വീടിനടുത്തുള്ള ഒഴിഞ്ഞ ഭൂമിയോ, വീടോ ശല്യമായാൽ എന്ത് ചെയ്യണം ?






നഗരങ്ങളിൽ ആൾപ്പാർപ്പ് ഇല്ലാതെ ഒഴിഞ്ഞു കിടക്കുന്ന ഭൂമിയും, വീടും ഇഴജന്തുക്കൾക്കും ക്ഷുദ്ര ജീവികൾക്കും വാസസ്ഥലമാണ്. സമീപത്ത് കുടുംബമായി താമസിക്കുന്ന ആളുകൾക്ക് ഇത്തരത്തിലുള്ള ഭൂമി ഉപദ്രവമായി മാറാറുമുണ്ട്. ഒഴിഞ്ഞ ഭൂമിയിൽ നിന്നുള്ള മരങ്ങളുടെ ശിഖരങ്ങൾ പരിസരവാസികളായ ആളുകളുടെ കിണറുകളിലേക്കും, വീട്ടുവളപ്പിലേക്കും വളർന്നു കയറി വിവരിക്കാൻ പറ്റാത്ത ശല്യം ആകാറുണ്ട്. ഭൂമിയുടെ ഉടമസ്ഥൻ വേറെ എവിടെയെങ്കിലും ആയിരിക്കും താമസിക്കുന്നത്.ടി സ്ഥല ഉടമയെ അറിയിച്ചിട്ടും അദ്ദേഹം കാടുവെട്ടിത്തെളിച്ച് പരിസരവാസികൾക്ക് ഉപദ്രവം ഇല്ലാത്ത രീതിയിൽ കാര്യങ്ങൾ ചെയ്യുവാൻ വിമുഖത കാണിക്കുകയാണെങ്കിൽ പരിസരവാസികൾക്ക് മുനിസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകാവുന്നതാണ്. കേരള മുനിസിപ്പൽ നിയമം 426, 427, 428, 430 എന്നീ വകുപ്പുകൾ പ്രകാരം മുനിസിപ്പൽ സെക്രട്ടറിക്ക് തന്റെ അധികാരപരിധിയിലുള്ള പ്രദേശങ്ങളിലെ ഭൂമി തദ്ദേശവാസികളുടെ സ്വൈര്യവിഹാ രത്തിന് തടസ്സമുണ്ടാകാതെ നിലനിർത്തുവാൻ ഭൂമിയുടെ ഉടമയോട് ഉത്തരവിടാനുള്ള അധികാരമുണ്ട്. മാത്രവുമല്ല ടി നിയമത്തിലെ വകുപ്പ് 429 പ്രകാരം പരിസരവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിൽ ടി ഭൂമിയുടെ അതിർത്തി ശരിയായ രീതിയിൽ കെട്ടിത്തിരിക്കണമെന്ന് ഉത്തരവിടാൻ ഉള്ള അവകാശവും കൂടി ഉണ്ട്.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question