Barthav videshathum wife naattilum aanegil  marriage certificate kittumo ?






തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിവാഹങ്ങളുടെ സർട്ടിഫിക്കറ്റ് ആർക്കും cr.lsgkerala.gov.in എന്ന സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്തു എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്നതാണ് . മാര്യേജ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഭാര്യയും ഭർത്താവും നാട്ടിൽ വേണമെന്നില്ല. ഓൺലൈനായിത്തന്നെ സർട്ടിഫിക്കറ്റ് ലഭിക്കും.

മുദ്രപത്രത്തിൽ വിവാഹ സർട്ടിഫിക്കറ്റ് ആവശ്യമുണ്ടെങ്കിൽ ഏതൊരാൾക്കും ബന്ധപ്പെട്ട തദ്ദേശ്ശ സ്വയംഭരണ സ്ഥാപനത്തിൽ നൽകുന്ന നേരിട്ടുള്ള അപേക്ഷയുടെ അടിസ്ഥാനത്തിൽ അത്തരത്തിലുള്ള എത്ര സർട്ടിഫിക്കറ്റ് വേണമെങ്കിലും എപ്പോഴും വാങ്ങുന്നതിനും തടസമില്ല. താങ്കളുടെ മേൽ വിലാസം കാണിച്ച് മേൽവിലാസത്തിൽ സർട്ടിഫിക്കറ്റ്അയച്ചു തരണമെന്ന് ആവശ്യപ്പെട്ടാൽ അപ്രകാരം അയച്ചുതരും.

വിവാഹം രജിസ്റ്റർ ചെയ്താൽ മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാകാൻ ഭാര്യയും ഭർത്താവും രജിസ്റ്ററിൽ നേരിട്ട് ഒപ്പുവയ്‌ക്കേണ്ടതുണ്ട്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get Marriage Certificate in Kerala?

Marriage certificate is a document that provides valuable evidence of marriage, social security, self-confidence particularly among married women. Certificate of marriage is an official docu..
  Click here to get a detailed guide