എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്ക സർക്കാർ ധനസഹായം നൽകുമോ ?
Answered on May 28,2020
കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട 4738 പേര്‍ക്ക് പ്രതിമാസം പെന്‍ഷന്‍ നല്‍കുന്നു. ദീര്‍ഘകാല ചികിത്സ ആവശ്യമുളളവരും രോഗാവസ്ഥയിലുള്ളവരും തൊഴിലെടുക്കാനാകാതെ വീട്ടില്‍ കഴിയുന്നവരുമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും വികലാംഗ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് 1700/- രൂപയും പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് 2200/- രൂപയും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ മറ്റ് രോഗികള്‍ക്ക് 1200/- രൂപ വീതവും പ്രതിമാസ ധനസഹായം നല്‍കി വരുന്നു. സ്നേഹസാന്ത്വനം പദ്ധതിയിലൂടെ പ്രതിമാസം 65 ലക്ഷത്തോളം രൂപ സുരക്ഷാ മിഷന്‍ നല്‍കുന്നു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബങ്ങളിലെ 1 മുതല്‍ +2 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ചുവടെ പറയുന്ന നിരക്കില്‍ വിദ്യാഭ്യാസ ധനസഹായം അനുവദിച്ചു വരുന്നു.
ബഡ്സ് സ്കൂളില്‍ പഠിക്കുന്നവര്‍ക്ക് - 2000/-രൂപ
1മുതല്‍ 7വരെ ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്ക് - 2000/-രൂപ
8 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്ക് - 3000/-രൂപ
+1,+2 ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്ക് - 4000/-രൂപ
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായി കിടപ്പിലായവരെയും കടുത്ത ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നതിനാല്‍ ഒരു മുഴുവന്‍ സമയ പരിചാരകന്‍റെ സേവനം ആവശ്യമുള്ളവരെയും പരിചരിക്കുന്നവര്‍ക്ക് സ്പെഷ്യല്‍ ആശ്വാസകിരണം പദ്ധതി പ്രകാരം 700/-രൂപ നിരക്കില്‍ പ്രതിമാസ ധനസഹായം അനുവദിച്ചു വരുന്നു.
അപേക്ഷിക്കേണ്ടവിധം
പൂരിപ്പിച്ച അപേക്ഷ കാസർകോട് ജില്ലാ കളക്ടർ ഓഫീസിൽ സമർപ്പിക്കണം.
എൻഡോസൽഫാൻ ബാധിതർക്ക് വിദ്യാഭ്യാസ സഹായധനം പുതുക്കുന്നതിനുള്ള ആപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.