How to get OBC NCL certificate for dependents of Pravasi Parents in Kerala? Is it necessary to produce income certificate proof from embassy with attestation?






പ്രവാസികളായി വിദേശത്ത് കഴിയുന്നവരെ ആശ്രയിച്ച് ജീവിക്കുന്നവർക്ക് നോൺ ക്രീമി ലെയർ സർട്ടിഫിക്കറ്റ് ആവശ്യമായി വന്ന് കഴിഞ്ഞാൽ നോൺ ക്രീമി ലെയർ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനം എന്നുള്ളത് അപേക്ഷകന്റെ മാതാപിതാക്കളുടെ സോഷ്യൽ സ്റ്റാറ്റസ് ആണ്, അവരുടെ ജോലി സംബന്ധിച്ചുള്ള അവരുടെ വരുമാന സംബന്ധിച്ചുള്ള വിവരങ്ങളാണ്.

അതുകൊണ്ടുതന്നെ വിദേശത്ത് അവർ ഏത് ജോലിയിൽ ഏർപ്പെട്ട് എത്രമാത്രം ഇൻകം ആണ് അവർ കളക്ട് ചെയ്തുകൊണ്ടിരിക്കുന്നത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവാസികൾ ആയിട്ടുള്ളവരുടെ ആശ്രിതരുടെ ആപ്ലിക്കേഷൻ പരിഗണികുന്നത്.

അതുകൊണ്ടുതന്നെ മാതാപിതാക്കളുടെ വരുമാനം ജോലി സംബന്ധിച്ചുള്ള സാലറി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇൻകം സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബാങ്ക് സ്റ്റേറ്റ്മെൻറ് പ്രൊഡ്യൂസ് ചെയ്യേണ്ടതായി വരും.

അതിനുവേണ്ടി സാധാരണ ഒരു സർട്ടിഫിക്കറ്റ് ഏതെങ്കിലും ഒരു വൈറ്റ് പേപ്പറിൽ പ്രിന്റ് ചെയ്ത് കൊണ്ട് വന്നാൽ ഒരു പക്ഷേ ഇവിടുത്തെ വില്ലജ് ഓഫീസർക് അതിന്റെ legality കണ്ടുപിടിക്കാൻ പ്രയാസം ഉണ്ടാവും.

അതുകൊണ്ടാണ് ചില സന്ദർഭങ്ങളിൽ വില്ലേജിൽ/താലൂക്കിൽ നിന്നും അതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥർ അല്ലെങ്കിൽ എംബസി ഉദ്യോഗസ്ഥർ അറ്റസ്റ്റ് ചെയ്തിട്ടുള്ള സാലറി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സർവീസ് സർട്ടിഫിക്കറ്റ് ഹാജരാകാൻ നിർദ്ദേശിക്കുന്നത്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question