വാഹനം വിറ്റതിനുശേഷം, രജിസ്ട്രേഷൻ സർട്ടിഫിക്കററ്റിൽ നിന്നും പേര് മാറ്റുന്നത് എങ്ങനെയാണ് ?






വാഹനം വിൽക്കുമ്പോൾ എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ് ആർസിയിലെ പേരുമാറ്റം. വിൽപന നടത്തിയ കാർ അപകടത്തിലോ കേസിലോ കൂടുമ്പോഴാണ് കാര്യത്തിന്റെ ഗൗരവം എല്ലാവർക്കും മനസ്സിലാക്കുന്നത്. അപ്പോഴേക്കും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ ആയിരിക്കും കാര്യങ്ങൾ.വാഹനം വിൽക്കുമ്പോൾ ഉടമസ്ഥാവകാശവും മാറ്റി നൽകുവാൻ ശ്രദ്ധിക്കുക.

വിൽക്കുന്നയാൾ ഉടമസ്ഥാവകാശം മാറിയിട്ടേ ആർ സി ബുക്ക് കൈമാറാവൂ. ആർസി ബുക്കിൽ പേരു മാറ്റാൻ ചെയ്യേണ്ടത് എന്തെല്ലാമാണെന്നു നോക്കാം.

ഒരു വാഹനം വിറ്റാൽ നിങ്ങളുടെ ഉത്തരവാദിത്തം തീർന്നു എന്നു കരുതരുത്. വാഹനം വാങ്ങുന്നയാളിൽനിന്ന് ഫോം 29 (notice of ownership) രണ്ടു കോപ്പി ഒപ്പിട്ടു വാങ്ങണം. അതിൽ ഒരു കോപ്പിക്കൊപ്പം ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷാഫോം (ഫോം 30), ഹൈപ്പോത്തിക്കേഷനുണ്ടെങ്കിൽ (വായ്പ) ആ സ്ഥാപനത്തിന്റെയോ വ്യക്തിയുടേയോ സമ്മതപത്രം, പീസും സർവീസും അടച്ചതിനു രസീത്, നിലവിലെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ്, മേൽവിലാസം തെളിയിക്കാനുള്ള സർട്ടിഫിക്കറ്റ്, പുക പരിശോധനാ സർട്ടിഫിക്കറ്റ്, ഫോറം സിറ്റിയിൽ ഇൻകം ടാക്സ് ഡിക്ലറേഷൻ എന്നിവ സഹിതം ഫീസ് അടച്ച് ആർടിഒ ഓഫിസിൽ അപേക്ഷ കൊടുത്താൽ ഉടമസ്ഥാവകാശം മാറ്റി നൽകും.

വാഹനം വിൽക്കുമ്പോൾ 14 ദിവസങ്ങൾക്കകം വാങ്ങിയ ആളുടെ സ്ഥലത്തെ രെജിസ്റ്ററിങ് അധികാരിയേയും വാങ്ങിയ ആളിന്റെ സ്ഥലത്തെ രജിസ്ട്രേഡ് അധികാരിയേയും ഫോറം 29 ൽ വിറ്റ വിവരം അറിയിക്കേണ്ടതാണ്.

ട്രാൻസ്പോർട്ട് വാഹനം ആണെങ്കിൽ ട്രാൻസ്പോർട്ട് വാഹനം ആണെങ്കിൽ പെർമിറ്റ് നൽകിയ അധികാരിയുടെ മുൻകൂട്ടിയുള്ള അനുമതി ഇല്ലാതെ വിൽക്കുവാനും വാങ്ങുവാനും പാടില്ല.

(ഫീസ് നിരക്ക്: കാറിന് 150 രൂപ, ഇരുചക്രവാഹനം 55രൂപ). അപേക്ഷ ഓൺലൈൻ വഴിയും സമർപ്പിക്കാം.

വാഹനം വിൽക്കുമ്പോൾ വിൽക്കുന്നവരും വാങ്ങുന്നവരും തമ്മിൽ ഉഭയകക്ഷി കരാർ ഉണ്ടാക്കുമെങ്കിലും മോട്ടോർ വാഹന വകുപ്പ് നിയമത്തിൽ ഇങ്ങനെയൊരു കരാറിനു നിലനിൽപ്പില്ല. വാഹനത്തിന്റെ പേരിൽ എന്തെങ്കിലും കേസ് ഉണ്ടായാൽ നിയമ നടപടിക്രമങ്ങൾ ആർസി ബുക്കിൽ സൂചിപ്പിച്ചിട്ടുള്ള ഉടമ നേരിടേണ്ടിവരും.

വാഹനത്തിന്റെ റജിട്രേഷൻ സർട്ടിഫിക്കറ്റിൽ പേരുമാറ്റി 14 ദിവസത്തിനുള്ളിൽ ഇൻഷുറൻസ് സർട്ടിഫിക്കറ്റിലെയും പേരുമാറ്റേണ്ടതാണ്. അല്ലെങ്കിൽ പരിരക്ഷ ലഭിക്കുകയില്ല.

