വിവാഹവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക് എവിടെ പരാതിപ്പെടണം ?
Answered on August 13,2020
വിവാഹവുമായി ബന്ധപ്പെട്ട് ധാരാളം കുറ്റകൃത്യങ്ങൾ നടന്നു വരുന്നുണ്ട്. ഇതിൽ ഏറിയ പങ്കും സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളാണ്.
വ്യഭിചാരം, ബഹുഭാര്യത്വവും ബഹു ഭർത്തൃത്വവും, സ്ത്രീധന പീഡനം, സ്ത്രീധന കൊലപാതകം, സതി അനുഷ്ടിക്കൽ,ശൈശവ വിവാഹവും അതോടപ്പമുള്ള കുറ്റകൃത്യങ്ങൾ, ഗാർഹിക പീഡനങ്ങൾ, ദുരഭിമാന കൊല, ഊരു വിലക്ക്, തട്ടിക്കൊണ്ടു പോകൽ, ബലാൽസംഗം തുടങ്ങീ ധാരാളം കുറ്റ കൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
ഇത്തരം കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ ധാരാളം നിയമങ്ങളും പാസ്സാക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവാഹവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ഇന്ത്യൻ പീനൽ കോഡിലെ(IPC) അദ്ധ്യായം 20-ൽ IPC 493 മുതൽ 498 ഉൾപ്പെടെയുള്ള വകുപ്പുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
കപട വിവാഹം വഴി കബളിപ്പിച്ച് സഹവസിക്കൽ 493 IPC
കപട വിവാഹം വഴി സ്ത്രീകളെ കബളിപ്പിച്ച് അവരുമായി സഹവസിക്കുകയും ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്യുന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 493 വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യമാണ്. താൻ നിയമാനുസരണം വിവാഹം കഴിച്ചിട്ടില്ലാത്ത ഒരു സ്ത്രീയെ അപ്രകാരം അവളെ വിവാഹം കഴിക്കാമെന്ന് വിശ്വസിപിച്ചു, ആ വിശ്വാസത്തോട് കൂടി തന്നോടൊപ്പം ഭാര്യാ ഭർത്താക്കന്മാരെപ്പോലെ സഹവസിക്കുവാനോ, ലൈംഗിക ബന്ധത്തിലേർപ്പെടുവാനോ ഇടയാക്കുകയും ചെയ്ത് കബളിപ്പിക്കുന്ന ഏതൊരു പുരുഷനും പത്ത് വർഷം വരേ തടവ് ശിക്ഷ ലഭിക്കാവുന്നതും കൂടാതെ പിഴയൊട് കൂടിയതുമായ ശിക്ഷയ്ക്ക് അർഹനാണ്. ഈ വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യത്തിനു ജാമ്യം ലഭിക്കാത്തതും രാജിയാക്കുന്നതിനു വ്യവസ്ഥയില്ലാത്തതും ആകുന്നു. ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിക്ക് വിചാരണ ചെയ്യാവുന്നതാണ്.
ബഹുഭാര്യത്വവും ബഹുഭർത്തൃത്വവും (Bigamy) IPC 494
ഭർത്താവോ ഭാര്യയോ ജീവിച്ചിരിക്കുമ്പോൾ മറ്റൊരു വിവാഹം കഴിക്കുന്നത് 7 വർഷം വരെ തടവും കൂടാതെ പിഴ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. ഈ വകുപ്പ് ജാമ്യം അനുവദിക്കാവുന്നതും, കോഗ്നിസബിൾ അല്ലാത്തതും, ആദ്യ വിവാഹത്തിലെ പങ്കാളിയുടെ അനുമതിയോടെ ഒത്തു തീർപ്പാക്കാവുന്നതുമാണ്. താഴെപറയുന്ന സന്ദർഭങ്ങളിൽ രണ്ടാം വിവാഹം കുറ്റകരമല്ല.
അധികാരമുള്ള ഏതെങ്കിലും കോടതി, ആദ്യ വിവാഹം അസാധുവായി പ്രഖ്യാപിച്ച സാഹചര്യത്തിൽ, അല്ലെങ്കിൽ,
രണ്ടാം വിവാഹത്തിനു മുമ്പ് ഭാര്യയോ ഭർത്താവോ ഏഴു കൊല്ലത്തേക്ക് തന്റെ കൂടെ വിട്ടകന്നിരിക്കുകയും ആ കാലഘട്ടത്തിൽ അയാൾ ജീവിച്ചിരിപ്പുള്ളതായി ആരും കേൾക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും
കൂടാതെ രണ്ടാമതു വിവാഹം കഴിക്കുവാൻ പോകുന്ന ആളിനോട് യഥാർത്ഥ വസ്തുതകൾ ധരിപ്പിക്കുകയും ചെയ്തെങ്കിൽ ബഹുഭാര്യത്വത്തിനു ഈ നിയമപ്രകാരം കുറ്റകരമാവുകയില്ല.
