How to register my birth? I was born in 1971 but not registered. Now I want register and get birth certificate.






1971 ലെ ജനനവും രജിസ്റ്റർ ചെയ്യാൻ കഴിയും. RDO യുടെ അനുമതിവാങ്ങി ജനനം നടന്ന സ്ഥലത്തെ തദ്ദേശ ഭരണ സ്ഥാപനത്തിൽ ജനനം രജിസ്റ്റർ ചെയ്യാം. ഇതിനായി ജനനം നടന്ന സ്ഥലത്തെ തദ്ദേശ ഭരണ സ്ഥാപനത്തിൽ നിന്നും അവിടെ ജനനം രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കാണിക്കുന്ന ഫോം 10 ലുള്ള 'നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ്' വാങ്ങി, അതു സഹിതം  താമസിച്ചുള്ള  ജനന രജിസ്ട്രേഷന്റെ (Delayed Registration) അനുമതിക്കായി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്(RDO ക്ക് ) അപേക്ഷ നൽകേണ്ടതാണ്. അനുമതിക്കുള്ള അപേക്ഷ തദ്ദേശ ഭരണ സ്ഥാപനം വഴി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് നൽകുകയും ആവാം. അനുമതി ലഭിച്ച ശേഷം  അനുമതി ഉത്തരവും ആവശ്യമായ രേഖകളും  സഹിതം ബന്ധപ്പെട്ട തദ്ദേശ ഭരണ  ഭരണ സ്ഥാപനത്തിൽ ഹാജരായി ജനനം രജിസ്റ്റർ ചെയ്യാവുന്നതാണ്.. അതിനുശേഷം അപേക്ഷ നൽകി ജനന സർട്ടിഫിക്കറ്റ് വാങ്ങുകയും ചെയ്യാം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question