In my daughters birth certificate in Kerala, only initials are there instead of surname. How can i expand initial? Its required for her cbse admission, school told it's difficult to get admission if no surname.






കുട്ടിയെ നാളിതുവരെ സ്കൂളിൽ ചേർത്തിട്ടില്ല എന്ന് അനുമാനിക്കുന്നു. ഇതുവരെ ജനന രജിസ്റ്ററിലെ പേരിൽ തിരുത്തൽ വരുത്തിയിട്ടില്ലെങ്കിൽ, കുട്ടിയെ സ്കൂളിൽ ചേർക്കുന്നതിനു മുന്പ്, ഒരു പ്രാവശ്യം ജനന രജിസ്റ്ററിലെ കുട്ടിയുടെ പേരിൽ തിരുത്തൽ വരുത്തുവാൻ കഴിയും. പേര് എങ്ങനെ വേണം എന്ന് കാണിച്ച് ചുവടെ പറയുന്ന രേഖകൾ സഹിതം, മാതാപിതാക്കളുടെ സംയുക്ത അപേക്ഷ / രക്ഷിതാവിന്റെ അപേക്ഷ (5 രൂപ കോർട്ട് ഫീസ് സ്റ്റാമ്പ് പതിച്ചത്), ജനന-മരണ രജിസ്ട്രാർക്ക് നൽകുക.

1) അപേക്ഷകരുടെ/ അപേക്ഷകന്റെ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ.

2) മുൻപ് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റുകൾ വാങ്ങിയിട്ടുണ്ടെങ്കിൽ അവ. (വ്യത്യസ്തങ്ങളായ സർട്ടിഫിക്കറ്റുകൾ കൈവശം വയ്ക്കുന്നത് തടയുന്നതിനാണ് ഈ നിബന്ധന).

3) വാങ്ങിയ സർട്ടിഫിക്കറ്റുകൾ നഷ്ട്ടപെട്ടിട്ടുണ്ടെങ്കിൽ അതു സംബന്ധിച്ച 200 രൂപയുടെ മുദ്രപത്രത്തിലുള്ള സത്യവാങ്മൂലം.

4) ജനന രജിസ്റ്ററിൽ ഒരിക്കൽ ചേർത്ത പേര് തിരുത്തുന്നതിനുള്ള സാഹചര്യം വ്യക്തമാക്കുന്ന വെള്ള കടലാസിലുള്ള സത്യവാങ്മൂലം.

5) കോമ്പൗണ്ടിങ് ഫീസ് 50 രൂപ.

6) പുതിയ സർട്ടിഫിക്കറ്റിനുള്ള 50 രൂപയുടെ മുദ്രപത്രവും സർട്ടിഫിക്കറ്റ് ഫീസായി 5 രൂപയും.(സർട്ടിഫിക്കറ്റ് ആവശ്യമെങ്കിൽ മാത്രം)
കുട്ടിയെ സ്കൂളിൽ ചേർത്ത് കഴിഞ്ഞാൽ സ്കൂൾ രേഖയിലേതു പോലെ മാത്രമേ ജനന രജിസ്റ്ററിൽ തിരുത്തൽ വരുത്തുവാൻ കഴിയുകയുള്ളൂ

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question