മൊബൈൽ ഫോൺ സർവീസ് പ്രൊവൈഡറെ കുറിച്ചുള്ള പരാതികൾ എവിടെ നൽകണം ?






ടെലികോം കൺസ്യൂമേഴ്സ് പ്രൊട്ടക്ഷൻ ആൻഡ് റീഡറെസ്സെൽ ഓഫ്  റെഗുലേഷൻസ് 2007 ആക്ട് അനുസരിച്ച്, മൊബൈൽ ഫോൺ സേവന ദാതാക്കളെ കുറിച്ച് പരാതി ഉണ്ടായാൽ ആദ്യം പരാതിപ്പെടേണ്ടത് ടെലികോം കമ്പനികളിൽ തന്നെയുള്ള ടോൾഫ്രീ നമ്പറുകളിൽ ആണ്. ടോൾ ഫ്രീ നമ്പറിൽ രജിസ്റ്റർ ചെയ്തതിനുശേഷം മൂന്ന് ദിവസത്തിനുള്ളിൽഒരു ഡോക്കറ്റ് നമ്പർ ഉപഭോക്താവിന് കിട്ടുന്നതാണ്. ഈ ഡോക്കറ്റ് നമ്പർ ഉപഭോക്താവ് സൂക്ഷിച്ച് വയ്ക്കേണ്ടതാണ്.

ഇവിടെ പരാതി പരിഹരിക്കപ്പെട്ടില്ലെങ്കിൽ, അതാതു സർവീസ് പ്രൊവൈഡറിന്റെ വെബ്സൈറ്റിൽ കമ്പനികളുടെ നോഡൽ ഓഫീസറുടെ നമ്പർ ഉണ്ടാകും. ഈ നോഡൽ ഓഫീസറേ ബന്ധപ്പെടേണ്ടതാണ്.

ഇവിടെയും പരാതി പരിഹരിക്കപ്പെട്ടില്ലെങ്കിൽ ട്രായിയുടെ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന ഫോറത്തിൽ, സർവീസ് കമ്പനികളുടെ അപ്പലേറ്റ് അതോറിറ്റിക്ക് പരാതി കൊടുക്കാവുന്നതാണ്.

TRAI ക്ക് ഓൺലൈനായി താഴെക്കാണുന്ന ലിങ്കിൽ പരാതി കൊടുക്കാവുന്നതാണ്.

http://www.tccms.gov.in/ ഇങ്ങനെ കിട്ടുന്ന പരാതികൾ, അവർ അതാത് സർവീസ് പ്രൊവൈഡർക്ക് അയച്ചുകൊടുക്കുന്നതായിരിക്കും.

ഇപ്പോഴും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ നിങ്ങൾക്ക് ഉപഭോക്ത പരിഹാര ഫോറത്തെ സമീപിക്കാവുന്നതാണ്..

ശ്രദ്ധിക്കുക

TRAI നേരിട്ട്  ഉപഭോക്താക്കളുടെ പരാതി  സ്വീകരിക്കുന്നില്ല.TRAI കിട്ടുന്ന പരാതികൾ അവർ ബന്ധപ്പെട്ട കമ്പനികൾക്ക് അയച്ചു കൊടുക്കുകയാണ് ചെയ്യുന്നത്.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question