Whether police has the the right to inspect mobile phone ?


ഒരു ശക്തമായ കാരണവുമില്ലാതെ പോലീസ് അവരോട് ഫോൺ ചോദിച്ചാൽ, നിയമപരമായി, ഒരു വ്യക്തിക്ക് ഇല്ല എന്ന് പറയാൻ അർഹതയുണ്ട്  എന്ന് ഇനിയെങ്കിലും മനസിലാക്കുക ഇതിന് ഭരണഘടനാപരമായ പരിരക്ഷയുണ്ട്., കെ.എസ്. പുട്ടസ്വാമി വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ [2017] 10 എസ്.സി.സി 1,  എന്ന കേസിൽ സ്വകാര്യതയ്ക്കുള്ള അവകാശം ആർട്ടിക്കിൾ 21 പ്രകാരമുള്ള മൗലികാവകാശമാണ്.അത് സംരക്ഷിക്കേണ്ടത് സർക്കാരിന്റെ കടമയാണ്.

ഉത്തരവുകൾ ഇല്ലാതെ ഫോണുകൾ പോലീസുകാർ പിടിച്ചെടുക്കുന്നതും പരിശോധിക്കുന്നതും നിയമവിരുദ്ധമാണ്.

ഇനി അഥവാ “ഒരാൾ ഒരു കുറ്റകൃത്യത്തിൽ ആരോപിക്കപ്പെട്ടാലും, ഭരണഘടനാ ആർട്ടിക്കിൾ 20(3) പ്രകാരം പോലീസിന് തെളിവ് നൽകാൻ അവരെ നിർബന്ധിക്കാനാവില്ല. അപ്രകാരം കുറ്റം തെളിയിക്കാൻ പോലും പോലീസിന് കഴിയില്ല, അവർ സ്വതന്ത്രമായി തെളിവുകൾ ശേഖരിച്ച് വിചാരണ നടത്തണം.

ഒരു കുറ്റകൃത്യവുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കുകയോ ക്രിമിനൽ അന്വേഷണത്തിൽ തെളിവായി പരിഗണിക്കുകയോ ചെയ്താൽ നിയമപരമായി  പോലീസിന് മൊബൈൽ ഫോൺ കണ്ടുകെട്ടാം. എന്നാൽ , ഈ കണ്ടുകെട്ടൽ അല്ലെങ്കിൽ പരിശോധന ശരിയായ വാറന്റോടെയോ, എഴുതിയ ഉത്തരവിലൂടെയോ തെളിവുകൾ പരിശോധിക്കുന്നതിനും, പിടിച്ചെടുക്കുന്നതിനും അനുവദിക്കുന്ന CrPC 91, 93, 100, 102,165 വകുപ്പുകൾ പ്രകാരമായിരിക്കണം.  

പൗരന്മാരുടെ ഫോൺ പരിശോധനയ്ക്ക് ശേഷം കസ്റ്റഡിയിലെടുക്കണമെങ്കിലും കോടതിയുടെ അനുമതി വേണം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question