My baby is 3 months old and I want to add a middle name to her present name.Can u tell me the procedure for that?
Answered on December 17,2020
ജനന രജിസ്റ്ററിൽ ചേർത്തിട്ടുള്ള കുട്ടിയുടെ പേര് കുട്ടിയെ സ്കൂളിൽ ചേർക്കുന്നതിന് മുൻപ് ഒരു പ്രാവശ്യം തിരുത്തുവാൻ കഴിയും. അതിനായി ജനനം രജിസ്റ്റർ ചെയ്തിട്ടുള്ള തദ്ദേശ ഭരണ സ്ഥാപനത്തിലെ രജിസ്ട്രാർക്ക് മാതാപിതാക്കളുടെ സംയുക്ത അപേക്ഷ/രക്ഷിതാവിന്റെ അപേക്ഷ (5 രൂപ കോർട്ട് ഫീസ് സ്റ്റാമ്പ് പതിച്ചത്), നിലവിലുള്ള പേര് എങ്ങനെയാണ് തിരുത്തേണ്ടതെന്ന് ഇഗ്ലീഷിലും മലയാളത്തിലും കാണിച്ചുകൊണ്ട് , ചുവടെ പറയുന്ന രേഖകൾ സഹിതം നൽകണം.
1) അപേക്ഷകരുടെ/ അപേക്ഷകന്റെ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ.
2) മുൻപ് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റുകൾ വാങ്ങിയിട്ടുണ്ടെങ്കിൽ അവ. വാങ്ങിയ സർട്ടിഫിക്കറ്റുകൾ നഷ്ട്ടപെട്ടിട്ടുണ്ടെങ്കിൽ അതുസംബന്ധിച്ച 200 രൂപയുടെ മുദ്രപത്രത്തിലെ സത്യവാങ്മൂലം.(വ്യത്യസ്തങ്ങളായ സർട്ടിഫിക്കറ്റുകൾ കൈവശം വയ്ക്കുന്നത് തടയുന്നതിനാണ് ഈ നിബന്ധന).
3) ജനന രജിസ്റ്ററിൽ ഒരിക്കൽ ചേർത്ത പേര് തിരുത്തുന്നതിനുള്ള സാഹചര്യം വ്യക്തമാക്കുന്ന വെള്ള കടലാസിലുള്ള സത്യവാങ്മൂലം.
4) കോമ്പൗണ്ടിങ് ഫീസ് 50 രൂപ.
5) പുതിയ സർട്ടിഫിക്കറ്റിനുള്ള 50 രൂപയുടെ മുദ്രപത്രവും സർട്ടിഫിക്കറ്റ് ഫീസായി 5 രൂപയും കൂടി നൽകണം.