മരംകയറ്റത്തൊഴിലാളി ക്ഷേമപദ്ധതിയെ  (Tree Climbers‘ Welfare Scheme) കുറിചു വിവരിക്കാമോ ?






Manu Manu
Answered on June 09,2020

ചെത്തുന്നതിനൊഴികെ കൂലിക്കോ പ്രതിഫലത്തിനോവേണ്ടി മരംകയറ്റത്തൊഴിലിൽ ഏർപ്പെടുന്നവർക്ക്‌

ലഭിക്കുന്ന സഹായം:സ്ഥായിയായ അവശത അനുഭവിക്കുന്ന തൊഴിലാളിക്ക് 50,000 രൂപ. മരിക്കുന്ന തൊഴിലാളിയുടെ ആശ്രിതർക്ക് 1,00,000 രൂപ.

അർഹതാമാനദണ്ഡം:മരംകയറ്റത്തൊഴിലിൽ ഏർപ്പെട്ടിരിക്കെ അപകടംമൂലം മരണമോ സ്ഥായിയായ അവശതയോ സംഭവിച്ചാൽ

നടപടിക്രമം:അത്യാഹിതം സംഭവിച്ച ദിവസം മുതൽ അല്ലെങ്കിൽ തൊഴിലാളിയുടെ മരണദിനംമുതൽ 90 ദിവസത്തിനകം മതിയായ രേഖകൾ സഹിതം നിർദ്ദിഷ്ടമാതൃകയിലുള്ള അപേക്ഷ ബന്ധപ്പെട്ട ജില്ലയിലെ ലേബർ ഓഫീസർക്കു നൽകണം.

അവശതയാണെങ്കിൽ തൊഴിലാളിയും മാരകമായ അപകടമോ മരണമോ ആണു സംഭവിച്ചതെങ്കിൽ ആശ്രിതരുമാണ് അപേക്ഷിക്കേണ്ടത്.


tesz.in
Hey , can you help?
Answer this question