I am from kerala. My parents' sslc certificates are lost and i do belong to Muslim community . Since providing community or caste certificate is mandatory for job application. Is there any alternative for getting community or caste certificate for me?
Answered on August 11,2021
ആപ്പ്ളിക്കന്റിന്റെ എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ കേരള സിലബസ്സിൽ ജാതി രേഖപ്പെടുത്തിയിട്ടുണ്ടാകും. അത് കൊണ്ട് മാതാപിതാക്കളുടെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയിട്ടുണ്ട് എങ്കിൽ ആപ്പ്ളിക്കന്റിന്റെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുക.
ഇനി ആപ്പ്ളിക്കന്റിന് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഇല്ല എങ്കിൽ തന്നെ ആപ്പ്ളികന്റ് സ്വന്തമായിട്ട് ഒരു അഫിഡവിറ്റ് തയ്യാറാക്കി ഞാൻ ഇസ്ലാം മുസ്ലിം വിഭാഗത്തിൽ പരമ്പരാഗതമായി ജനിച്ചു ജീവിച്ചു വളർന്ന് വരികയാണ് എന്നുള്ള ഒരു അഫിഡവിറ്റ് വില്ലജ് ഓഫീസർ മുൻപാകെ നൽകണം.
കഴിയുമെങ്കിൽ രണ്ടു അയൽ സാക്ഷികളെ കൂടി കൊണ്ടു വന്നിട്ട് അവരുടെ ഓരോരുത്തരുടെയും സാക്ഷിമൊഴി വെള്ളപേപ്പറിൽ രേഖപ്പെടുത്തണം.
വില്ലജ് ഓഫീസർ മുമ്പാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാൾ ബോധിപ്പിക്കുന്ന അയാൾ സാക്ഷി മൊഴി എന്ന് എഴുത്തിയിട്ട് താഴെ എഴുതണം
ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഈ പറയുന്ന ആൾ എനിക്ക് നേരിട്ട് അറിയാവുന്ന ആളും അദ്ദേഹവുമായി നല്ല ബന്ധം പുലർത്തുന്ന ആളുമാണ് . ഇദ്ദേഹം ജനനം മുതൽ ഇസ്ലാം മുസ്ലിം മത വിഭാഗത്തിൽ ജനിച്ചു ജീവിചു വളർന്നുവരുന്ന കുടുംബമാണ്. ഇദ്ദേഹം ഇസ്ലാമിലെ ആചാരാനുഷ്ഠാനങ്ങൾ അനുസരിച്ച് ജീവിച്ച വളർന്നുവരുന്ന ആളാണ് എന്ന് ഞാൻ ബോധിപ്പിച്ചുകൊള്ളുന്നു.
ഇങ്ങനെ ഒരു അയല് സാക്ഷിയുടെ ഒരു സ്റ്റേറ്റ്മെന്റ് രേഖപ്പെടുത്തിയിട്ട് വില്ലജ് ഓഫീസർ മുമ്പാകെ ഒപ്പിടുകെയോ അല്ലെങ്കിൽ അത്തരത്തിൽ ഒപ്പിട്ടു കൊടുക്കണം.
അത് പോലെ തന്നെ ഏതെങ്കിലും ഒരു മുസ്ലിം സംഘടനകളുടെയോ മഹളുകളുടെയോ ഒരു കത്ത് അവരുടെ ലെറ്റർപാഡിൽ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഈ പറയുന്ന ആൾ ഇസ്ലാം മുസ്ലിം മത വിഭാഗകാരൻ ആണ് എന്ന് രേഖപ്പെടുത്തി ഹാജരാകണം .