My parents do not have any school documents in Kerala. How can I get my non-creamy layer certificate?






മാതാപിതാക്കൾക്ക് ജാതി അറിയിക്കുന്ന സ്കൂൾ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ മാതാപിതാക്കൾക്ക് മുൻപ് ഏതെങ്കിലും റവന്യൂ ഡിപ്പാർട്ട്മെന്റിൽ നിന്നും ലഭിച്ചിട്ടുള്ള അല്ലെങ്കിൽ മറ്റേതെങ്കിലും ഡിപ്പാർട്ട്മെന്റിൽ നിന്നും ലഭിച്ചിട്ടുള്ള ജാതിമതം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ആയത് ഹാജരാക്കുക.

പിന്നെ മാതാപിതാക്കൾക്ക് സ്കൂൾ സർട്ടിഫിക്കറ്റ് ലഭ്യമല്ല എങ്കിൽ അപേക്ഷകന് സ്കൂളിൽ പഠിച്ചതായിരിക്കും. അപേക്ഷകന്റെ സ്കൂൾ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ എസ്എസ്എൽസി ജാതി രേഖപ്പെടുത്തിയിട്ടുള്ള എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഹാജരാക്കുക.

അതോടൊപ്പം തന്നെ ഏത് ജാതിയിലാണോ അപേക്ഷകന് ജീവിച്ചു വരുന്നത് ആ ജാതിയിലുള്ള അംഗങ്ങൾ ഈ അപേക്ഷകന് ഇന്ന ജാതിയിലാണ് ജീവിക്കുന്നതെന്ന് അംഗീകരിച്ചിരിക്കണം. അതിന് വേണ്ടി ആ ജാതിയിൽ ഉൾകൊള്ളുന്ന അയൽവാസികളുടെ അഫിഡവിറ്റ് വേണം. അയൽവാസികൾ വില്ലജ് ഓഫീസിൽ പോയി അവരുടെ ആധാർ കാർഡിന്റെ കോപ്പി സാഹിതം ഹാജരാക്കിക്കൊണ്ട് വെള്ളപേപ്പറിൽ ഈ അയൽവാസിയുടെ സാക്ഷി മൊഴി രേഖപ്പെടുത്തി കൊടുക്കണം. ഈ പറയുന്ന അപേക്ഷകന് ഇന്ന ജാതിയിൽ ജനിച്ചു ജീവിച്ചു വരുന്നതാണ് എന്ന് സാക്ഷ്യപ്പെടുത്തണം.

അതോടൊപ്പം തന്നെ അദ്ദേഹത്തെ അംഗീകരിച്ചുകൊണ്ടുള്ള ജാതി സംഘടനയുടെ ഒരു ലെറ്റർ കൂടി ഒരു സപ്പോർട്ടിങ് ഡോക്യുമെന്റ് എന്നുള്ള നിലയിൽ വലിയ പ്രാധാന്യം ഇല്ലെങ്കിൽ തന്നെയും അതുകൂടി ഹാജരാക്കാവുന്നതാണ്.

ഇതെല്ലം നൽകിയാലും ശെരി വില്ലജ് ഓഫീസർ അദ്ദേഹത്തിന്റെ കപ്പാസിറ്റിയിൽ നടത്തുന്ന ഫീൽഡ് ലോക്കൽ വെരിഫിക്കേഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മറ്റു  ആളുകളോടുള്ള അന്വേഷണവും അതുപോലെ നടത്തുന്ന വെരിഫിക്കേഷന്റെ അടിസ്ഥാനത്തിൽ അപേക്ഷകന് ഇന്ന മതത്തിൽ ജാതിയിൽ ഉൾക്കൊണ്ട് തലമുറകളായി ജീവിച്ചിരുന്നതാണ് എന്ന് മനസ്സിലാക്കി കഴിഞ്ഞാൽ അദ്ദേഹത്തിന് ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question