്ള വായ്പക്ക് 3.50 ലക്ഷം രൂപയും, 5 ലക്ഷത്തിനു മുകളിൽ 10 ലക്ഷം രൂപ വരെയുള്ള വായ്പക്ക് 10 ലക്ഷം രൂപയും അതിനു മുകളിലുള്ള വായ്പക്ക് 15 ലക്ഷം രൂപയുമാണ്.

വിദേശ തൊഴിൽ വായ്പാ പദ്ധതി

നിയമാനുസരണം പാസ്പോർട്ട്, വർക്ക് എഗ്രിമെന്റ്, വിസ എന്നിവ നേടിയവരും വിദേശത്ത് തൊഴിൽ ചെയ്യാൻ ഉദ്ദേശിക്കുന്നവരുമായ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് വിദേശ തൊഴിൽ സംബന്ധമായി ധനസഹായം നൽകാൻ ഉദ്ദേശിച്ചു കൊണ്ടുള്ള പദ്ധതിയാണിത്. പരമാവധി 50,000/- രൂപ വരെയാണ് വായ്പ നൽകുന്നത്. വായ്പയുടെ പലിശ നിരക്ക് 6% വും തിരിച്ചടവ് കാലാവധി 3 വർഷവുമാണ്. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാന പരിധി 3.50 ലക്ഷം രൂപയാണ്.

വിദേശ തൊഴിൽ വായ്പാ പദ്ധതി (പുതിയത്)

ഫോറിൻ എംപ്ലോയ്മെന്റ് ലോൺ സ്കീം രൂപ വരെ നൽകാൻ ഉദ്ദേശിക്കുന്നു. ഒരു തൊഴിൽ ഏറ്റെടുക്കുന്നതിന് വിദേശത്തേക്ക് പോകുന്നവർക്ക് 2 ലക്ഷം. അംഗീകൃത വിദേശ തൊഴിൽദാതാവ് ജോലി വാഗ്ദാനം ചെയ്ത പട്ടികജാതി വിഭാഗത്തിൽപ്പെട്ട തൊഴിലില്ലാത്ത, എന്നാൽ വിദ്യാസമ്പന്നരായ ചെറുപ്പക്കാരുടെ ആവശ്യങ്ങൾ ഇത് പരിഹരിക്കുന്നു. വായ്പയുടെ പലിശ 6% വും തിരിച്ചടവ് കാലയളവ് 3 വർഷവുമാണ്. അപേക്ഷകന്റെ വാർഷിക കുടുംബ വരുമാന പരിധി രൂപ. 3.50 ലക്ഷം.

പ്രവാസി പുന:രധിവാസ വായ്പാ പദ്ധതി

വിദേശത്തു നിന്നും തൊഴിൽ നഷ്ടപ്പെട്ട് തിരികെയെത്തുന്നവരെ പുന:രധിവസിപ്പിക്കുന്നതിനാണ് ഇൗ പദ്ധതി ആരംഭിച്ചി ട്ടുള്ളത്. പരമാവധി 20 ലക്ഷം രൂപയാണ് വായ്പയായി നൽകുന്നത്. അതിൽ പരമാവധി 15% വരെ കാപ്പിറ്റൽ സബ്സിഡിയായി “നോർക്ക റൂട്ട്സ് ” നൽകുന്നതാണ്. വായ്പ യുടെ പലിശ നിരക്ക് 5 ലക്ഷം രൂപ വരെ 7% ഉം അതിനു മുകളിൽ 9% ഉം ആണ്. തിരിച്ചടവ് കാലാവധി 5 വർഷമാണ്. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാന പരിധി 5 ലക്ഷം രൂപ വരെയുള്ള വായ്പക്ക് 3.50 ലക്ഷം രൂപയും, 5 ലക്ഷത്തിനു മുകളിൽ 10 ലക്ഷം രൂപ വരെയുള്ള വായ്പക്ക് 10 ലക്ഷം രൂപയും അതിനു മുകളിലുള്ള വായ്പക്ക് 15 ലക്ഷം രൂപയുമാണ്.

സ്റ്റാർട്ട് അപ് സംരംഭകർക്കുള്ള വായ്പാ പദ്ധതി

“സ്റ്റാർട്ട് അപ് സംരംഭകർക്കുള്ള വായ്പാ പദ്ധതി ” എന്ന ഇൗ പദ്ധതിയിൻ കീഴിൽ സാങ്കേതിക വിദ്യയിലും പുതിയ ബിസിനസ് ആശയങ്ങളിലും അധിഷ്ഠിതമായ യുവസംരംഭകരുടെ നൂതന സംരംഭങ്ങൾക്കാണ് പ്രാമുഖ്യം നൽകുന്നത്. പരമാവധി പദ്ധതി തുക 50.00 ലക്ഷം രൂപയാണ്. വായ്പയുടെ പലിശ നിരക്ക് 7% വും തിരിച്ചടവ് കാലാവധി 5 വർഷവുമാണ്. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാന പരിധി 25 ലക്ഷം രൂപയാണ്.

പെട്രോളിയം ഡീലർമാർക്കുള്ള പ്രവർത്തന മൂലധന വായ്പാ പദ്ധതി

പട്ടികജാതിയിൽപ്പെട്ട പെട്രോളിയം ഡീലർമാർക്ക് പ്രവർത്തന മൂലധന വായ്പ യായി പരമാവധി 10.00 ലക്ഷം രൂപ നൽകുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം കഴിഞ്ഞ സാമ്പത്തിക വർഷം ആരംഭിച്ചിട്ടുണ്ട്. വായ്പയുടെ പലിശ നിരക്ക് 4% ഉം തിരിച്ചടവ് കാലാവധി 8 വർഷവുമാണ്. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാന പരിധി 6 ലക്ഷം രൂപയാണ്.

മുകളിൽപ്പറഞ്ഞ കെ.എസ്.ഡി.സി. പദ്ധതികളിൽ ബെനഫിഷ്യറി ഒാറിയന്റ്ഡ് പദ്ധതി, പ്രൊഫഷണൽ സർവ്വീസ് പദ്ധതി, വാഹന വായ്പാ പദ്ധതി എന്നിവയിൽ പരമാവധി 10,000/- രൂപ വരെ അർഹരായ ഗുണഭോക്താക്കൾക്ക് സർക്കാരിൽ നിന്നും ഫണ്ട് ലഭിക്കുന്ന പക്ഷം സബ്സിഡി നൽകുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question