What precautions has to be taken while dealing with AI cameras in Roads installed by MVD in Kerala ?
Answered on April 21,2023
റോഡിലെ ആധുനികവൽക്കരണത്തിന്റെ ,ആവേശമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ പിഴയടയ്ക്കാനുള്ളതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്.പറഞ്ഞും വായിച്ചും മനസ്സിലാക്കുന്നതെല്ലാം ശരിയാണെങ്കിൽ ,നമ്മുടെ റോഡിലെ വരയും കുറിയും,ആകപ്പാടെ കുഴഞ്ഞു മറിയുന്ന ട്രാഫിക് സിസ്റ്റവും ,വാഹനങ്ങളുടെ അതിപ്രവാഹവും സർക്കാരിൻറെ #ട്രഷറിയിൽ വലിയതോതിൽ പണം കുന്നു കൂടാൻ ഇടയാക്കാൻ സാധ്യതയുണ്ട്.
#വരകൾ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ :
റോഡിലെ മഞ്ഞ വരകൾ മറികടക്കാൻ പാടില്ല.വളരെ നല്ല കാര്യമാണ് ഈ നിയമം.എന്നാൽ രണ്ട് ട്രാക്ക് മാത്രമുള്ള റോഡിൽ നടുവിലുള്ള മഞ്ഞ വരയിൽകയറാതെ , #നിർത്തിയിട്ടിരിക്കുന്ന ഒരു ബസ്സിന്റെയോ അല്ലെങ്കിൽ ഒരു വലിയ വാഹനത്തെയോ എങ്ങനെ #മറികടക്കും ?
നിർത്തിയിട്ടിരിക്കുന്ന ബസ് മുന്നോട്ട് എടുക്കുന്നത് വരെയും കാത്തു നിൽക്കണമായിരിക്കും?മിക്കവാറും ജംഗ്ഷനുകളിൽ സ്റ്റോപ്പുകൾക്ക് സമീപം മഞ്ഞ വരകൾ കാണാം.തൊട്ടടുത്തൊരു ക്യാമറയും കൂടി വച്ചാൽ നൂറുകണക്കിന് പേർക്ക് പെനാൽറ്റി അടിക്കാൻ വലിയ സമയം ഒന്നും വേണ്ട.എംസി റോഡിൽ വെഞ്ഞാറമൂട് മുതൽ കിളിമാനൂർ വരെ വരച്ചിരിക്കുന്ന വരകൾ ഒന്ന് പരിശോധിച്ചാൽ ബന്ധപ്പെട്ടവർക്ക് ഇത് മനസ്സിലാക്കാൻ കഴിഞ്ഞേക്കും.
അതുകൊണ്ട് രണ്ട് ട്രാക്ക് മാത്രമുള്ള റോഡുകൾ,ഈ ക്യാമറ പരിധിയിൽ കൊണ്ടുവന്നാൽ,എല്ലാവരും നിയമം പാലിക്കുവാൻ തീരുമാനിച്ചാൽ ,പ്രധാന ജംഗ്ഷനുകളിൽ എല്ലാം വാഹന #ഗതാഗതം തന്നെ സ്തംഭിച്ചു പോകാനിടയുണ്ട്.കൂടാതെ ഡ്രൈവർമാർ തമ്മിലുള്ള ,തമ്മിലടി കൂടാനും സാഹചര്യമൊരുങ്ങാം.
കൂടാതെ ഇടതുവശത്തും മഞ്ഞവരെയുണ്ട്.ഈ വരയിൽ കയറാമോ എന്നത് വ്യക്തമല്ല.ഒരു വണ്ടിക്ക് ഓവർടേക്ക് ചെയ്യാൻ സൈഡ് കൊടുക്കണമെങ്കിൽഇടതുവശത്തെ മഞ്ഞവരയിലേക്ക് ഒതുക്കാതെ ഒരു കാരണവശാലും സാധിക്കില്ല.ഇതിനും പെനാൽറ്റി വരുമോ ?
പലതരം വരകളാണ് ഓരോ ഭാഗത്തും കാണുന്നത്.വെള്ളവര രണ്ടെണ്ണം ,വെള്ള ഒരെണ്ണം ,മഞ്ഞ ഒരെണ്ണം ,മഞ്ഞ രണ്ടെണ്ണം ,ഇടതുവശത്തും വെള്ളവരയും മഞ്ഞവരയും .കൂടാതെ പാർക്കിംഗ് ,പെഡസ്റ്റട്രീൻ ക്രോസിംഗ് വരകൾ , വെഞ്ഞാറമൂട് -കിളിമാനൂർ ഭാഗത്ത് വരച്ചിരിക്കുന്ന സിക്സാഗ് വരകൾ (ഇവ പൊതുവേ കണ്ടിട്ടില്ല). വരകൾക്ക് ശാസ്ത്രീയമായ ,സംസ്ഥാനത്താകെ ബാധകമാകുന്ന രീതിയിൽ മാനദണ്ഡം ഉണ്ടാവണം,അവ പരസ്യപ്പെടുത്തുകയും വേണം.
