ഹോട്ടൽ ഭക്ഷണത്തിനുശേഷം ഭക്ഷ്യവിഷബാധ ഉണ്ടായാൽ എന്ത് ചെയ്യണം ?






ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു തുടങ്ങുമ്പോൾ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.

1 . ഭക്ഷണം കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോൾ നിർബന്ധമായും ബിൽ വാങ്ങിയിരിക്കണം. യാതൊരു കാരണവശാലും ബിൽ കൗണ്ടറിൽ തിരിച്ചേൽപ്പിച്ചു പോരരുത്.

2. ഹോട്ടലിൽ നിന്നുമാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് ഉറപ്പിച്ചു കഴിഞ്ഞാൽ ഹോട്ടൽ അധികൃതരെ അറിയിക്കണം. ആശുപത്രി ചെലവുകളും നിങ്ങൾക്കുണ്ടായ നഷ്ടപരിഹാരവും തരുവാൻ തയ്യാറായാൽ വേണമെങ്കിൽ പരാതിയില്ലാതെ കാര്യങ്ങൾ അവസാനിപ്പിക്കാം. ബോധപൂർവ്വം ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുവാൻ ആരും ശ്രമിക്കില്ലല്ലോ!!

3. പരാതിയുമായി മുന്നോട്ട് പോവുകയാണെങ്കിൽ നിങ്ങൾ ഫുഡ് സേഫ്റ്റി അധികൃതരെ അറിയിക്കേണ്ടതാണ്. പരാതിയോടൊപ്പം ബില്ലിന്റെ കോപ്പിയും കൊടുത്ത് രസീത് വാങ്ങുക.
രണ്ടാഴ്ച കഴിഞ്ഞ് നടപടികളൊന്നും ആയില്ലെങ്കിൽ, കൊടുത്തിട്ടുള്ള പരാതിയിൽ എന്തു നടപടിയാണ് എഴുതിയിട്ടുള്ളതെന്നും, ഏതു ഓഫീസർ ആണ് പരാതി അന്വേഷിക്കുന്നതെന്നും വിവരാവകാശ നിയമപ്രകാരം മേൽപ്പറഞ്ഞ ഓഫീസിലേക്ക് എഴുതി ചോദിക്കുക.

4 .ഗുരുതരമായതും, മനുഷ്യ ജീവന് ഹാനി കരമായതുമായ ഭക്ഷ്യവിഷബാധ യാണ് ഉണ്ടായിട്ടുള്ളതെ ങ്കിൽ പോലീസിനെ അറിയിക്കാവുന്നതാണ്. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻസ് 273, 328, 304 & 34 പ്രകാരം പോലീസിന് കേസ് എടുക്കാവുന്നതാണ്.( CrlMC 1266/2013 KHC)

5. പഞ്ചായത്ത്/ മുനിസിപ്പൽ സെക്രട്ടറിക്ക് പരാതി കൊടുക്കുകയും ഹെൽത്ത്‌ ഡിപ്പാർട്മെന്റിന് നടപടി എടുക്കാവുന്നതുമാണ്.
എന്നാൽ ഹോട്ടലുടമയ്ക്കെതിരെ ക്രിമിനൽ നടപടി എടുക്കുവാൻ പോലീസിനും, ഫുഡ്‌ സേഫ്റ്റി ഉദ്യോഗസ്ഥന്മാർക്കും മാത്രമേ അധികാരമുള്ളൂ...

6. സംഭവത്തിനുശേഷം സേവനത്തിൽ വന്ന അപര്യാപ്തത ചൂണ്ടിക്കാണിച്ചുകൊണ്ട് നഷ്ടപരിഹാരം ലഭിക്കുന്നതിനു വേണ്ടി ഉപഭോക്ത കമ്മീഷനിൽ പരാതി സമർപ്പിക്കാവുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question