Can one and same certificate be issued for Birth Certificate and School certificate, when name is not registered in the birth certificate and date of birth is not matching in the school certificate?






ജനന രജിസ്റ്ററിൽ കുട്ടിയുടെ പേര് ചേർക്കുന്നതിന് ഏതു തദ്ദേശ ഭരണ സ്ഥാപനത്തിലാണോ കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്തിട്ടുള്ളത് ആ സ്ഥാപനത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മാതാപിതാക്കളുടെ രേഖാമൂലമായ സംയുക്‌ത അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പേര് ചേർത്ത് നൽകുന്നത്. സംയുക്ത അപേക്ഷയിൽ ഒപ്പിട്ടിട്ടുള്ളവരുടെ തിരിച്ചറിയൽ രേഖയുടെ പകർപ്പും അപേക്ഷയോടൊപ്പം നൽകണം. കുട്ടിയെ സ്കൂളിൽ ചേർത്തിട്ടുണ്ടെങ്കിൽ സ്കൂൾ രേഖയിലേതുപോലെ മാത്രമേ ജനന രജിസ്റ്ററിൽ പേര് ചേർക്കാൻ കഴിയൂ എന്നതിനാൽ കുട്ടിയെ സ്കൂളിൽ ചേർത്തിട്ടുണ്ടെങ്കിൽ സ്കൂൾ രേഖയുടെ പകർപ്പ് കൂടി നൽകണം. സംയുക്ത അപേക്ഷ നൽകാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ അത് ബോധ്യപ്പെടുത്തിയാൽ മാതാപിതാക്കളിൽ ഒരാളുടെ അപേക്ഷയും മതിയാവും. പ്രായപൂർത്തിയായിട്ടുണ്ടെങ്കിൽ കുട്ടി തന്നെ അപേക്ഷ നൽകിയാലും മതി. കുട്ടിക്ക് ആറു വയസ്സ് പൂർത്തിയായതിനു ശേഷമാണ് പേര് ചേർക്കുന്നതെങ്കിൽ മാതാപിതാക്കൾക്ക് ജനിച്ചിട്ടുള്ള എല്ലാ കുട്ടികളുടെയും പേര്, ജനന തീയതി, ജനനക്രമം, ജീവിച്ചിരിക്കുന്നുവോ ഇല്ലയോ എന്നിവ വ്യക്തമാക്കുന്ന സത്യവാങ്മൂലം മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തി നൽകണം. സ്കൂളിൽ ചേർന്ന ശേഷം പേരു ചേർക്കുമ്പോൾ ജനന രജിസ്റ്ററിലെയും സ്കൂൾ രേഖയിലെയും ജനന തീയതികൾ തമ്മിൽ പത്തു മാസത്തിലധികം വ്യത്യാസമുണ്ടെങ്കിൽ ജില്ലാ രജിസ്ട്രാറുടെ അനുമതിയോടെ മാത്രമേ പേര് ചേർക്കാൻ കഴിയൂ. അതിനായി നേരത്തെ പറഞ്ഞ രേഖകളോടൊപ്പം മാതാപിതാക്കൾക്ക് ജനിച്ചിട്ടുള്ള എല്ലാ കുട്ടികളുടെയും ജനന തീയതി തെളിയിക്കുന്ന രേഖകൾ കൂടി നൽകേണ്ടി വരും. പേര് ചേർക്കുന്നതിനായി വൺ ആൻഡ് ദ സെയിം സർട്ടിഫിക്കറ്റ് ആവശ്യമില്ല.

1999 ലെ കേരളാ ജനന മരണ രജിസ്‌ട്രേഷൻ ചട്ടങ്ങളിലെ ചട്ടം 10 ൽ വരുത്തിയ 23.06.2015 ലെ ഭേദഗതിയനുസരിച്ച് ഒരു പേരും ചേർക്കാതെയാണ് 23.06.2020 നോ അതിന് ശേഷമോ ജനനം രജിസ്റ്റർ ചെയ്തിട്ടുള്ളതെങ്കിൽ രജിസ്ട്രേഷൻ ചെയ്ത തീയതി മുതൽ 15 വർഷം വരെ പേര് ചേർക്കാൻ കഴിയും. അതുപോലെ 23.06.2015 ന് മുൻപാണ് ഒരു പേരും ചേർക്കാതെ ജനനം രജിസ്റ്റർ ചെയ്തിട്ടുള്ളതെങ്കിൽ 22.06.2020 നു ശേഷം ജനന രജിസ്ട്രേഷനിൽ പേരു ചേർക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ 23.06.2015 ന് മുൻപ് ജനനം രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ പേരു ചേർക്കുന്നതിനുള്ള അവസരം 22.06.2021 വരെ ദീർഘിപ്പിച്ചുകൊണ്ട് ചീഫ് രജിസ്ട്രാർ 20.10.2020 ൽ ഉത്തരവായിട്ടുണ്ട്. ഈ വസ്തുത കൂടി പരിശോധിച്ച ശേഷം കാലതാമസം കൂടാതെ അപേക്ഷ നൽകുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question