KSFE സ്വീകരിക്കുന്ന ജാമ്യങ്ങൾ എന്തൊക്കെയാണ് ?






Revathy Revathy
Answered on June 20,2020

KSFE സ്വീകരിക്കുന്ന ജാമ്യങ്ങൾ താഴെ ഉള്ളതാണ്.

1. വസ്തു ജാമ്യം

വസ്തുവിന്റെ മേലുള്ള ഉടമസ്ഥാവകാശം കൃത്യമാർന്നതാണെങ്കിൽ ആ വസ്തു കെ.എസ്.എഫ്.ഇ ജാമ്യമായി സ്വീകരിക്കുന്നതാണ്. താഴെപ്പറയുന്ന രേഖകൾ വസ്തു ജാമ്യത്തിനൊപ്പം സമർപ്പിക്കേണ്ടതാണ്.

  • പതിമൂന്ന് കൊല്ലത്തെ മുന്നാധാരങ്ങൾ (ഒറിജിനൽ)

  • 13 കൊല്ലത്തെ കുടിക്കട സർട്ടിഫിക്കറ്റ്

  • നടപ്പുകൊല്ലത്തെ ഭൂനികുതി രശീതി.

  • ഭൂമിയിൽ കെട്ടിടമുണ്ടെങ്കിൽ നടപ്പു കൊല്ലത്തെ കെട്ടിട നികുതി രശീതി

  • വസ്തുവിന്റെ ലൊക്കേഷൻ സ്കെച്ചുകളും സർട്ടിഫിക്കറ്റുകളും

2. എൻ.ആർ.ഐ. നിക്ഷേപങ്ങൾ

എൻ.ആർ.ഐ, എൻ.ആർ.ഒ, എഫ്.സി.എൻ.ആർ, എൻ.ആർ.എൻ.ആർ സർട്ടിഫിക്കറ്റുകൾ താഴെപ്പറയുന്ന മാനദണ്ഡങ്ങൾക്കനുസരിച്ച് ജാമ്യമായി സ്വീകരിക്കാവുന്നത്.

എ) കമ്പനിയുടെ  പേരിൽ ലീൻ നോട്ടു ചെയ്യേണ്ടതാണ്.

ബി) കമ്പനി ആവശ്യപ്പെടുന്നത് അനുസരിച്ച് കാലാവധിയെത്തും മുമ്പേ തന്നെ ഡെപ്പോസിറ്റുകൾ ക്ലോസ്സ് ചെയ്യാനുള്ള സമ്മതം ബാങ്കുകളിൽ നിന്ന് വാങ്ങേണ്ടതാണ്.

3. കിസാൻ വികാസ് പത്ര

താഴെപ്പറയുന്ന മാനദണ്ഡങ്ങൾക്കനുസരിച്ച് കിസാൻ വികാസ് പത്ര ജാമ്യമായി സ്വീകരിയ്ക്കാവുന്നതാണ്.

  1. ഇഷ്യു ചെയ്തതിന് ശേഷം 30 മാസം തികയാത്ത കിസാൻ വികാസ് പത്ര നൽകുന്ന പ്രകരണത്തിൽ, ഭാവിബാധ്യത, കിസാൻ വികാസ് പത്രയുടെ മുഖവിലയുടെ 75 ശതമാനത്തിൽ ഒതുങ്ങുമെങ്കിൽ, അത് ജാമ്യമായി സ്വീകരിക്കാവുന്നതാണ്.

  2. ഇഷ്യു ചെയ്തതിന് ശേഷം 30 മാസം കഴിഞ്ഞ കിസാൻ വികാസ് പത്രയാണ് നൽകുന്നതെങ്കിൽ മുഖവിലയ്ക്ക് സമാനമായ ഭാവിബാധ്യതയ്ക്ക് അത് ജാമ്യമായി സ്വീകരിക്കാവുന്നതാണ്.

