സർക്കാർ പ്രസവാനന്തര സഹായം എന്തേലും നൽകുന്നുണ്ടോ ?






Vinod Vinod
Answered on August 29,2020

പ്രതിമാസം 2,000 രൂപ വീതം കാഴ്ച പരിമിതി ഉള്ള അമ്മമാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നൽകുന്ന ധനസഹായ പദ്ധതിയാണ് മാതൃജ്യോതി പദ്ധതി. പ്രസവാനന്തര സഹായം എന്ന നിലയിൽ രണ്ടു വര്‍ഷത്തേയ്ക്കാണ് സഹായം നൽകുന്നത്. ഈ പദ്ധതിയിൽ വിവിധ വെല്ലുവിളികൾ നേരിടുന്ന അമ്മമാര്‍ക്കും ഇപ്പോൾ സഹായം ലഭിയ്ക്കും. പദ്ധതി നടപ്പിലാക്കുന്നതിനായി 12 ലക്ഷം രൂപയുടെ ഭരണാനുമതി ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് നൽകിയിട്ടുണ്ട്.

പദ്ധതി പ്രകാരം പ്രതിമാസം ഒരു ഗുണഭോക്താവിന് 2,000 രൂപ നിരക്കില്‍ ഒരു വര്‍ഷം 24,000 രൂപയും രണ്ട് വര്‍ഷത്തേക്കുമായി ആകെ 48,000 രൂപയുമാണ് ആകെ ലഭിക്കുന്നത്. കാഴ്ച പരിമിതിയുള്ള അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് മാതൃജ്യോതി പദ്ധതി ആവിഷ്‌ക്കരിച്ചത്.

മൂന്നുമാസത്തിനകം അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കാണ് രണ്ടു വ‍ര്‍ഷത്തെ ആനുകൂല്യം ലഭിക്കുക. മൂന്ന് മാസത്തിന് ശേഷം ഒരു വര്‍ഷം വരെ കാലതാമസം വരുന്ന അപേക്ഷകര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്ന തീയതി മുതല്‍ കുട്ടിയ്ക്ക് രണ്ട് വയസാകുന്നത് വരെ ആനുകൂല്യം ലഭിയ്ക്കും.


tesz.in
Hey , can you help?
Answer this question