എന്ക്ക് സ്ഥിരമായ ഒരു ജോലിയും ഇല്ല. വാടക വീട്ടിലാണ് താമസം 8 centന്റെ ഒരു വസ്തു ഉണ്ട്. സ്വന്തമായി ഞങ്ങൾക്ക് ലൈഫ് പദതി പ്രകാരം വീട്ടിന് അർഹതയുണ്ടോ ?


ചുവടെ സൂചിപ്പിച്ചിട്ടുള്ള അർഹത മാനദണ്ഡങ്ങൾ പരിശോധിച്ചാണ് ലൈഫ് ഭവന പദ്ധതിയിൽ ഭൂമിയുള്ള ഭവന രഹിതർക്ക് വീട് നിർമ്മിക്കുന്നതിന് ധനസഹായം അനുവദിക്കുന്നത്.

  • സ്വന്തമായി/കുടുംബാംഗങ്ങൾ ഉൾപ്പെടെ ഭവനം ഇല്ലാത്തവർ/പരമ്പരാഗതമായി ഭവനം കൈമാറികിട്ടാൻ സാധ്യത ഇല്ലാത്തവർ

  • സ്വന്തമായി വസ്തു ഉള്ളവർ (നഗരങ്ങളിൽ പരമാവധി 5 സെന്റും ഗ്രാമങ്ങളിൽ പരമാവധി 25 സെന്റും)

  • ഭൂമിയുതെ പരിധി SC / ST, മത്സ്യ തൊഴിലൊളി വിഭാഗത്തിന് ബാധകമല്ല.

  • കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ കൂടാൻ പാടില്ല.

  • സർക്കാർ/ അർദ്ധ സർക്കാർ/ പൊതുമേഖല സ്ഥാപനങ്ങളിൽ സ്ഥിര ജോലിക്കാരോ ഇത്തരം സ്ഥാപനങ്ങളിൽ നിന്ന് പെൻഷൻ കൈപറ്റുന്നവരോ കുടുംബാംഗങ്ങൾ ആയിട്ടുള്ളവർക്ക് അർഹതയില്ല - പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ, അംഗനവാടി ജീവനക്കാർ എന്നിവർക്ക് എന്നിവർക്ക് വീട് ലഭിക്കാൻ അർഹതയുണ്ട്.

  • ഉപജീവന ഉപാധി എന്ന നിലയിലല്ലാതെ നാലു ചക്ര വാഹനം ഉള്ളവർക്ക് ധന സഹായത്തിന് അർഹതയില്ല.

  • മറ്റേതെങ്കിലും ഭവന പദ്ധതിയിൽ ഭവനത്തിനുള്ള ധന സഹായം ലഭിച്ച് 12 വർഷം കഴിയാത്തവർക്ക് ധന സഹായത്തിന് അർഹതയില്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question