Mentally Retarded ആയ വ്യക്തികളുടെ സ്വത്തു വകകൾ അവർക്ക് എങ്ങനെ കൈകാര്യം ചെയ്യാം?


Mentally Retarded  വ്യക്തികൾക്ക് അവരുടെ വസ്തുവകകൾ സ്വതന്ത്രമായി കൈകാര്യം ചെയ്യുവാൻ സാധിക്കില്ല. കൃത്യമായ തീരുമാനം എടുക്കുവാനും നടപ്പിലാക്കുവാനും സാധിക്കാതെ വരുന്നുണ്ട്.  സ്വന്തംപേരിൽ വസ്തു വകകൾ  ഉണ്ടെങ്കിൽപോലും അത് സ്വയം കൈകാര്യം ചെയ്യുവാനും അതിന്റെ ഫലങ്ങൾ അനുഭവിച്ചുകൊണ്ട്  ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രാപ്തി ഇല്ലാത്തത് വേദനാജനകമാണ്.

ഇത്തരം വ്യക്തികൾക്ക് വേണ്ടി കുടുംബാംഗങ്ങളിൽ പെട്ട ഒരാൾക്ക്  The National Trust for Welfare of Persons with Autism, Cerebral Palsy, Mental Retardation and Multiple Disabilities Act, 1999 എന്ന നിയമത്തിന്റെ സെക്ഷൻ 13(2) ന്റെ കീഴിൽ രൂപീകൃതമായിട്ടുളള ജില്ലാതല  പ്രാദേശിക കമ്മിറ്റിക്ക്  തന്നെ രക്ഷകർത്താവായി അപ്പോയ്ന്റ്മെന്റ് ചെയ്യുവാൻ ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്.  

ജില്ലാ കളക്ടറാണ് ഈ സമിതിയുടെ ചെയർമാൻ. വേണമെങ്കിൽ വ്യക്തിപരമായ സഹായത്തിനായി ഒരാളെയും, മറ്റൊരാളെ സ്വത്ത് കൈകാര്യം ചെയ്യുവാനും വേണ്ടി നിയമിക്കാവുന്നതാണ്. രക്ഷകർത്താവായി നിയമിക്കപ്പെടുന്ന കുടുംബാംഗം, ഇടവേളകളിൽ പ്രാദേശിക സമിതിയെ കൃത്യമായ വിവരങ്ങൾ ധരിപ്പിക്കേണ്ടതാണ്.

പ്രായപൂർത്തിയാവാത്ത ഒരാൾക്ക്  രക്ഷകർത്താവായി സ്ഥാനം ഏറ്റെടുക്കുവാൻ സാധിക്കില്ല.

നിയമിക്കപ്പെട്ട ഒരാൾ തന്റെ  കടമകൾ കൃത്യമായി ചെയ്യുന്നില്ലെങ്കിൽ മേൽപ്പറഞ്ഞ കമ്മിറ്റിക്ക് അയാളെ നീക്കം ചെയ്യുവാനുള്ള അധികാരം ഉണ്ട്.

പ്രായപൂർത്തിയാകാത്ത ഒരു കുട്ടിക്കുവേണ്ടി തന്റെ കാലശേഷം ഒരു രക്ഷകർത്താവിനെ  വിൽപത്രപ്രകാരം   നിയമിക്കുവാൻ മാതാപിതാക്കൾക്ക്  അധികാരമുണ്ട്.

Mentally ill Person ഈ നിയമത്തിന്റെ കീഴിൽ വരില്ല.

തയ്യാറാക്കിയത്.

*Adv. K. B Mohanan*

9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question