അസംഘടിത മേഖലയിലെ വിരമിച്ച തൊഴിലാളികൾക്കുള്ള പെൻഷൻ പദ്ധതിയെ (Kerala Unorganised Retired Workers Pension Scheme)  കുറിചു വിവരിക്കാമോ ?






Manu Manu
Answered on June 09,2020

നിലത്തെഴുത്താശാൻ, ആശാട്ടി തുടങ്ങി വിവിധ അസംഘടിതമേഖലകളിലുള്ളവർക്കു പെൻഷൻ നൽകാനുള്ള പദ്ധതി.

ലഭിക്കുന്ന ധനസഹായം:പ്രതിമാസപെൻഷൻ 1200 രൂപ

അർഹത:2008 ആഗസ്റ്റിൽ നിലവിൽവന്ന കേരള കൈത്തൊഴിലാളി, വിദഗ്ദ്ധതൊഴിലാളി ക്ഷേമപദ്ധതിയിൽനിന്ന് 60 വയസു പൂർത്തീകരിച്ചു റിട്ടയർ ചെയ്തവരോ പത്തുവർഷം അംഗത്വകാലാവധിയുള്ളവരോ ആയ അംഗങ്ങൾക്ക് ഈ സ്‌കീം പ്രകാരമുള്ള പെൻഷന് അർഹതയുണ്ട്.

നടപടിക്രമം:പെൻഷൻ ലഭിക്കാൻ അർഹതയുള്ളവരും റിട്ടയർമെന്റ് ആനുകൂല്യം കൈപ്പറ്റിയവരുമായ തൊഴിലാളികളുടെ പട്ടിക കേരള കൈത്തൊഴിലാളി, വിദഗ്ദ്ധതൊഴിലാളി ക്ഷേമപദ്ധതിയിൽനിന്ന് ലേബർ കമ്മിഷണറേറ്റ് മുഖാന്തരം അതതു ജില്ലാ ലേബർ ഓഫീസർമാർക്ക് അയച്ചുകൊടുക്കും.

അപേക്ഷിക്കേണ്ടവിധം:ബന്ധപ്പെട്ട രേഖകൾ സഹിതമുള്ള അപേക്ഷ തൊഴിലാളി ജില്ലാ ലേബർ ഓഫീസർക്കു നൽകണം. അർഹർക്ക് ബോർഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പെൻഷൻ ലഭിക്കും.


tesz.in
Hey , can you help?
Answer this question