What if my non creamy layer certificate (for central educational purpose) application status in Kerala is "verification"? Do I need to wait for some more days or to resubmit?






നോൺ ക്രീമി ലയർ സർട്ടിഫിക്കറ്റിന് വേണ്ടി ഓൺലൈൻ ആയിട്ട് അപേക്ഷ നൽകി കഴിഞ്ഞപ്പോൾ അതിൻറെ സ്റ്റാറ്റസ് കാണിക്കുന്നത് വെരിഫിക്കേഷൻ എന്നാണ് എങ്കിൽ അതിനർത്ഥം താങ്കൾ സബ്മിറ്റ് ചെയ്‌ത അപേക്ഷയിൽ ആവശ്യമായ അന്വേഷണങ്ങളാണ് വില്ലജ് ഓഫീസർ നടത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് .

ആ ഫീൽഡ് വെരിഫിക്കേഷൻ പൂർത്തിയാകുമ്പോൾ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. ഈ ഫീൽഡ് വെരിഫിക്കേഷൻ അനന്തമായി നീണ്ടു പോകു ആണെങ്കിൽ ബന്ധപ്പെട്ട ഓൺലൈൻ ആപ്ലിക്കേഷൻ നമ്പർ സഹിതം ബന്ധപ്പെട്ട വില്ലജ് ഓഫീസറെ നേരിൽ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചു കഴിഞ്ഞാൽ നമുക്ക് ലഭിക്കേണ്ട അപേക്ഷ വളരെ വേഗത്തിൽ തന്നെ ലഭ്യമാകുന്നതിനുള്ള നടപടി വില്ലജ് ഓഫീസർ സ്വീകരിക്കുന്നതാണ്.

അതോടൊപ്പം തന്നെ താങ്ങളുടെ താമസ സ്ഥലം മുൻപ് മറ്റേതെങ്കിലും വില്ലേജിലോ ജില്ലയിലോ താമസിച്ചിട്ടുള്ള വ്യക്തിയായിരുന്നു എങ്കിൽ അവരുടെ ആ വില്ലേജിൽ നിന്നുള്ള റിപ്പോർട്ട് എടുക്കുന്നതിന് വേണ്ടി അപേക്ഷ ഓൺലൈനായി തന്നെ അയച്ചിട്ടുള്ളത് ആകാം. ആ വില്ലേജിൽ നിന്നുള്ള എക്സ്ട്രാ വെരിഫിക്കേഷൻ റിപ്പോർട്ട് ലഭ്യമാക്കാനുള്ള താമസം ആയിരിക്കാം സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകുനതിനുള്ള കാരണം.

ഇത്തരം സന്ദർഭങ്ങളിൽ ആ വില്ലജ് ഓഫീസറുടെ ഫോൺ നമ്പർ Revenue ഗൈഡിൽ നിന്നും എടുത്ത് അദേഹത്തെ ഫോണിലൂടെ വിളിച്ചു കാര്യങ്ങൾ സൂചിപ്പിച്ചു കഴിഞ്ഞാൽ എക്സ്ട്രാ വെരിഫിക്കേഷൻ റിപ്പോർട്ട് വേഗത്തിലാക്കാൻ കഴിയും. അതിന് അനുസരിച് റിപ്പോർട്ട് ലഭിച്ചു കഴിഞ്ഞാൽ concerned വില്ലജ് ഓഫീസർ വേഗത്തിൽ നമ്മുക് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question