EWS സർട്ടിഫിക്കേറ്റ് എങ്ങനെ ലഭിക്കും ?






Manu Manu
Answered on June 29,2020

ജനറൽ വിഭാഗത്തിലെ സംവരണേതര വിഭാഗങ്ങൾക്കുമായി അനുവദിക്ക പ്പെട്ടിരിക്കുന്ന സാമ്പത്തിക സംവരണം (EWS) എൻജിനിയറിംഗ് / മെഡിസിൻ / UG NET, തുടങ്ങിയ മറ്റ് പരീക്ഷകളിൽ സംവരണം തുടങ്ങി ഉന്നത വിദ്യാഭ്യാസ രംഗത്ത് സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള അഡ്മിഷനിലേയ്ക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ഇത് മൂലം നമ്മുടെ സമൂഹത്തിലെ ധാരാളം പാവപ്പെട്ടവർക്ക് വളരെ പ്രയോജനം ലഭിക്കും.

വളരെ കുറഞ്ഞ ഫീസ് മാത്രമാണ് സർക്കാർ സ്ഥാപനങ്ങളിലുള്ളത്. മാത്രമല്ല സർട്ടിഫിക്കറ്റിന് ഉയർന്ന മൂലവും ഉണ്ട്.

സംസ്ഥാന / കേന്ദ്ര പരിക്ഷകൾക്കായി വില്ലേജ് ഓഫിസർ / തഹസിൽദാർ എന്നിവർ ആണ് സർട്ടിഫിക്കറ്റ് നൽകുക

വരുമാനം, ഭൂമി പരിധിയെകുറിച്ചുളള സംശയങ്ങൾ -

  • പുതിയ ഉത്തരവ് പ്രകാരം വാർഷിക കുടുംബ വരുമാനം 4 ലക്ഷം രൂപ, പഞ്ചായത്തിൽ കൈവശഭൂമി 2.5 ഏക്കർ എന്നിവ മാത്രം. (മുൻസിപ്പാലിറ്റിയിലോ കോർപ്പറേഷനിലോ എങ്കിൽ ഭൂപരിധി യഥാക്രമം 75 സെന്റ് 50 സെന്റ് വീതം. ) വീടിൻെറ ഏരിയ പരിധി എടുത്തു മാറ്റിയിട്ടുണ്ട്. സംവരണത്തിന് അപേക്ഷിക്കുന്ന വ്യക്തിയുടെ കുടുംബത്തിലെ പതിനെട്ടു വയസിൽ കൂടുതലുള്ള സഹോദരങ്ങളുടെ വരുമാനമോ ഭൂമിയോ കണക്കിലെടുക്കുന്നതല്ല. ഇക്കാര്യം വ്യക്തമായി മനസ്സിലാക്കിയിരിക്കണം. മാത്രമല്ല, വില്ലേജ് ഓഫീസറെ കൃത്യമായി ബോധ്യപ്പെടുത്തണം.

  • മുന്നോക്ക സമുദായ അംഗമാണെന്ന് സത്യവാങ്ങ്മൂലം നൽകണം എസ്എസ്എൽസി സർട്ടിഫിക്കറ്റിൻെറ അറ്റസ്റ്റഡ് കോപ്പി നൽകാം.

  • ഒരു കുടുംബത്തിലെ അംഗങ്ങളാണോ എന്ന സംശയം ഉണ്ടെങ്കില്‍ ഇതു തെളിയിക്കാൻ റേഷൻ കാർഡിൻെറ കോപ്പി അപേക്ഷയോടൊപ്പം സമർപ്പിക്കുക

  • ഇവയെല്ലാം നൽകിയിട്ടും EWS സർട്ടിഫിക്കറ്റ് നൽകുന്നില്ലങ്കിൽ തുടർന്ന് തഹസിൽദാർക്ക് ഇത് ഉപയോഗിച്ച് പരാതി നൽകുക.

  • കാലതാമസം വരുത്താം എന്നതാണ് മറ്റൊരു പ്രശ്നം. നിങ്ങൾ കൊടുത്ത അപേക്ഷയ്ക്ക് റസീപ്റ്റ് വാങ്ങിയിരിക്കണം. റസീപ്റ്റ് നൽകണം എന്നത് സർക്കാർ ഉത്തരവാണ്. EWS സർട്ടിഫിക്കറ്റ് ലഭിക്കാൻ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കണം. പഞ്ചായത്ത് മെമ്പർ പോലെയുള്ളവരുടെ സഹായം സ്വീകരിക്കുക.

NB: ഈ സർട്ടിഫിക്കറ്റ് ലഭിക്കാൻ വെളള പേപ്പറിൽ സമർപ്പിക്കേണ്ടതുണ്ട്. അപേക്ഷയുടെ ഒരു മാതൃക താഴെ കൊടുക്കുന്നു.

സ്വീകർത്താവ്, സ്ഥലം..
തീയതി..
വില്ലേജ് ഓഫീസർ
............ വില്ലേജ്

സർ,

വിഷയം : EWS സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷ

.........താലൂക്കിൽ........... വില്ലേജ് പരിധിയിൽ........ പഞ്ചായത്തിൽ......... വാർഡിൽ......... കെട്ടിടനമ്പർ............ വീട്ടിൽ.............. എന്ന (ഞാൻ / എൻെറ മകൻ / എൻെറ മകൾ) സംവരണേ തര സമുദായമായ .................... (സമുദായം രേഖപ്പെടുത്തുക ) വിഭാഗത്തിൽ പെടുന്ന വ്യക്തിയാണന്നും ഞങ്ങളുടെ കുടുംബത്തിൻെറ വാർഷിക വരുമാനം............ രുപയാണന്നും ഞങ്ങളുടെ ആകെ ഭൂപരിധി ....... സെൻറ്/ഏക്കർ ആണെന്നും സത്യമായി ബോധിപ്പിച്ചു കൊള്ളുന്നു. ആയതിനാൽ എനിക്ക് (എൻെറ മകന് / മകൾക്ക്) സാമ്പത്തിക സംവരണ (EWS) സർട്ടിഫിക്കറ്റ് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

എന്ന്
(പേര്)
ഗുണഭോക്താവ്/ രക്ഷകർത്താവ്
വിലാസം
ഫോൺ


tesz.in
Hey , can you help?
Answer this question