What is ambedkar village development programme ?






കേരളത്തിലുടനീളം , പല ജില്ലകളിലായി എസ് സി ഡെവലപ്മെൻറ് പ്രോഗ്രാമിനെ ഭാഗമായി അംബേദ്കർ ഗ്രാമം എന്ന "അംബേദ്കർ വില്ലേജ് ഡെവലപ്മെൻറ് പ്രോഗ്രാം" എന്നുള്ള ഒരു പ്രധാനപ്പെട്ട വികസന പ്രവർത്തനം പല എസ് സി കോളനികളിലും നടപ്പിലാക്കുന്നുണ്ട്. 

ഒരുകോടി രൂപ വീതം മുടക്കി 30 വീടുകളിൽ ഏറെ കുടുംബങ്ങളുള്ള  എസ് സി കോളനികളിൽ സമഗ്ര വികസനം കൊണ്ടുവന്നതിന് വേണ്ടിയിട്ടാണ് ഇത് ലക്ഷ്യമാക്കുന്നത്. അതാത് പ്രദേശത്ത് എംഎൽഎ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു  

എസ് സി ഡിപ്പാർട്ട്മെൻറ് നേരിട്ടാണ് ഈ പ്രോഗ്രാം നടപ്പിലാക്കുന്നത് .

കേരളത്തിലെ കഴിഞ്ഞ ഒരു മൂന്നു നാലു വർഷമായിട്ട് ധാരാളം കോളനികൾ ഇത്തരത്തിൽ സമഗ്ര വികസനത്തിന് വിധേയമായിട്ടുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.  ഈ നിലയ്ക്ക് ഈ വികസന പ്രവർത്തനത്തിന് അതിൻറെ  ഉദ്ദേശിച്ച ലക്ഷ്യങ്ങളിലേക്ക് എത്താൻ പറ്റിയോ ?

അതിൻറെ പണച്ചെലവ് എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങൾ ചോദിച്ചുകൊണ്ട്  എല്ലാ ജില്ലകളിലും വിവരാവകാശ അപേക്ഷ കൊടുക്കുകയും, തുടർനടപടികൾ ഏറ്റെടുത്തു  ചെയ്യുന്നതിന് വേണ്ടിയുള്ള ഒരു ശ്രമം തുടങ്ങുകയാണ് .

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question