4. കെ.എസ്.എഫ്.ഇ.യുടെയോ ബാങ്കുകളുടെയോ സ്ഥിരനിക്ഷേപ രശീതി

ദേശസാത്കൃത ബാങ്കുകളിടേയോ, ഷെഡ്യൂൾഡ് ബാങ്കുകളുടേയോ, ജില്ലാ സഹകരണ ബാങ്കുകളുടേയോ, ഇൻഷുറൻസ് പരിരക്ഷയുള്ള സഹകരണ ബാങ്കുകളുടേയോ മറ്റ് ബാങ്കുകളുടേയോ, കെ.എസ്.എഫ്.ഇ. യുടേയോ സ്ഥിര നിക്ഷേപ രശീതികൾ ജാമ്യമായി സ്വീകരിക്കാവുന്നതാണ്. ഈ സ്ഥിര നിക്ഷേപ രശീതികൾ ഇടപാടുകാരന്റേയോ മറ്റുള്ളവരുടേയോ പേരിൽ ഉള്ളതാകാം.

5. വിളിച്ചെടുക്കാത്ത കെ.എസ്.എഫ്.ഇ ചിട്ടികളുടെ പാസ്സ്ബുക്കുകൾ

വിളിച്ചെടുക്കാത്ത കെ.എസ്.എഫ്.ഇ. ചിട്ടിയുടെ പാസ് ബുക്കുകൾ ജാമ്യമായി സ്വീകരിയ്ക്കുന്നതാണ്.

6. വ്യക്തിഗത ജാമ്യം (ശമ്പള സർട്ടിഫിക്കറ്റ്)

12 ലക്ഷം വരെയുള്ള ഭാവി ബാധ്യതയ്ക്ക് വ്യക്തിഗത ജാമ്യം സ്വീകരിക്കുന്നതാണ്. കേന്ദ്ര/സംസ്ഥാന/ സർക്കാർ ജീവനക്കാർ, ഗവൺമെന്റ് കമ്പനികളിലേയും ഗവൺമെന്റ് നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലേയും ജീവനക്കാർ,ഗവൺമെന്റ്/എയ്ഡഡ്/ ഹൈസ്ക്കൂൾ, ഹയർസെക്കന്ററി,വൊക്കേഷണൽ സ്ക്കൂളുകൾ, കോളേജുകൾ, ദേശസാത്കൃത/ഷെഡ്യൂൾഡ് ബാങ്കുകളിലെ ജീവനക്കാർ, രണ്ടാം ക്ലാസ്സോ അതിനു മുകളിലോ ഗ്രേഡിംഗ് ഉള്ള സഹകരണ ബാങ്കുകളിലെ ജീവനക്കാർ തുടങ്ങിയവരെ സാധാരണയായി വ്യക്തിഗത ജാമ്യത്തിൽ പരിഗണിക്കാറുണ്ട്.

