Life mission വഴി കിട്ടിയ വീട് പൂര്‍ത്തികരണത്തിന് ശേഷം മറ്റൊരാളൂടെ സഹായത്തോടെയോ പേഴ്സണൽ ലോണിന്റെ സഹായത്തോടെയോ നിലവിലെ വീട് extend ചെയ്യുന്നതിന് പഞ്ചായത്തിൽ നിന്നും permission കിട്ടാൻ Life mission ന്റെ വീടായതുകൊണ്ട് എന്തെങ്കിലും തടസം ഉണ്ടാവുമോ? ആ ലോൺകൊണ്ട് വീട് extend ചെയ്യുന്നതിന് എന്തെങ്കിലും തടസം ഉണ്ടോ?


ലൈഫ്  ഭവന നിർമ്മാണ പദ്ധതി പ്രകാരം നിർമ്മാണം പൂർത്തീകരിച്ച എല്ലാം ഗഡുക്കളും കൈപ്പറ്റിയിട്ടുള്ള വീടുകൾ, ബാങ്ക് വായ്പ ഉപയോഗിച്ചോ അല്ലാതെയോ  വിപുലീകരിക്കുന്നതിന് വിലക്കുകൾ ഒന്നും തന്നെ ഇല്ല. അതിനാൽ ആ കാരണത്താൽ കെട്ടിടം വിപുലീകരിക്കുന്നതിന് പഞ്ചായത്തിന്റെ അനുമതി ലഭിക്കുന്നതിന് തടസ്സം ഉണ്ടാകേണ്ടതില്ല. 12 വർഷത്തേക്ക് ആ വീട് കൈമാറ്റം ചെയ്യരുതെന്ന നിബന്ധന മാത്രമാണ് ഇത് സംബന്ധിച്ച് നിലവിലുള്ളത്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question