പ്രൈമറി & പ്രിപ്രൈമറി ക്ലാസ്സുകളിൽ പ്രവേശനം ലഭിക്കുന്നതിന് സ്കൂളുകൾ അമിത തുക ഫീസായി ആവശ്യപ്പെടുന്നത്  നിയമവിരുദ്ധമാണോ? 






Right of Children to Free and Compulsory Education Act, 2009 സെക്ഷൻ 13 പ്രകാരം സ്കൂൾ പ്രവേശനത്തിനായി ക്യാപിറ്റേഷൻ ഫീസ് വാങ്ങുന്നത് നിയമവിരുദ്ധമാണ്. സ്കൂൾ പ്രവേശനത്തിനായി യാതൊരുവിധത്തിലുള്ള Screening Procedure ഉം കുട്ടികളുടെയോ മാതാപിതാക്കളുടെയോമേൽ അടിച്ചേൽപ്പിക്കുവാൻ പാടുള്ളതല്ല. സെക്ഷൻ 13 (2) പ്രകാരം ഏതെങ്കിലും മാനേജ്മെന്റ് നിയമലംഘനം നടത്തുകയാണെങ്കിൽ വാങ്ങിയ ക്യാപിറ്റേഷൻ ഫീസ് 10 ഇരട്ടി തുക ഫൈൻ ആയി ഈടാക്കുന്നതാണ്.
പരാതി ജില്ലാ എഡ്യൂക്കേഷണൽ ഓഫീസർക്കാണ് സമർപ്പിക്കേണ്ടത്.

സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് എന്ന വകഭേദം ഇല്ലാതെ പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് താമസ സ്ഥലത്തിനടുത്തുള്ള സ്കൂളിൽ പ്രവേശനം നൽകേണ്ടതാണ് (Section 9) 2009 നിലവിൽ വന്ന Right to Education പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുത്ത പ്രതിനിധികളും, രക്ഷ കർത്താക്കളും മാതാപിതാക്കളും അടങ്ങിയ സ്കൂൾ മാനേജ്മെന്റ്(SCMC) കമ്മിറ്റി എല്ലാ സ്കൂളുകളിലും ഉണ്ടാവേണ്ടതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question