ശമ്പളവും ഏറ്റവും കുറഞ്ഞ ശമ്പളവും

  • ഈ പ്രകരണത്തിൽ അടിസ്ഥാന ശമ്പളവും മാസബത്തയും ചേർന്നതുകയെ ആണ് ശമ്പളം എന്ന് വിളിയ്ക്കുന്നത്. അഡ്ഹോക്ക് ക്ഷാമബത്തയോ പേഴ്സണൽ പേയോ ഉണ്ടെങ്കിൽ അതും ചേർക്കാവുന്നതാണ്.
  • ഏറ്റവും കുറഞ്ഞ ശമ്പളംഏറ്റവും ചുരുങ്ങി നെറ്റ് ശമ്പളം 5000/-രൂപ വരുന്ന മുഴുവൻ സമയ സ്ഥിര ജോലിക്കാരെയാണ് ജാമ്യം ആയി സ്വീകരിക്കുന്നത്.
  • ജാമ്യക്കാരുടെ വർഗ്ഗീകരണം
    • SREG (ശമ്പളം പിടിച്ചു തരാൻ വകുപ്പുള്ള ജീവനക്കാർ)
    • SRNEG (ശമ്പളം പിടിച്ചു തരാൻ വകുപ്പില്ലാത്ത ജീവനക്കാർ
  • ആവശ്യമായ ശമ്പളത്തിന്റെ നിരക്ക്
    • SREG ജോലിക്കാർ : ഭാവി ബാധ്യതയുടെ 10% വരുന്ന ശമ്പളം /കൂട്ടായ ശമ്പളമാണ് SREG ജോലിക്കാരുടെ ശമ്പളത്തെ സംബന്ധിച്ച മാനദണ്ഡം.
    • SRNEG ജോലിക്കാർ : ഭാവിബാധ്യതയുടെ 12.5% വരുന്ന ശമ്പളം/ കൂട്ടായ ശമ്പളമാണ് SRNEG ജോലിക്കാരുടെ ശമ്പളത്തെ സംബന്ധിച്ച മാനദണ്ഡം.

ഒരു SREG യും ഒരു SRNEG യും കൂടിച്ചേർന്ന് തരുന്ന ജാമ്യത്തിൽ ഭാവിബാധ്യതയുടെ 12.5 ശതമാനമായിരിക്കണം മാനദണ്ഡം.

പൊതുമാനദണ്ഡങ്ങൾ

1. ജാമ്യക്കാർ കേരള സംസ്ഥാനത്തിനകത്ത് ജോലി ചെയ്യുന്നവരും കേരള സംസ്ഥാനത്തിലെ സ്ഥിരതാമസക്കാരും ആയിരിക്കണം.
2. അവർ മുഴുവള സമയ, സ്ഥിര ജീവനക്കാർ ആയിരിക്കണം.
3. ബാധ്യതയുടെ കാലാവധി കഴിഞ്ഞ് ഏറ്റവും ചുരുങ്ങിയത് 6 മാസത്തെയെങ്കിലും സേവന കാലാവധി ജാമ്യക്കാർക്ക് ഉണ്ടായിരിക്കണം.

സ്വന്തം ജാമ്യം

പിടുത്തം കഴിഞ്ഞുള്ള ശമ്പളം ഏറ്റവും ചുരുങ്ങയത് 5000/- രൂപയെങ്കിലും ഉള്ളതും, പിടുത്തം ആകെ ശമ്പളത്തിന്റെ 60 ശതമാനത്തിൽ കവിയാതെ ഉള്ളവരും, ആയ ജീവനക്കാരെ, ഭാവിബാധ്യത 4,00,000/-രൂപവരെയുള്ള ബാധ്യതകളിൽ ജാമ്യക്കാരായി സ്വീകരിയ്ക്കുന്നതാണ്. 5,00,000/- രൂപവരെയുള്ള ചിട്ടി ബാധ്യതയ്ക്ക് മേൽപ്പറഞ്ഞത് കൂടാതെ സ്കോർകാർഡ് കൂടി കണക്കിലെടുത്ത് ഇത്തരക്കാരെ ജാമ്യക്കാരായി സ്വീകരിക്കാവുന്നതാണ്.

ഏക വ്യക്തി ജാമ്യം

താഴെപ്പറയുന്ന പ്രകരണങ്ങളിൽ ഏക വ്യക്തിജാമ്യം സ്വീകരിക്കുന്നതാണ്.

