3500 sqft veedinu number kittan enthalam cheyanam?






കെട്ടിടം പണി പൂർത്തിയായിക്കഴിഞ്ഞാൽ പഞ്ചായത്ത്/മുനിസിപ്പാലിറ്റിയിൽ കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതിനായി ചുവടെ പറയുന്ന രേഖകൾ സഹിതം 5 രൂപ കോർട്ട് ഫീസ് സ്റ്റാമ്പ് പതിച്ച അപേക്ഷ നൽകുക.

1) പൂർത്തിയായ കെട്ടിടത്തിന്റെ അതനുസരിച്ചുള്ള പ്ലാൻ.

2) കെട്ടിട നിർമ്മാണത്തിന് ലഭിച്ച അനുമതിയുടെ പകർപ്പ്.

3) കെട്ടിട നിർമ്മാണ അനുമതിയോടൊപ്പം നൽകിയിരുന്ന അംഗീകൃത പ്ലാനിന്റെ പകർപ്പ്.

4) കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ അനുബന്ധം E 1, F 1 എന്നിവയിലെ കംപ്ലീഷൻ റിപ്പോർട്ട്.

5) 2011 ലെ കേരള മുനിസിപ്പാലിറ്റി/ പഞ്ചായത്ത് രാജ് ( വസ്തുനികുതിയും സേവന ഉപനികുതിയും സർ ചാർജും) ചട്ടങ്ങളിലെ ഫാറം 2 ൽ ഉള്ള അപേക്ഷ.

6) വില്ലേജിലെ കെട്ടിട നികുതി അടച്ചതിന്റെ രസീതോ അല്ലെങ്കിൽ അതിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വില്ലജ് ഓഫിസറുടെ അറിയിപ്പോ.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question