സഹകരണ സംഘങ്ങൾ വിവരാവകാശ നിയമത്തിന് കീഴിൽ വരുമോ ?






സഹകരണ ബാങ്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും സഹകാരികൾ അറിയാറില്ല. ഏതെങ്കിലും തരത്തിലുള്ള വിവരം അറിയുവാൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്താൽ, സഹകരണ ബാങ്കുകൾ വിവരാവകാശനിയമം 2(h) വകുപ്പ് പ്രകാരമുള്ള പൊതു അധികാര സ്ഥാപനങ്ങളുടെ നിർവചനത്തിൽ വരുന്നില്ല എന്നുള്ള ചട്ടപ്പടി മറുപടി ആയിരിക്കും ലഭിക്കുക.

സഹകരണ ബാങ്കിന്റെ പ്രവർത്തനങ്ങളും, സഹകാരികളും തമ്മിൽ ഒരു ഇരുമ്പുമറയുടെ ആവശ്യമില്ല. ബഹുഭൂരിപക്ഷം സഹകരണ ബാങ്കുകളും മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുമ്പോൾ ചുരുക്കം ചില ബാങ്കുകളുടെ പ്രകടനം മോശമാണ്.

സഹകരണ രജിസ്ട്രാർക്കോ ജോയിൻട് റെജിസ്റ്റാർക്കോ വിവരാവകാശ നിയമപ്രകാരം സഹകാരി RTI അപേക്ഷ കൊടുത്താൽ, തനിക്ക് മേൽനോട്ട അധികാരവും ഭരണപരമായ നിയന്ത്രണവും ഉള്ള ഒരു സഹകരണ സംഘത്തിൽ നിന്ന്, വിവരം ശേഖരിച്ച് 30 ദിവസത്തിനുള്ളിൽ അപേക്ഷകന് മറുപടി കൊടുക്കേണ്ട ബാധ്യത രജിസ്ട്രാർക്കുണ്ട്. മറ്റുള്ള സഹകാരികളുടെ വ്യക്തിഗത,അക്കൗണ്ട് വിവരങ്ങൾ ചോദിച്ചുകൊണ്ടുള്ള അപേക്ഷയ്ക്ക് ഉത്തരം ഉണ്ടാവില്ലയെന്ന് ഓർമ്മിപ്പിക്കുന്നു.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


naik sad naik sad
Answered on April 10,2021
വിവരം ലഭിക്കേണ്ട കാര്യാലയത്തിന്റെ വിശദാംശങ്ങൾ കാണിച്ച് രജിസ്ടാർക്കോ അസി രജിസ്ടാർക്കോ അപേക്ഷ നൽകിയാൽ മതി

tesz.in
Hey , can you help?
Answer this question