How can I apply for house in Life Mission Scheme?


Vinod Vinod
Answered on July 12,2020

പദ്ധതിയുടെ ഗുണഭോക്താക്കള്‍

  • ഭൂമിയുള്ള ഭവന രഹിതര്‍ 
  • ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍/വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവര്‍ 
  • പുറമ്പോക്കിലോ, തീരദേശ മേഖലയിലോ; തോട്ടം മേഖലയിലോ താത്കാലിക ഭവനം ഉള്ളവര്‍.
  • ഭൂരഹിത-ഭവന രഹിതര്‍ 

ഗുണോക്താക്കളെ കണ്ടെത്തുന്ന നടപടിക്രമം

  1. 2011-ല്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ സാമൂഹിക സാമ്പത്തിക ജാതി സര്‍വ്വേ അടിസ്ഥാനമാക്കും
  2. ഈ സര്‍വ്വേയില്‍ ഭവനരഹിതര്‍ എന്നു കണ്ടെത്തിയവരുടെ കാര്യത്തില്‍ നേരിട്ടു സര്‍വ്വേ നടത്തി ഗുണഭോക്താക്കളെ നിര്‍ണ്ണയിക്കും
  3. സര്‍വേയ്ക്കുള്ള ചുമതല കുടുംബശ്രീക്ക് ആയിരിക്കുക്ല. ആയത് കുടുംബശ്രീയുടെ സംഘടന സംവിധാനം ഉപയോഗിച്ച് നടത്തേണ്ടതാണ്
  4. ആദിവാസി മേഖലയില്‍ കുടുംബശ്രീ സംവിധാനം ശക്തമല്ല എങ്കില്‍  പട്ടിക വര്‍ഗ്ഗ പ്രമോട്ടര്‍മാരെ ഉപയോഗിക്കുന്നതാണ്. 
  5. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കൈവശമുളള എസ്.ഇ.സി.സി വിവരങ്ങള്‍, തദ്ദേശ     സ്വയംഭരണ സ്ഥാപനങ്ങള്‍ വിവിധ പദ്ധതികള്‍ക്കായി തയ്യാറാക്കിയിട്ടുളള ഭവനരഹിതരുടെ പട്ടിക, നഗരങ്ങളില്‍ പി.എം.എ.വൈക്ക് തയ്യാറാക്കിയ പട്ടിക, എന്നിവ പരിശോധനക്കായി കുടുംബശ്രീക്ക് കൈമാറേണ്ടതാണ്.  പരിശീലനം സിദ്ധിച്ച കുടുംബശ്രീ പ്രവര്‍ത്തകര്‍ ഗുണഭോക്താക്കളെ നേരില്‍ കണ്ട് യഥാര്‍ത്ഥവിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതും അത്തരത്തില്‍ തയ്യാറാക്കുന്ന വിവരങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് കൈമാറേണ്ടതാണ്.
  6. സര്‍വേയുടെ മേല്‍പരിശോധനയ്ക്കായുളള ചുമതല ഫീല്‍ഡ്തല ഉദ്യോഗസ്ഥര്‍ക്കായിരിക്കുന്നതാണ് (വി.ഇ.ഒ, ജെ.എച്ച്.ഐ തുടങ്ങിയവര്‍). ഇവര്‍, എല്ലാ സര്‍വ്വേ വിവരങ്ങളും ക്രോസ് ചെക്ക് ചെയ്യേണ്ടതും അത്തരത്തില്‍ പരിശോധിച്ച് അര്‍ഹതയില്ലാത്തവര്‍ പട്ടികയില്‍ വന്നിട്ടില്ലായെന്ന് ഉറപ്പുവരുത്തേണ്ടതുമാണ് 
  7. ഇത്തരത്തില്‍ ലഭ്യമാകുന്ന സര്‍വേ വിവരങ്ങള്‍ കമ്പ്യൂട്ടര്‍ അധിസ്ഥിത വിവരശേഖരത്തിലേക്ക് വിന്യസിപ്പിക്കേണ്ടതാണ്.  പ്രസ്തുത വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് പ്രാപ്യമായിരിക്കുക്ല. ഇതിന്‍റെ ചുമതല കുടുംബശ്രീക്കും ഗ്രാമ വികസന കമ്മീഷണര്‍ക്കും ആയിരിക്കും
