What is the procedure to obtain birthday certificate at the age of 70 ?
Answered on February 14,2021
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ജനനങ്ങളുടെ സർട്ടിഫിക്കറ്റ് ആർക്കും cr.lsgkerala.gov.in എന്ന സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്തു എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്. ജനന സർട്ടിഫിക്കറ്റ് മുദ്രപത്രത്തിൽ ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെട്ട തദ്ദേശ്ശ സ്വയംഭരണ സ്ഥാപനത്തിൽ നൽകുന്ന നേരിട്ടുള്ള അപേക്ഷയുടെ അടിസ്ഥാനത്തിൽ അത്തരത്തിലുള്ള സർട്ടിഫിക്കറ്റും ലഭിക്കും. ജനനം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ജനനം രജിസ്റ്റർ ചെയ്താൽ മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. അതിനായി ഏതു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയിൽ വച്ചാണോ ജനനം നടന്നത് അവിടെ അപേക്ഷ നൽകുക. ജനനം നടന്നിട്ട് ഒരു വർഷം കഴിഞ്ഞ സാഹചര്യത്തിൽ R.D.O യുടെ അനുമതിയോടെ തദ്ദേശ ഭരണ സ്ഥാപനത്തിൽ ജനനം രജിസ്റ്റർ ചെയ്യാൻ കഴിയും.