ഉടമയുടെ മരണ ശേഷം പേരുമാറ്റാൻ

വാഹന ഉടമയുടെ മരണശേഷം അനന്തരാവകാശിയുടെ പേരിലേക്കു വാഹനത്തിന്റെ ഉടമസ്ഥത മാറ്റുന്നതിനായി മരണം നടന്നു 30 ദിവസത്തിനകം രജിസ്റ്റർഇംഗ് അധികാരിയെ അറിയിക്കേണ്ടതും, അങ്ങനെ അറിയിച്ചാൽ മൂന്നുമാസംവരെ പേര് മാറാതെ വാഹനം ഉപയോഗിക്കാവുന്നതാണ്. അതിനായി ഫോറം 31 (Application and intimation of transfer of ownership ), റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ്, അനന്തരവകാശം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ് പുകമലിനീകരണ സർട്ടിഫിക്കറ്റ്, അപേക്ഷകനെ മേൽവിലാസം തെളിയിക്കുന്ന രേഖ, ഫീസും സർവീസ് ചാർജ്ജും അടച്ച അതിനുള്ള രസീത്, ഒന്നിൽ കൂടുതൽ അവകാശികൾ ഉണ്ടെങ്കിൽ മറ്റ് അവകാശങ്ങളുടെ സാക്ഷ്യപ്പെടുത്തിയ സമ്മതപത്രം, ഹൈപ്പോതിക്കേഷൻ ഉണ്ടെങ്കിൽ ഫിനാൻസ് നൽകിയ സ്ഥാപനത്തിന്റെ എൻഒസി എന്നിവ സഹിതം റജിസ്ട്രേഷൻ അധികാരിക്കു സമർപ്പിച്ചാൽ മതി. ആവശ്യമായ അന്വേഷണത്തിനു ശേഷം വാഹത്തിന്റെ പേരു മാറ്റിക്കിട്ടും. ഫീസ് 35 രൂപ.

മരിച്ച ആളുടെ അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് എങ്ങനെ കിട്ടും?

5 രൂപയുടെ കോര്ട്ട്ഫീസ്റ്റാംപ് പതിപ്പിച്ച്, മരണ സര്ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്പ്പ് സഹിതം താലൂക്ക് തഹസില്ദാര്ക്ക് അപേക്ഷ നല്കേണ്ടതാണ്. അപേക്ഷയില് അപേക്ഷകന്റെ പൂര്ണ്ണമായ മേല്വിലാസം ഉണ്ടായിരിക്കണം. മരണപ്പെട്ടയാളുടെ അവകാശികളുടെ പേര്, വയസ്സ്, ബന്ധം എന്നിവ ചേര്ക്കണം. പരേതന്റെ മാതാപിതാക്കള് ജീവിച്ചിരിപ്പുണ്ടോ എന്നും, ടിയാന് വേറെ വിവാഹം കഴിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കേണ്ടതാണ്. അപേക്ഷ അന്വേഷണത്തിനായ് വില്ലേജ് ഓഫീസര്ക്ക് തഹസില്ദാര് നല്കുന്നു. അവകാശികളെ നിശ്ചയിക്കാനുള്ള വില്ലേജ് ഓഫീസറുടെ പ്രാദേശികാന്വേഷണമാണ് ഏറ്റവും പ്രധാനം. മരണപ്പെട്ടിട്ടുള്ള ആളെയും കുടംബ/വൈവാഹിക ബന്ധങ്ങളെയും കുറിച്ച് അറിവുള്ള 2 ബന്ധുക്കളുടെയും, അയല്വാസികളുടെയും മൊഴിരേഖപ്പെടുത്തി അവകാശികളെ വിചാരണ ചെയ്ത് മൊഴിരേഖപ്പെടുത്തി യഥാര്ത്ഥ അവകാശികളെ നിശ്ചയിച്ച് വില്ലേജ് ഓഫീസര് തഹസില്ദാര്ക്ക് റിപ്പോര്ട്ട് നല്കേണ്ടതാണ്. അവകാശികളെ നിശ്ചയിച്ചിരിക്കുന്നതില് പ്രഥമികമായി തര്ക്കങ്ങള് ലഭിച്ചിട്ടില്ലെങ്കില് പരിശോധനാര്ത്ഥം ഗസറ്റ് വിജ്ഞാപനം തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതിന് തിരുവനന്തപുരം ഗവണ്മെന്റ് പ്രസ് സൂപ്രണ്ടിന് അയച്ചു നല്കുന്നു. ഗസറ്റ് വിജ്ഞാപനം വന്ന് 30 ദിവസത്തിനകം ആക്ഷേപങ്ങള് ലഭിച്ചിട്ടില്ലയെങ്കില് അവകാശികളെ നിശ്ചയിച്ച് സാക്ഷ്യപത്രം നല്കുന്നതാണ്.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question