  • മുഖ്യ വായ്പക്കാരൻ ജേലിയില്ലാത്ത പ്രകരണത്തിൽ, പിടുത്തം കഴിഞ്ഞ് ഏറ്റവും ചുരുങ്ങിയത് 5000/- രൂപ ശമ്പളമുള്ള, പിടുത്തം, ആകെ ശമ്പളത്തിന്റെ 60ശതമാനത്തിൽ കവിയാത്ത ജീവനക്കാരനെ / ജീവനക്കാരിയെ ജാമ്യമായി സ്വീകരിക്കാവുന്നതാണ്.
  • 8,00,000/-രൂപ വരെയുള്ള ബാധ്യതയ്ക്ക്, മുഖ്യകടക്കാരൻ SREG യിൽ പെടുന്ന ആളാണെങ്കിൽ, ജാമ്യക്കാരനും മുഖ്യകടക്കാരനും പിടുത്തം കഴിഞ്ഞ് ഏറ്റവും ചുരുങ്ങിയത് 5000/- രൂപ ശമ്പളവും, പിടുത്തം, ആകെ ശമ്പളത്തിന്റെ 60ശതമാനം വരാത്തവണ്ണമുള്ള ഒരാളെ ജാമ്യമായി സ്വീകരിക്കാവുന്നതാണ്. (പിടുത്തത്തിൽ ബാധ്യതയുടെ തവണ സംഖ്യകൂടി ഉൾപ്പെടുത്തണം).

7. എൽ.ഐ.സി. പോളിസി

വായ്പയുടെ /ചിട്ടിയുടെ ഭാവിബാധ്യതയ്ക്ക് തുല്യമോ അധികമോ ആയ സറണ്ടർ വാല്യു ഉള്ള എൽ.ഐ.സി പോളിസികൾ ജാമ്യമായി സ്വീകരിയ്ക്കുന്നതാണ്. പോളിസികൾ സ്വന്തം പേരിലോ പങ്കാളിയുടെ പേരിലോ മറ്റുള്ളവരുടെ പേരിലോ ആകാം.

പോളിസി കമ്പനിയുടെ പേരിൽ അസൈൻ ചെയ്ത് തരേണ്ടതും പോളിസി ഉടമ ജാമ്യക്കടലാസുകളിൽ ഒപ്പിടേണ്ടതും ആണ്.

8. ബാങ്ക് ഗ്യാരണ്ടി

ഗവൺമെന്റ് സെക്യൂരിറ്റികളും ബാങ്ക് ഗ്യാരണ്ടിയും ജാമ്യമായി സ്വീകരിയ്ക്കുന്നതാണ്. ഭാവി ബാധ്യതയോട് കൂടി ഒരു മാസത്തെ ബാധ്യത കൂടി കൂട്ടി അതിന് അനുസൃതമായ ബാങ്ക് ഗ്യാരണ്ടികളേ സ്വീകരിയ്ക്കാനാകൂ. മാത്രമല്ല അതിന്റെ കാലാവധി ഏറ്റവും ചുരുങ്ങിയത് ബാധ്യത തീർന്നതിനു ശേഷം മൂന്നു മാസം കൂടി ഉണ്ടായിരിക്കേണ്ടതാണ്.

9. ദേശീയ സമ്പാദ്യ പദ്ധതി സർട്ടിഫിക്കറ്റുകൾ -8-ാമത് ഇഷ്യു

ദേശീയ സമ്പാദ്യ പദ്ധതിയുടെ സർട്ടിഫിക്കറ്റുകളും താഴെ പറയുന്ന മാനദണ്ഡങ്ങൾക്കനുസരിച്ച് ജാമ്യമായി സ്വീകരിയ്ക്കുന്നതാണ്.

ജാമ്യത്തിന്റെ സ്വീകരണ സമയത്ത്, ദേശീയ സമ്പാദ്യ പദ്ധതി സർട്ടിഫിക്കറ്റിന്റെ മുഖവില, ഭാവി ബാധ്യതയ്ക്ക് തത്തുല്ല്യമോ കൂടുതലോ ആയിരിക്കണം. ബന്ധപ്പെട്ട പോസ്റ്റ് ഓഫീസിൽ ലീൻ നോട്ടു ചെയ്യേണ്ടത് അത്യാവശ്യം ആണ്.


tesz.in
Hey , can you help?
Answer this question

Guide

Complete Guide on KSFE Pravasi Chit

KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..
  Click here to get a detailed guide