റേഷൻ കാർഡ് ഉള്ള സ്വന്തമായി വീടില്ലാത്ത ഷെഡ്യൂൾഡ് കാസ്റ്റ്കാർക് ലൈഫ് മിഷനിലൂടെ സ്ഥലവും വീടും കിട്ടുമോ? അതിന് എന്ത് ചെയ്യണം?






Vinod Vinod
Answered on August 24,2020

ലൈഫ് മിഷൻ സ്കീമിൽ നിന്ന് വീട് നേടാൻ നിങ്ങൾക്ക് നല്ല അവസരമുണ്ട്.

അര്‍ഹതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക.

നിലവില്‍ ഭവനം ഇല്ലാത്തവരും സ്വന്തമായി വീട്‌ നിര്‍മ്മിക്കുവാന്‍ ശേഷിയില്ലാത്തവരുമായ കുടുബങ്ങളെ മാത്രമാണ്‌ ലൈഫ്‌ മിഷനിലൂടെ പരിഗണിക്കുന്നത്‌.

(എ) ഭൂമിയുള്ള ഭവനരഹിതര്‍ 

  1. ഒരേ റേഷന്‍ കാര്‍ഡ്‌ല്‍ ഉള്‍പ്പെട്ടവരെ ഒറ്റകുടുംബമായി പരിഗണിച്ച്‌ ഒരു ഭവനത്തിന്‌ മാത്രമായി പരിഗണികേണ്ടെതാണ്‌. 2020 ജൂലൈ 1 ന്‌ മുമ്പ്‌ റേഷന്‍ കാര്‍ഡ്‌ ഉളള കുടുംബം. ആ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട ഒരാള്‍ക്കുപോലും ഭവനം ഇല്ലാത്തവരും ആകണം (പട്ടികജാതി,പട്ടികവർഗ/മത്സ്യതൊഴിലാളി വിഭാഗത്തിന്‌ ബാധകമല്ല)
  1. സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/ പൊതുമേഖല സ്ഥാപനങ്ങളില്‍ സ്ഥിരജോലിക്കാരോ ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റൂന്നവരോ ആയ അംഗങ്ങളുള്ള കുടുംബങ്ങളെ ഒഴിവാക്കേണ്ടതാണ്‌
  1. വാര്‍ഷിക വരുമാനം മുന്ന്‌ ലക്ഷത്തില്‍ കുടുതലുള്ള കുടുംബങ്ങളെ ഒഴിവാക്കേണ്ടതാണ്‌

  2. ഗ്രാമപഞ്ചായത്തുകളിൽ  25 സെന്റിലോ/ മൂനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പ്രദേശത്ത്‌ അഞ്ച്‌ സെന്റിലേറെയോ ഭൂമി സ്വന്തമായുള്ള കുടുംബങ്ങളെ ഒഴിവാക്കേണ്ടതാണ്‌. (പട്ടികജാതി,പട്ടികവര്‍റ്റ/ മത്സ്യതൊഴിലാളി വിഭാഗത്തിന്‌ ബാധകമല്ല)

  3. ഉപജീവനത്തൊഴില്‍ ഉപാധിയെന്ന നിലയ്ക്കല്ലാതെ നാലുച്രകവാഹനം സ്വന്തമായുള്ള കുടുംബങ്ങളെ ഒഴിവാക്കേണ്ടതാണ്‌.

  4. അവകാശികള്‍ക്ക്‌ വസ്തുഭാഗം ചെയ്ത സാഹചര്യത്തില്‍ സ്വന്തംപേരില്‍ സാങ്കേതികമായി ഭുമിയില്ല എന്ന കാരണത്താല്‍ ഭുരഹിതരായവര്‍ ഒഴിവാക്കപ്പെടേണ്ടതാണ്‌.

  5. ജീർണ്ണിച്ചതും അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കാന്‍ പറ്റാത്തതുമായ ഭവനങ്ങള്‍ (മണ്‍ഭിത്തി/ കല്‍ഭിത്തി, ടാര്‍പ്പോളിന്‍, ഷീറ്റ്‌, തടി എന്നിവ കൊണ്ട്‌ നിര്‍മ്മിച്ച ഭിത്തിയുള്ളതും, ഷീറ്റ്‌, ഓല എന്നിവയോടുകൂടിയ മേല്‍ക്കൂര ഉള്ളതുമായ ഭവനങ്ങളെ ജീര്‍ണ്ണിച്ചതും വാസയോഗ്യമല്ലാത്തതുമായ ഭവനങ്ങള്‍ എന്ന വിഭാഗത്തില്‍ പരിഗണിക്കാം). നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്നപക്ഷം തദ്ദശസ്വയംഭരണ സ്ഥാപന എന്‍ജിനീയര്‍ ടി ഭവനത്തിന്റെ വാസയോഗ്യത സംബന്ധിച്ച സാക്ഷ്യപ്രതം നല്‍കേണ്ടതാണ്‌ 

ബി) ഭൂരഹിത ഭവനരഹിതര്‍

മുകളിലെ മാനദണ്ഡങ്ങളോടൊപ്പം താഴെ പറയുന്ന മാനദണ്ഡം കൂടി പരിഗണിക്കണം.

സ്വന്തമായി ഭൂമിയില്ലാത്തവര്‍/ റേഷന്‍ കാര്‍ഡില്‍ പേരുള്ള കൂടുംബാംഗങ്ങളുടെ പേരില്‍ ഭൂമിയില്ലാതവര്‍/ റേഷന്‍ കാര്‍ഡില്‍ പേരുള്ള കൂടൂബോംഗങ്ങളുടെ മൊത്തം പേരിലുംകൂടി 3 സെന്റില്‍ കുറവ്‌ ഭൂമി ഉള്ളവര്‍.

Life Mission Schemeന് അപേക്ഷിക്കാൻ ഈ വീഡിയോ കാണുക.


tesz.in
Hey , can you help?
Answer this question