What are the documents to be presented at the village office in Kerala for the purpose of OBC-NCL Certificate (Central Govt. level employment related) , before proceeding them to Taluk office?






OBC NCL സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വേണ്ടി ഒരു അപേക്ഷകന് OBC NCL വിഭാഗങ്ങൾ ആയിട്ടുള്ള മതജാതി വിഭാഗങ്ങൾ ഉൾപ്പെട്ടതാണ് എന്ന് കാണിക്കുന്ന അപേക്ഷകന്റെയും മാതാപിതാക്കളുടെയും എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഹാജരാക്കണം.

അതോടൊപ്പം തന്നെ മാതാപിതാക്കളുടെ ജോലി അല്ലെങ്കിൽ അവരുടെ സമൂഹത്തിലെ പദവി സൂചിപ്പിക്കുന്ന (ക്ലാസ് 1 ,2 ഓഫീസർമാര് ആണെങ്കിൽ) സർട്ടിഫിക്കറ്റ്  അല്ലെങ്കിൽ ഭരണഘടനാപരമായ സ്ഥാനങ്ങൾ വഹിക്കുന്നവരാണ് എങ്കിൽ അങ്ങനെ. അല്ല എങ്കിൽ അത് സൂചിപ്പിക്കുന്ന സർവീസ് സർട്ടിഫിക്കറ്റ് അതിന് തുല്യമായിട്ടുള്ള രേഖകൾ അതുപോലെതന്നെ മാതാപിതാക്കള് ഏത് ജോലിയാ ചെയ്യുന്നത് എന്ന് കാണിക്കുന്ന റേഷൻ കാർഡ് ഉണ്ടാകും, ആ റേഷൻ കാർഡ് അല്ലെങ്കിൽ അത്തരത്തിൽ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന സർവീസ് സർട്ടിഫിക്കറ്റ്, ഏത് തസ്തികയിലാണ് ജോലി നോക്കുന്നത് എന്നുള്ള സർട്ടിഫിക്കറ്റ് മാതാപിതാക്കളുടേത് ഹാജരാകണം.

ഇത്രയും കാര്യങ്ങളുടെ അടിസ്ഥാനത്തിൽ വില്ലജ് ഓഫീസർ നടത്തുന്ന അന്വേഷണത്തിന് ലഭിക്കുന്ന അവരുടെ വരുമാനം സംബന്ധിച്ചും അവരുടെ പദവി സംബന്ധിച്ചും ലഭിക്കുന്ന ആ അറിവുകളുടെ വെളിച്ചത്തിൽ താലൂക് ഓഫീസിലേക്കു ആ ഫയൽ അപ്പ്രൂവലിന് വേണ്ടി പോകുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question