രണ്ടാമത് വിവാഹം കഴിച്ചയാളിൽ (IPC495) നിന്നും മുൻ വിവാഹം ഒളിപ്പിച്ചു വച്ച്കൊണ്ട് ചെയ്യുന്നത് തിരുത്തുക
രണ്ടാമതു വിവാഹം കഴിച്ചയാളിൽ നിന്നും ആദ്യത്തെ വിവാഹം മറച്ചു വച്ചുകൊണ്ട് ബഹുഭാര്യത്വമോ ബഹുഭർതൃത്വമോ ചെയ്യുന്ന ആൾക്ക്, പത്തുവർഷത്തോളം തടവു ശിക്ഷ ലഭിക്കാവുന്നതും കൂടാതെ പിഴ ശിക്ഷയ്ക്കും കൂടി അർഹനാകുന്നതാണ്. ഈ കുറ്റകൃത്യം ജാമ്യം ലഭിക്കാവുന്നതും എന്നാൽ ഒത്തുതീർക്കുന്നതിനു വ്യവസ്ഥയില്ലാത്തതുമാണ്.
നിയമാനുസൃതമായ വിവാഹം കൂടാതെ വഞ്ചനാപൂർവ്വം വിവാഹചടങ്ങ് നടത്തുന്നത് (IPC 496)
താൻ നിയമപ്രകാരം വിവാഹിതനാകുവാൻ ഉദ്ദേശിക്കുന്നില്ല ന്നില്ല എന്നറിഞ്ഞുകൊണ്ട് വഞ്ചനപൂർവ്വമായോ ചതിയായോ ചടങ്ങ് നിർവ്വഹിക്കുന്ന ഏതൊരാളും ഏഴു കൊല്ലം വരേയുള്ള തടവിനു ശിക്ഷിക്കപ്പെടുന്നതും കൂടാതെ പിഴ ശിക്ഷയ്ക്കും കൂടി അർഹനാണ്. ജാമ്യം അനുവദിക്കാവുന്ന കുറ്റവും കൂടാതെ കോഗ്നിസിബൾ അല്ലാതതും ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനു വിചാരണ നടത്താവുന്നതാണ്. എന്നാൽ കേസ് രാജിയാക്കുന്നതിനു വ്യവസ്ഥയില്ല.
വിവാഹിതയെ (498) വശീകരിച്ച് കൂട്ടിക്കൊണ്ടുപോകുന്നതും തടഞ്ഞ് വെയ്ക്കുന്നതും,ഒരു സ്ത്രീ മറ്റൊരാളുടെ ഭാര്യയണെന്നറിഞ്ഞുകൊണ്ടോ, അപ്രകാരം വിശ്വസിക്കുവാൻ കാരണമുള്ളപ്പോഴോ, ആ സ്ത്രീയെ അവരുടെ ഭർത്താവിൽ നിന്നോ, അവരുടെ സംരക്ഷകരിൽ നിന്നോ, മറ്റാരെങ്കിലുമായി അവർക്ക് അവിഹിതബന്ധം ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോട് കൂടി, കൂട്ടിക്കൊണ്ട് പോകുകയോ വശീകരിച്ച് കൊണ്ട്പോകുകയോ അല്ലെങ്കിൽ ആ ഉദ്ദേശ്യത്തോട് കൂടി ആ സ്ത്രീയെ ഒളിപ്പിച്ച് വെയ്ക്കുകയോ തടഞ്ഞ് വെയ്ക്കുകയോ ചെയ്യുന്ന ഏതൊരാളും ഈ വകുപ്പ് പ്രകാരം കുറ്റം ചെയ്യുന്നതാണ്. രണ്ട് കൊല്ലം വരേ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്നതാണ്. ജാമ്യം അനുവദിക്കാവുന്നതും കോഗ്നൈസബിൾ അല്ലാത്തതുമാണ്. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് വിചാരണ നടത്താവുന്നതാണ്.
മേൽ പറഞ്ഞ പ്രത്യേക അദ്ധ്യായത്തിനു പുറമെ ഇതുമാായി ബന്ധപ്പെട്ട് ചില വകുപ്പുകളും ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതിൽ, സ്ത്രീധന കൊലപാതകം (Section 304 B) വിവാഹത്തിനു നിർബന്ധിക്കുവാനായുള്ള ആളപഹരണം (Section 366) വേർപിരിഞ്ഞ ഭാര്യക്കെതിരെയുള്ള ബലാൽസംഗം (Section 376 B) ഭർത്താവോ ബന്ധുക്കളോ ചെയ്യുന്ന ക്രുരതകൾ (Section 498 A) തുടങ്ങിയവ പ്രാധാന്യമർഹിക്കുന്നു.
For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075