#ഡിസ്പ്ലേ ബോർഡുകൾ വേണം:
വരകളൊക്കെ തമ്മിലുള്ള വ്യത്യാസങ്ങൾ, മറികടക്കാവുന്നതും മറികടക്കാൻപാടില്ലാത്തവയും ,നമ്മുടെ ഡ്രൈവർമാർക്ക് പ്രത്യേകിച്ച് #പഴയകാലത്ത്ഡ്രൈവിംഗ് പഠിച്ചവർ ശരിയായ രീതിയിൽ മനസ്സിലാക്കിയിട്ടുണ്ടാകുമോ എന്നും ബന്ധപ്പെട്ടവർ ആലോചിക്കണം.ഈ വരകളുടെ പ്രത്യേകതകൾ കാണിക്കുന്ന #ഡിസ്പ്ലേ ബോർഡുകൾ പ്രധാന സ്ഥലങ്ങളിലെങ്കിലും സ്ഥാപിക്കുന്നത് നന്നായിരിക്കും.അറിഞ്ഞും അറിയാതെയും ,നിവൃത്തികേടുകൊണ്ടുംവാഹനത്തിൻറെ ടയർ , #വരകടന്നാൽ ഉടനെ മര്യാദയില്ലാത്ത #പെനാൽറ്റി അടിക്കുന്ന രീതി ആവശ്യമുണ്ടോ എന്ന് സർക്കാർ പരിശോധിക്കണം.
എന്തായാലും രണ്ട് ട്രാക്ക് മാത്രമുള്ള റോഡുകളിൽ വരമറികടക്കുന്നത് സംബന്ധിച്ചുള്ള പെനാൽറ്റി ആദ്യഘട്ടത്തിൽ തന്നെ #ഒഴിവാക്കേണ്ടതാണ്.
#പാർക്കിംഗ്
മറ്റൊരു പ്രധാന കാര്യം പാർക്കിംഗ് ആണ് .നഗരങ്ങളിൽ ഏത് റോഡിലെടുത്ത് നോക്കിയാലും ഓരോ 100 മീറ്ററുകളും നോ പാർക്കിംഗ് എന്ന് സ്ഥാപിച്ചിരിക്കുന്നത് കാണാം.സ്കൂൾ ഓഫീസ് ആരാധനാലയം ഇവയുടെ അടുത്തൊക്കെ നോ പാർക്കിംഗ് #ചിലസമയങ്ങളിൽ മാത്രമേ ആവശ്യമുള്ളൂ.അല്ലാത്ത സമയം ആ സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ മേൽ, പാർക്കിങ്ങിന് പെനാൽറ്റി അടിക്കുന്നത് അനീതിയാണ്. വാഹന ബാഹുല്യം കാരണം,വലിയതോതിൽ നികുതി നൽകി , റോഡിലിറങ്ങുന്ന വാഹന ഉടമയ്ക്ക് /ഡ്രൈവർക്ക് റോഡിൽ വാഹനം പാർക്ക് ചെയ്യാൻ സൗകര്യം ചെയ്തു കൊടുക്കുവാൻ ബന്ധപ്പെട്ടവർ ബാധ്യസ്ഥരാണ്.അതുകൊണ്ട് സ്കൂൾ ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിൽ രാവിലെ എത്ര മണി മുതൽ എത്ര മണി വരെ പാർക്കിംഗ് പാടില്ല എന്ന് നിഷ്കർഷിച്ചു #ബോർഡുകളിൽഎഴുതി വെക്കണം.മറ്റു സമയങ്ങളിൽ വാഹനം പാർക്ക് ചെയ്താൽ പെനാൽറ്റി വരാൻ പാടില്ല.ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും പോലീസ് ഉദ്യോഗസ്ഥരെയും ഇക്കാര്യത്തിൽ വലിയ #ബോധവൽക്കരണവും നടത്തണം.അല്ലെങ്കിൽ നോ പാർക്കിങ്ങിന്റെ ബോർഡിൻറെ പശ്ചാത്തലം വെച്ച് ഫോട്ടോയെടുത്ത് അയക്കുന്ന മിടുക്കന്മാർ വാഹന ഉടമകൾക്ക് വലിയ നഷ്ടമുണ്ടാകും.
പെനാൽറ്റികൾ എല്ലാം കോടതിവഴി മാത്രമാണത്രേ ? .അത് ഫലത്തിൽ മറ്റൊരു പാരയാണ്.ഈ രീതിയിൽ നിയമം പാസാക്കിയ നമ്മുടെ ജനപ്രതിനിധികളുടെ പൊതുബോധം #അനുമോദനമർഹിക്കുന്നു.!ഇത് കഴിവതും വേഗം സർക്കാർ തിരുത്തേണ്ടതാണ്.പെനാൽറ്റി അടയ്ക്കാനുള്ള സംവിധാനം #ഓൺലൈനായി ചെയ്യുവാൻ കഴിയുന്ന രീതി ഉടനടിനടപ്പിലാക്കുന്ന കാര്യം ആലോചിക്കണം.