എന്റെ വീട് ഒരു കയറ്റത്തിൽ ആണ് താഴെ മറ്റൊരു വ്യക്തിയുടെ വസ്തു ആണ് നമ്മുടെ വീടിലെ മഴ വെള്ളം പൊതു വഴി വിടുക ആണെകിൽ അത് ഒലിച് അവരുടെ വസ്തു വഴി പുറത്താക്കു പോകും ഇങ്ങനെ മഴ വെള്ളം പുറത്ത് റോഡ് ൽ വിടുന്നതിൽ നിയമ പരമായി പ്രേശ്നങ്ങൾ ഉണ്ടോ? അവരുടെ മഴ വെള്ളം മറ്റൊരു വസ്തു വഴിയാണ് പുറത്ത് വെള്ളം പോകുന്നത്.






ഒരു പുരയിടത്തിൽ  അധികമായി പെയ്യുന്ന മഴവെള്ളം എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് നിബന്ധനകൾ ഉള്ളതായി കാണുന്നില്ല. അതിനായി നാം സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ മറ്റുള്ളവർക്ക് ഉപദ്രവമാകാതെ നോക്കേണ്ടതുണ്ട്. മഴവെള്ളം പരമാവധി അതാത് പുരയിടത്തിൽ തന്നെ താഴുന്നതിനുള്ള സൗകര്യം ഉണ്ടാക്കണം.. ഒരു പ്ലോട്ടിലെ തുറസ്സായ സ്ഥലത്തിന്റെ കുറഞ്ഞത് 50 % സ്ഥലമെങ്കിലും unpaved ആയി സൂക്ഷിക്കേണ്ടതുണ്ട്. മഴവെള്ള സംഭരണികൾ നിർമ്മിച്ചും മഴവെള്ള കൊയ്ത്തിനുള്ള സൗകര്യങ്ങൾ ചെയ്തും അതുപോലുള്ള  അനുയോജ്യമായ ജലസംരക്ഷണ മാർഗ്ഗങ്ങൾ സ്വീകരിച്ചു കൊണ്ടും മഴവെള്ളം പരമാവധി അതാത് പുരയിടത്തിൽ തന്നെ താഴുന്നതിനുള്ള സൗകര്യം സാധ്യമാക്കാവുന്നതാണ്. 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question