സർക്കാർ ജീവനക്കാർക്കുള്ള ഹൗസ് ബിൽഡിംഗ് അലവൻസ് (HBA) - യെ കുറിച്ച് വിശദീകരിക്കാമോ?






Manu Manu
Answered on August 19,2020

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കുമുള്ള പലിശ സബ്സിഡിയോടടെയുള്ള ഭവന നിര്‍മ്മാണ വായ്യാ പദ്ധതിക് (House Building Advance) അപേക്ഷിക്കുന്നതിനുള്ള അർഹത മാനദണ്ഡം താഴെ കൊടുത്തിരിക്കുന്നു 

  1. 5 വര്‍ഷം മുഴുവന്‍ സമയ സേവനം പൂര്‍ത്തിയായതും 50 മാസ സര്‍വ്വീസ്‌ (As on 31st March) അവശേഷിക്കുന്നതുമായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ഭവന നിര്‍മ്മാണ വായ്പയ്ക്ക്‌ അപേക്ഷിക്കാവുന്നതാണ്‌.
  2. പാര്‍ട്‌ ടൈം സര്‍വ്വീസ്‌, എയ്ഡഡ്‌ സ്കൂള്‍ സര്‍വ്വീസ്‌, ബോര്‍ഡ്‌, കമ്പനി, കോര്‍പറേഷന്, യൂണിവേഴ്സിറ്റി ജീവനക്കാര്‍ സര്‍ക്കാരിന്റെ ഭവന നിര്‍മ്മാണ വായ്യ പദ്ധതിയില്‍ വരുന്നില്ല.
  3. സ്വന്തമായോ, ഭാരൃ/ഭര്‍ത്താവിന്റെയോ, പ്രായപൂര്‍ത്തിയാകാത്ത മക്കളുടെയോ പേരില്‍ വീടുള്ളവരും ഭവന നിര്‍മ്മാണ വായ്പയ്ക്ക്‌ അര്‍ഹരല്ല
  4. ജീവനക്കാര്‍/ജീവനക്കാരുടെ ഭാര്യ/ഭർത്താവ്‌ സര്‍ക്കാരില്‍ നിന്ന്‌ ഒരു തവണ ഭവന നിര്‍മ്മാണ വായ്യയെടുത്ത്‌ കഴിഞ്ഞാല്‍ ജീവനക്കാര്‍ക്ക്‌ ഭവനനിര്‍മ്മാണ വായ്ക്ക്‌ വീണ്ടും അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.
  5. അടിസ്ഥാന ശമ്പളത്തിന്റെ (As on 31st March) 50 ഇരട്ടി പരമാവധി 20 ലക്ഷം വരെ ഭവന വായ്യ ലഭ്യമാകും. ഒറ്റയ്‌ക്കോ സംയുക്തമായോ (സര്‍ക്കാര്‍ ജീവനക്കാരായ ദമ്പതിമാര്‍) ഭവന നിര്‍മ്മാണ വായ്പയ്ക്ക്‌ അപേക്ഷിക്കാവുന്നതാണ്‌. സംയുക്ത വായ്പാ അപേക്ഷയില്പം പരമാവധി വായ്പാ തുക 20 ലക്ഷം തന്നെയാണ്‌.
  6. സ്വന്തം പേരിലോ. ഭാര്യ/ഭര്‍ത്താവിന്റെ പേരിലോ ഉളു വസ്തു മാത്രമാണ്‌ ഭവന നിര്‍മ്മാണവായ്പയ്ക്ക്‌ പരിഗണിക്കുന്നത്‌.
  7. ഭവനം നിര്‍മ്മിക്കുന്നതിനോ, ഭവനവും സ്ഥലവും/ഫ്ലാറ്റ്‌ വാങ്ങുന്നതിനോ വേണ്ടി മാത്രമാണ്‌ ഭവന നിര്‍മ്മാണ വായ്പാ നല്‍കുന്നത്‌.

ഇതിനെ കുറിച് കൂടുതൽ അറിയാൻ ഈ Government Order വായിക്കുക.


tesz.in
Hey , can you help?
Answer this question