  8. സര്‍വേ വിവരങ്ങള്‍ ആക്ഷേപം സ്വീകരിക്കുന്നതിനായി വെബ്സൈറ്റിലും പകര്‍പ്പുകള്‍ പഞ്ചായത്ത്/വില്ലേജ് ഓഫീസ് തലത്തിലും പ്രസിദ്ധീകരിക്കും.
  9. ആക്ഷേപം സ്വീകരിക്കുന്നതിന് പഞ്ചായത്ത്തലത്തില്‍ സംവിധാനം ഉണ്ടായിരിക്കും. ആക്ഷേപം ഫീല്‍ഡ്തല ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധിച്ച് ആവശ്യമെങ്കില്‍ നേരിട്ട് കേട്ട് തീര്‍പ്പാക്കും.
  10. വിട്ടുപോയവരെ ഉള്‍പ്പെടുത്തുന്നതിന് സൗകര്യമുണ്ടായിരിക്കും.
  11. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന പട്ടിക ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുന്നതിന്‍റെ ചുമതല ജില്ലാ മിഷന് ആയിരിക്കും.
  12. ഇത്തരത്തില്‍ ആക്ഷേപങ്ങള്‍ കേട്ടശേഷം തയ്യാറാക്കുന്ന ഗുണഭോക്ത്യ പട്ടിക പഞ്ചായത്ത്/ജില്ലാ തലത്തില്‍ പ്രസിദ്ധീകരിക്കും.
  13. ഇതില്‍ ആക്ഷേപം ഉള്ളവര്‍ക്ക് ജില്ലാതല സമിതിക്ക് ആക്ഷേപം നല്‍കാവുന്നതാണ്. ആര്‍.ഡി.ഒ/സബ് കളക്ടര്‍, അസി.കളക്ടര്‍ എന്നിവര്‍ ഇത് പരിശോധിച്ച് പട്ടിക അന്തിമമാക്കും. (Second Appeal)
  14. സര്‍വേ നടപടികള്‍ ഫെബ്രുവരി 15-നു മുമ്പായി പൂര്‍ത്തീകരിച്ച് അന്നുതന്നെ ആദ്യ പട്ടിക പ്രസിദ്ധീകരിക്കേണ്ടതാണ്.  അന്തിമ പട്ടിക മാര്‍ച്ച് 31-ന് മുമ്പായി പ്രസിദ്ധീകരിക്കും.
  15. സര്‍വേയുടെയും, ഡാറ്റാ എന്‍ട്രിയുടെയും ചുമതല കുടുംബശ്രീക്കായിരിക്കുന്നതാണ്. ആക്ഷേപം കേള്‍ക്കുന്നതിനും പട്ടിക അന്തിമമാക്കുന്നതിന്‍റെയും പൂര്‍ണ ചുമതല ജില്ലാമിഷനുകള്‍ക്ക് ആയിരിക്കും.
  16. ഓരോ ഘട്ടത്തിലും പുതുതായി കൂട്ടിചേര്‍ക്കുന്നവരുടെയും, ഒഴിവാക്കുന്നവരുടെയും പട്ടിക പ്രത്യേകമായി പ്രസിദ്ധീകരിക്കും.  ഒഴിവാക്കുന്നതിന്‍റെയും കൂട്ടിച്ചേര്‍ക്കുന്നതിന്‍റെയും കാരണം രേഖപ്പെടുത്തിയിരിക്കേണ്ടതാണ്.

മുന്‍ഗണനാക്രമം

  • മാനസിക വെല്ലുവിളി നേരിടുന്നവര്‍/അന്ധര്‍/ശരീരിക തളര്‍ച്ച സംഭവിച്ചവര്‍ .
  • അഗതികള്‍
  • അംഗവൈകല്യമുള്ളവര്‍
  • ഭിന്നലിംഗക്കാര്‍
  • ഗുരുതര/മാരകരോഗമുള്ളവര്‍
  • അവിവാഹിതരായ അമ്മമാര്‍
  • രോഗം/അപകടത്തില്‍പ്പെട്ട് ജോലി ചെയ്ത് വരുമാനം കണ്‍െത്താന്‍ പ്രാപ്തിയില്ലാത്തവര്‍
  • വിധവകള്‍, എന്നിവര്‍ക്ക് മുന്‍ഗണന

Manu Manu
Answered on July 12,2020

വാർഡ് സഭയാണ് തീരുമാനമെടുക്കുക.വാർഡ് മെമ്പറെ കണ്ട് സംസാരിക്കുക


tesz.in
Hey , can you help?
Answer this question