Central purpose vendi obc non creamy layer certificate apply cheyyumpo land revenue adacha documents and parents school certificate veno? SSLC certificate caste,religion and OBC mention cheyyithittund.SSLC certificate and ration card mathram mathiyo






സാധാരണ രീതിയില് സർട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷ അയക്കുമ്പോൾ ലാൻഡ് ടാക്സ് അടച്ച റെസിപ് റ്റ് സംബന്ധിച്ചുള്ള ഹാജരാകേണ്ടതില്ല. എന്നാൽ നോൺ ക്രീമി ലെയർ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ അപേക്ഷകന്റെ കുടുംബത്തിന് കൃഷിഭൂമി ഇത്ര ഏക്കറിൽ അധികം ഉണ്ടങ്കിൽ അവരുടെ കാര്യങ്ങൾ പരിഗണിക്കുന്നത് കൃഷിഭൂമിയുടെ വ്യാപ്തിയുടെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് ഒരു അപേക്ഷ വില്ലജ് ഓഫീസർ അപേക്ഷകന്റെ മാതാപിതാക്കളുടെ കൃഷി ഭൂമിയെ സംബന്ധിച്ചും മറ്റു ഭൂമിയെ സംബന്ധിച്ചുള്ള ഡീറ്റെയിൽസ് അറിയുന്നതിന് വേണ്ടി ലാൻഡ് ടാക്‌സ് അടച്ച റെസിപറ്റ് ഹാജരാക്കാൻ ആവശ്യപ്പെടാറുണ്ട്.

അപേക്ഷകന്റെ മാതാപിതാക്കളുടെ കാസ്റ്റും റിലീജിയനും തെളിയിക്കുന്ന സ്കൂൾ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഹാജരാകണം.

മാതാപിതാക്കളുടെ സോഷ്യൽ സ്റ്റാറ്റസ് അവരുടെ ജോലി അത് സംബന്ധിച്ച് അറിയേണ്ടത് നോൺ ക്രീമി ലയർ സര്ടിഫിക്കറ്റില് ആവശ്യമാണ്. അതുകൊണ്ട് റേഷൻ കാർഡിന്റെ കോപ്പി ഹാജരാക്കണം. അതിലൂടെ മാതാപിതാക്കളുടെ ജോലിയും മറ്റ് വിവരങ്ങളും വില്ലജ് ഓഫീസർക് ലഭിക്കുന്നതാണ്. അതോട് കൂടി മാതാപിതാക്കളുടെ പദവി സൂചിപ്പിക്കുന്ന സർവീസ് സര്ടിഫിക്കറ്റ് ഉണ്ട് എങ്കിൽ അതും ഹാജരാകാവുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question