വിദ്യാഭ്യാസ അവകാശ നിയമം, 2009 വിവരിക്കാമോ ?






Vinod Vinod
Answered on July 28,2020

സൗജന്യവും നിർബന്ധിതവുമയ വിദ്യാഭ്യാസം 6 വയസ്സിനും 14 വയസ്സിനും ഇടയ്ക്കുള്ള എല്ലാ കുട്ടികൾക്കും നേടനുള്ള കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം 2009 ഓഗസ്റ്റ് 26-ന് നിലവിൽ വന്നു. ഇതിനെ തുടർന്ന് 2010 ഏപ്രില്‍ 1ന് മുതൽ കേന്ദ്രനിയമാവലിയും പ്രാബല്യത്തിൽ വന്നു. 6 മുതൽ 14 വയസുവരെ പ്രായമുള്ള എല്ലാവർക്കും സമീപപ്രദേശത്തുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽ എട്ടാം ക്ലാസുവരെ യുള്ള പ്രാഥമിക വിദ്യാഭ്യാസം സൗജന്യമായി ഈ നിയമം ഉറപ്പുനൽകുന്നു. കേരളത്തിൽ കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള നിയമനിർമ്മാണ പ്രക്രിയ, വിദ്യാഭ്യാസ അവകാശ നിയമ കമ്മിഷന്റെ ചുമതലയിൽ നടന്നുകൊണ്ടിരിക്കുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഈ നിയമം സംസ്ഥാനത്ത് നടപ്പിലാക്കുന്നതിൽ നിർണ്ണായകമായ പങ്കു വഹിക്കാനുണ്ട്. ജനനം മുതൽ 14 വയസ്സു വരെ യുള്ള എല്ലാ കുട്ടികളുടെയും കണക്കെടുപ്പും അവരുടെ വിദ്യാഭ്യാസവും ഉറപ്പു വരുത്തൽ, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള വിദ്യാഭ്യാസം 18 വയസ്സുവരെ ഉറപ്പു വരുത്തൽ, സ്കൂളുകൾക്ക് ആവശ്യമുള്ള ഭൗതികസൗകര്യങ്ങളും പഠനസൗകര്യങ്ങളും നൽകി മെച്ചപ്പെടുത്തൽ, സ്കൂളുകൾ ലഭ്യമല്ലാത്ത പ്രദേശങ്ങളിലെ കുട്ടികൾക്ക് സ്കൂളിലേക്കുള്ള വാഹന സൗകര്യങ്ങൾ ഏർപ്പെടുത്തൽ തുടങ്ങിയവയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിർവ്വഹിക്കേണ്ട പ്രധാന ചുമതലകൾ.


tesz.in
Hey , can you help?
Answer this question